Get Even More Visitors To Your Blog, Upgrade To A Business Listing >>

Plumeria Rubra Malayalam Name

Plumeria Rubra Malayalam Name - ഈഴച്ചെമ്പകം

കേരളത്തിൽ അതിഥിയായി എത്തിയ ഒരു പൂമരമാണ് ഈഴച്ചെമ്പകം. ശ്രീലങ്കയില്‍നിന്നാണ്‌ ഇത്‌ കേരളത്തില്‍ എത്തിയത്‌. ശ്രീലങ്കയില്‍നിന്നും വന്നതിനാല്‍ ഈഴച്ചെമ്പകം എന്ന പേര്‌ ലഭിച്ചു. ബുദ്ധവൃക്ഷം എന്നും ഈ മരം അറിയപ്പെടുന്നുണ്ട്‌. വനത്തില്‍ ഉള്ളതിനേക്കാള്‍ ഏറെയായി നാട്ടിലാണ്‌ ഈ മരം കണ്ടുവരുന്നത്‌. ക്ഷേത്രങ്ങളിലാണ് ഇവ കൂടുതലായുള്ളത്‌. വളഞ്ഞുപുളഞ്ഞാണ്‌ തായ്ത്തടി കാണപ്പെടുന്നത്. ഇലപൊഴിക്കുന്ന ഒരു ചെറിയ വൃക്ഷമാണിത്‌. കറയുള്ള ഒരു മരമാണിത്‌.


മെക്സിക്കോ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളാണ്‌ ഇവയുടെ ജന്മദേശം. പക്ഷേ, വളരെമുമ്പ്‌ തന്നെ ഇത്‌ കിഴക്കന്‍ രാജ്യങ്ങളില്‍ എത്തിയിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഈഴച്ചെമ്പകം ഇന്ത്യയിൽ എത്തിയിരുന്നു. പ്ലൂമേറിയ അക്യൂട്ടിഫോളിയ എന്നാണ്‌ ഈഴച്ചെമ്പകത്തിന്റെ ശാസ്ത്രനാമം. സഞ്ചാരിയും സസൃശാസ്ത്രജ്ഞനുമായ ഫ്രഞ്ച് പുരോഹിതന്‍ ചാള്‍സ് പ്ലൂമേറിയ (1664-1706) യോടുള്ള ആദരസൂചകമായാണ്‌ ഈ സസ്യത്തിന്‌ ഇങ്ങനെ ശാസ്ത്രനാമം നല്‍കിയത്‌.


കേരളത്തിലും ഈഴച്ചെമ്പകം ധാരാളമായുണ്ട്‌. വീടുകളിലും ഉദ്യാനങ്ങളിലും ഈഴച്ചെമ്പകം വളരുന്നു. ഇല പൊഴിക്കുന്ന ഈ വൃക്ഷത്തിന്‌ അഞ്ചു മുതല്‍ എട്ടു മീറ്റര്‍ വരെ ഉയരമുണ്ടാകും. ഇലകള്‍ കുട്ടിയുള്ളതാണ്‌. ഇവ ശാഖകളുടെ അഗ്രഭാഗത്ത്‌ കൂട്ടമായി കാണപ്പെടുന്നു. ഇലകള്‍ക്ക്‌ ഏതാണ്ട്‌ 30. സെന്‍റിമീറ്റര്‍ നീളമുണ്ടാവും. കമ്പുകളുടെ തുമ്പത്ത്‌ കൂട്ടമായിട്ടാണ്‌ പൂക്കള്‍ വിടരുന്നത്‌. പൂക്കള്‍ പല മരങ്ങളിലും പല നിറങ്ങളിലാണ്‌ കാണപ്പെടുന്നത്‌. വെള്ള, വിളറിയ മഞ്ഞ, ചുവപ്പ്‌ തുടങ്ങിയ നിറങ്ങളില്‍ പൂക്കളുണ്ട്‌.


ഈച്ചെമ്പകത്തിന്റെ പൂക്കള്‍ക്ക്‌ രൂക്ഷഗന്ധവുമാണുള്ളത്. പൂക്കള്‍ കൂട്ടമായി കാണപ്പെടുന്നതിനാല്‍ ഇവ മനോഹരമാണ്‌. പുഷ്പങ്ങള്‍ക്ക്‌ അഞ്ച് ഇതളുകളാണ്‌ ഉള്ളത്‌. ഈഴച്ചെമ്പകത്തിന്റെ കായയ്ക്ക്‌ പത്തു മുതല്‍ പന്ത്രണ്ടു സെന്‍റി മീറ്റര്‍ വരെ നീളമുണ്ടാകും. വിത്തിന്‌ ചിറകുകള്‍ പോലുള്ള നാരുകളുണ്ട്‌. ഇത്‌ കാറ്റിലൂടെ നീങ്ങാന്‍ സഹായിക്കുന്നു. ഈഴച്ചെമ്പകത്തിന്‌ ഔഷധഗുണമുണ്ട്. ഈ പൂക്കൾ ദേവാലയങ്ങളിൽ ഉപയോഗിക്കാറുമുണ്ട്. 



This post first appeared on Trivandrum Attractions, please read the originial post: here

Share the post

Plumeria Rubra Malayalam Name

×

Subscribe to Trivandrum Attractions

Get updates delivered right to your inbox!

Thank you for your subscription

×