Get Even More Visitors To Your Blog, Upgrade To A Business Listing >>

പൊന്നാനി കൊല്ലൻപടിയിൽ ആറെസ്സെസ് ഫാസിസത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

കടവനാട് കൈരളി വായനശാല അടിച്ച് തകർത്ത ആറെസ്സെസ് ഫാസിസത്തിനെതിരെ കൊല്ലൻപടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
വായനയേയും പുസ്തകങ്ങളേയും സ്നേഹിക്കുന്ന, നാടിന്റെ സമാധാനം ആഗ്രഹിക്കുന്ന നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ലൈബ്രറി കൌൺസിൽ അംഗം കെ. രാമകൃഷ്ണൻ മാസ്റ്റർ, കോൺഗ്രസ് നേതാവ് പുന്നക്കൽ സുരേഷ്, സി.പി.എം ജില്ലാകമ്മറ്റി അംഗം ടി.എം സിദ്ധിഖ് തുടങ്ങിയവർ പ്രസംഗിച്ചു

അക്രമമല്ല ചർച്ചകളാണ് നാടിന് ആവശ്യമെന്ന് രാമകൃഷ്ണൻ മാസ്റ്റർ ആവശ്യപ്പെട്ടു. ചർച്ചകൾ നടക്കണമെങ്കിൽ അറിവ് ഉണ്ടാകണം, അതിന് പുസ്തകം വായിക്കണം, അതിന് വായനശാലകൾ ഉണ്ടാകണം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഞായറാഴ്ച (29/10/2017) അർദ്ധരാത്രിയിലാണ് അക്രമി സംഘം വായനശാ‍ലയുടെ ജനലുകൾ അടിച്ച് തകർത്തത്. ഒൻപതോളം ജനലുകൾ ഇവർ തകർത്തിരുന്നു. 

കഴിഞ്ഞമാസം (21/09/2017) ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തിന്റെ ചില്ലുകളാണ് അടിച്ച് തകർത്തത്. സാഹിത്യകാരൻ കെ.പി രാമനുണ്ണിയായിരുന്നു ഉദ്ഘാടനം ചെയ്തത്. ഒരു നാട് മുഴുവൻ ഉത്സവ ലഹരിയിൽ വിവിധ കലാപരിപാടികളോടെ ആഘോഷമായി നടത്തിയ ഉദ്ഘാടന ചടങ്ങിന്റെ ഓർമ്മകൾ മായും മുൻപാണ് ആറെസ്സെസ്സ് അക്രമി സംഘത്തിന്റെ തേർവാഴ്ച നടന്നത്.



This post first appeared on News Of Kerala, please read the originial post: here

Share the post

പൊന്നാനി കൊല്ലൻപടിയിൽ ആറെസ്സെസ് ഫാസിസത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

×

Subscribe to News Of Kerala

Get updates delivered right to your inbox!

Thank you for your subscription

×