Get Even More Visitors To Your Blog, Upgrade To A Business Listing >>

സ്വയം പിടിച്ചു നില്‍ക്കാനുള്ള പിടിവള്ളിയും ഇല്ലാതാക്കി, ഈ ചതി ശ്രിയ ശരണിനോട് വേണ്ടായിരുന്നു

കോളിവുഡില്‍ ഒരു കാലത്ത് മിന്നുന്ന താരമായിരുന്നു ശ്രിയ ശരണ്‍. ശിവാജി എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വരെ നായികയായി അഭിനയിച്ച താരം തെലുങ്ക് സിനിമാ ലോകത്തും വിജയം കണ്ടു. വിജയ്, വിശാല്‍, പ്രഭാസ് തുടങ്ങിയവരൊക്കെയായിരുന്നു ശ്രിയയുടെ നായകന്മാര്‍.എന്നാലിപ്പോള്‍ ശ്രിയയ്ക്ക് പൊതുവെ അവസരങ്ങള്‍ കുറവാണ്. എന്നിരുന്നാലും ലഭിയ്ക്കുന്ന വേഷങ്ങള്‍ മികച്ചതാക്കാന്‍ ശ്രിയ ശ്രമിക്കുന്നുണ്ട്. അങ്ങനെ ചെയ്ത തെലുങ്ക് സിനിമയാണ് ഗായത്രി.ഒരു സ്ത്രീപക്ഷ ചിത്രമാണ് ഗായത്രി. ശ്രിയയ്ക്ക് ഏറെ അഭിനയ പ്രാധാന്യമുള്ള ചിത്രം നിര്‍മിച്ചതും നടി തന്നെയാണ്. അത്രയേറെ ആത്മിവിശ്വാസത്തോടെ ഏറ്റെടുത്ത് ചെയ്ത ചിത്രമാണ് ഗായത്രി.എന്നാല്‍ ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായത് നടിയെ തളര്‍ത്തി. ഔദ്യോഗിക റിലീസിന് മുന്‍പേ ഗായത്രി നെറ്റില്‍ റിലീസായി.

രണ്ട് ലക്ഷത്തിലധികം ആളുകള്‍ സിനിമ കാണുകയും ചെയ്തു കഴിഞ്ഞു.സിനിമ ഇന്റര്‍നെറ്റില്‍ ലീക്കായി എന്ന് അറിഞ്ഞപ്പോള്‍ ശരിയ്ക്കും ഞെട്ടി എന്നും നിരാശ തോന്നി എന്നും ശ്രിയ പറയുന്നു. അത്രയേറെ ഹാര്‍ഡ് വര്‍ക്ക് ചെയ്തു പൂര്‍ത്തിയാക്കിയതാണ് സിനിമ. സ്വയം സഹിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് നടി പറയുന്നു.ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ 2001 ലാണ് ശ്രിയ ശരണ്‍ അഭിനായരങ്ങേറ്റം കുറിയ്ക്കുന്നത്. തുടര്‍ന്ന് സന്തോഷം, ചെന്നകേശവ റെഡ്ഡി, നുവ്വേ നുവ്വേ, നൂകു നേനു നാക്കു നുവ്വു, ടാകോര്‍, എല ചെപ്പനു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രിയ പെട്ടന്ന് തെലുങ്ക് സിനിമയ്ക്കകത്ത് ഹിറ്റായി.

തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ജ്യോതി കൃഷ്ണന്‍ ചിത്രത്തിലൂടെയാണ് ശ്രിയയുടെ തമിഴ് സിനിമാ അരങ്ങേറ്റം. തെലുങ്കില്‍ നീ മനുസു നാക്കു തെലസു എന്ന പേരിലും തമിഴില്‍ എനക്ക് 20 ഉനക്ക് 18 എന്ന പേരിലുമാണ് സിനിമ റിലീസ് ചെയ്തത്.ഹിന്ദിയിലും തമിഴിലും സാന്നിധ്യം അറിയിച്ചെങ്കിലും ശ്രിയയ്ക്ക് കംഫര്‍ട്ട് തെലുങ്കില്‍ തന്നെയായിരുന്നു. പ്രഭാസ്, പവന്‍ കല്യാണ്‍, ജൂനിയര്‍ എന്‍ടിആര്‍, വെങ്കിടേഷ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമൊക്കെ ശ്രിയ ജോഡിചേര്‍ന്ന് അഭിനയിച്ചു.ജയം രവി നായകനായി എത്തിയ മഴൈ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ശ്രിയ വീണ്ടുമെത്തിയത്. രാജ്കുമാര്‍ സംവിധാനം ചെയ്ത ചിത്രവും ചിത്രത്തിലെ പാട്ടുകളും ഹിറ്റായതോടെ ശ്രിയ തമിഴര്‍ക്ക് പരിചിതയായി.തമിഴ് സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തതോടെ തെലുങ്കില്‍ ശ്രിയ ശരണിന് അവസരങ്ങള്‍ കുറഞ്ഞു. തുടര്‍ച്ചയായി അഞ്ചോളം ചിത്രങ്ങളില്‍ അതിഥി താര വേഷങ്ങള്‍ ചെയ്തതോടെ തെലുങ്കില്‍ ശ്രിയയുടെ മാര്‍ക്കറ്റിടിഞ്ഞു.

The post സ്വയം പിടിച്ചു നില്‍ക്കാനുള്ള പിടിവള്ളിയും ഇല്ലാതാക്കി, ഈ ചതി ശ്രിയ ശരണിനോട് വേണ്ടായിരുന്നു appeared first on Molly Live.



This post first appeared on MOLLY LIVE, please read the originial post: here

Share the post

സ്വയം പിടിച്ചു നില്‍ക്കാനുള്ള പിടിവള്ളിയും ഇല്ലാതാക്കി, ഈ ചതി ശ്രിയ ശരണിനോട് വേണ്ടായിരുന്നു

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×