Get Even More Visitors To Your Blog, Upgrade To A Business Listing >>

വിനീത് അഭിനയം മോശമാണെന്ന് പറഞ്ഞു!! തനിയ്ക്കതിൽ സന്തോഷം തോന്നിയെന്ന് ശ്രീനിവാസൻ

തനിയ്ക്ക് പറയാനുളള നിലപാടുകൾ ആരുടെ മുന്നിലും ശ്രീനിവാസൻ തുറന്നു പറയാറുണ്ട്. ചില അവസരങ്ങളിൽ അത് വലിയ വിവാദങ്ങൾക്ക് കാരണമാകാറുമുണ്ട്. എന്നാൽ തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ ഒരു ഖേദവുമില്ലെന്ന് ശ്രീനിവാസൻ തുറന്നു പറയുകയാണ്. അറിയാവുന്ന കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം മാത്രമാണ് തുറന്നു പറയുന്നതെന്നും അതു പോലെ അറിയില്ലാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയാനുള്ള ധൈര്യവും തനിയ്ക്കുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. മനോര ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ തന്റെ നിലപാടുകളെ കുറിച്ച് സംസാരിച്ചത്.

1970 കളിൽ സിനിമയിൽ എത്തിയ ശ്രീനിവാസൻ നടൻ, സംവിധായകൻ, തിരക്കഥകൃത്ത് എന്നി നിലയിൽ പ്രേക്ഷകരുടെ മുന്നിൽ തിളങ്ങിയിരുന്നു . മോഹൻലാൽ- ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ട്ക്കെട്ട് മലയാല സിനിമയിൽ വൻ ഹിറ്റുകളാണ് സമ്മാനിച്ചത്. സമൂഹത്തിലെ പല പ്രശ്നങ്ങളും ഹാസ്യാത്മകമായ രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ തുറന്നു പറയുന്നതാണ് ശ്രീനിവാസന്റെ രചനയിൽ പിറക്കുന്ന പല സിനിമകളും. സിനിമയിൽ അവസരം കുറയുന്നതിനെ കുറിച്ച് ശ്രീനിവാസൻ വെളിപ്പെടുത്തുകയാണ്. കൂടാതെ തന്റെ അഭിനയത്തെ കുറിച്ച് മകൻ വിനീത് പറഞ്ഞ കമന്റിനെ കുറിച്ചും താരം വെളിപ്പെടുത്തി.

അഭിനയം മോശമാണ്

ചെറുപ്പത്തിൽ ഒരു തവണ മാത്രമാണ് വിനീതിനേയും ധ്യാനിനേയും സിനിമ ഷൂട്ടിങ്ങ് കാണാൻ ലൊക്കേഷനിൽ കൊണ്ടു പോയിട്ടുള്ളൂ, നാട്ടിൽ പോകുന്ന വഴിയായതു കൊണ്ട് അവർ വന്നതാണ്. അന്ന് വിനീതിന് ആറ്, ഏഴ് വയസ്സ് മാത്രമാണ് പ്രായം. ഒരു ഷോർട്ട് അഭിനയിച്ചതിനു ശേഷം ഞാൻ വിനീതിനോട് എന്റെ അഭിനയം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. വളരെ മോശമായിരുന്നു എന്നായിരുന്നു വിനീതിന്റെ മറുപടി. ഒരു കാര്യത്തിൽ ഞാൻ ഹാപ്പിയായിരുന്നു ആ പ്രായത്തിൽ അവന് അത് പറയാനുള്ള ബോധമുണ്ടായിരുന്നല്ലോ? ശ്രീനിവാസൻ പറഞ്ഞു.

സംവിധാനം നിർത്താനുള്ള കാരണം

വടക്ക് നോക്കി യന്ത്രം , ചിന്താ വിശഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ മാത്രമാണ് ശ്രീനിവാസൻ സംവിധാനം ചെയ്തത്. ഇവ രണ്ടും സൂപ്പർ ഹിറ്റുമായിരുന്നു. എന്നാൽ പിന്നീട് സംവിധായക രംഗത്തേയ്ക്ക് ശ്രീനിവാസൻ എത്തിയിരുന്നില്ല. ഇപ്പോഴിത ഇതിന്റെ കാരണവും താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ ആ ഒരു വർഷം സിനിമയുടെ കൂടെ തന്നെയുണ്ടാകണം. മറ്റൊന്നും ചെയ്യാൻ പറ്റില്ല. ഒരു ഒറ്റുപ്പെട്ട അവസ്ഥയാണ്. അതുകൊണ്ട് താൻ ആ പരിപാടി നിർത്തുകയായിരുന്നു. എന്നാൽ ഇനി സംവിധാനം ചെയ്യില്ല എന്നല്ല. ഏതെങ്കിലുും ഒരു കാലത്ത് ചെയ്യുമാരിക്കും. തനിയ്ക്ക് വഴങ്ങുന്ന കഥ കൂടി വരണം.

വയസ്സായതു കൊണ്ട് റോളില്ല

തനിയ്ക്ക് വയസ്സായതു കൊണ്ട് അധികം റോളുകൾക്കൊന്നും വിഴിക്കുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. അഭിനേതാക്കൾക്ക് അവരുടേതാണ് ഒരു സമയമുണ്ട്. എന്റെ പ്രായത്തിലുള്ള റോളുകൾ സിനിമയിൽ ഉണ്ടാകണം. സിനിമയിൽ നായകൻ എന്നു പറയുമ്പോൾ കഥ എഴുതുന്നവരുടെ മനസ്സിൽ ആദ്യം എത്തുക ചെറുപ്പക്കാരെയാണ്. ഇത് തന്റെ കുഴപ്പമോ? മറ്റുള്ളവരുടെ കുഴപ്പമോ അല്ല. ഇതാണ് സത്യമെന്നും ശ്രീനിവാസൻ പറഞ്ഞു.

The post വിനീത് അഭിനയം മോശമാണെന്ന് പറഞ്ഞു!! തനിയ്ക്കതിൽ സന്തോഷം തോന്നിയെന്ന് ശ്രീനിവാസൻ appeared first on .



This post first appeared on MOLLY LIVE, please read the originial post: here

Share the post

വിനീത് അഭിനയം മോശമാണെന്ന് പറഞ്ഞു!! തനിയ്ക്കതിൽ സന്തോഷം തോന്നിയെന്ന് ശ്രീനിവാസൻ

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×