Get Even More Visitors To Your Blog, Upgrade To A Business Listing >>

Gliricidia Sepium Malayalam Name

Gliricidia Sepium Malayalam Name - ശീമക്കൊന്ന

നാട്ടില്‍നിന്നും കാട്ടിലെത്തിയ ഒരു ചെറുവൃക്ഷമാണ്‌ ശീമക്കൊന്ന. ഉദ്യാനസസ്യമെന്ന നിലയില്‍ ശ്രീലങ്കയില്‍ നിന്നുമാണ്‌ ഈ മരം നമ്മുടെ നാട്ടില്‍ എത്തിയത്‌. ഇവയുടെ ജന്മദേശം തെക്കേ അമേരിക്കയാണെന്ന്‌ കരുതുന്നു. ഇല പൊഴിക്കുന്ന ഒരു മരമാണിത്‌. വേനല്‍ക്കാലത്തിന്റെ ആരംഭത്തിലാണ്‌ ഇല പൊഴിക്കുക. വളരെ വേഗത്തില്‍ വളരുന്നതിനാല്‍ ശീമക്കൊന്ന പൊതുവെ വേലിപ്പത്തലായാണ്‌ ഉപയോഗിക്കുന്നത്‌. ശീമക്കൊന്നയുടെ ശാഖകള്‍ക്ക്‌ 4-5 അടി നീളമുണ്ടാകും. കമ്പുകള്‍ക്ക്‌ ബലവും കുറവാണ്‌. ഇലകള്‍ ചെറുതാണ്‌. അടുക്കിവച്ചിരിക്കുംപോലെയാണ്‌ ഇലകള്‍ വളരുന്നത്‌.


ശീമക്കൊന്ന പൂക്കുന്നത്‌ ജനുവരി-മാര്‍ച്ച്‌ മാസങ്ങളിലാണ്‌. പൂക്കള്‍ ആകര്‍ഷകമല്ല. എന്നാല്‍, ധാരാളം പൂക്കള്‍ ഒന്നിച്ച്‌ ഉണ്ടാകുമ്പോള്‍ അതൊരു പ്രത്യേകത തന്നെയാണ്‌. പൂക്കൾ അടുക്കിവച്ചിരിക്കുന്ന പോലെയാണ് കാണപ്പെടുന്നത്‌. ഓരോ പൂങ്കുലയിലും അരയടിയോളം നീളം കാണും. പൂക്കള്‍ക്ക്‌ പിങ്കും വയലറ്റും കലര്‍ന്ന നിറമാണ്‌. വ്യത്യസ്തമായ ഈ നിറത്തില്‍ അനേകം പൂക്കള്‍ ഒന്നിച്ച്‌ വിരിയുമ്പോൾ അവ കൂടുതല്‍ മനോഹരമാകുന്നു.


ശീമക്കൊന്നയുടെ കായ നീണ്ടതാണ്. തൂങ്ങിക്കിടക്കുന്ന ഈ കായ്കൾ ഒറ്റനോട്ടത്തിൽ ബീൻസ് പോലെ തോന്നും. ഇല മികച്ച വളമായി ഉപയോഗിക്കാറുണ്ട്. കമ്പ് നട്ടും വിത്തു വഴിയുമാണ് തൈ വളര്‍ത്തുന്നത്‌. ശാസ്ത്രനാമം: ഗ്ലൈറിസിഡിയ മാക്കുലേറ്റ. 



This post first appeared on Trivandrum Attractions, please read the originial post: here

Share the post

Gliricidia Sepium Malayalam Name

×

Subscribe to Trivandrum Attractions

Get updates delivered right to your inbox!

Thank you for your subscription

×