Get Even More Visitors To Your Blog, Upgrade To A Business Listing >>

നാം മുന്നോട്ട്: മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ ഷോ ഉടൻ പ്രക്ഷേപണം തുടങ്ങും

​മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ടെലിവിഷൻ ഷോ “നാം മുന്നോട്ട്’ ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകളിലൂടെ ഉടൻ പ്രേക്ഷകരുടെ മുന്നിലേക്ക്. ഒന്നിലേറെ ചാനലുകളില്‍ ഒരേ സമയത്തായിരിക്കും ഈ 22 മിനിട്ട് പരിപാടി. ആറന്മുള എംഎൽഎ വീണാ ജോർജാണ് പരിപാടിയുടെ അവതാരക. 

തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ഒരുക്കിയ പ്രത്യേക സെറ്റില്‍ ഏതാനും ഭാഗങ്ങൾ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. വൈകാതെ പരിപാടി സംപ്രേഷണം ആരംഭിക്കും. സർക്കാര് സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്കനോളജി (സിഡിറ്റ് ) ആണ് നിര്‍മ്മാണം. 

ഓരോ ഭാഗവും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാകും. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും. 

പലപ്പോളായി മുഖ്യമന്ത്രിക്ക് കത്തെഴുെതിയ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടാകും.  പാനലില്‍ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്ന വിധത്തിലാണ് പരിപാടി പുരോഗമിക്കുക.


This post first appeared on News Of Kerala, please read the originial post: here

Share the post

നാം മുന്നോട്ട്: മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ ഷോ ഉടൻ പ്രക്ഷേപണം തുടങ്ങും

×

Subscribe to News Of Kerala

Get updates delivered right to your inbox!

Thank you for your subscription

×