Get Even More Visitors To Your Blog, Upgrade To A Business Listing >>

വിവാഹം പോലെയാണ് കൊണ്ടാടാറുള്ളത്! വേറിട്ട പിന്നാളാഘോഷത്തെക്കുറിച്ച് ശാലിന്‍ സോയ

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളിലൊരാളാണ് ശാലിന്‍ സോയ. സീരിയലും സിനിമയിലുമൊക്കെയായി മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വിശേഷങ്ങളെല്ലാം വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. വലിയ ആഘോഷമായാണ് തന്റെ പിറന്നാള്‍ എന്നും കൊണ്ടാടാറുള്ളതെന്ന് താരം പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ്.

തന്റെ ഓരോ പിറന്നാളും വിവാഹം പോലെയാണ് ആഘോഷിക്കാറുള്ളത്. അത്ര പ്രിയപ്പെട്ടതാണ് പിറന്നാള്‍ ആഘോഷങ്ങള്‍. ഇത്തവണത്തെ പിറന്നാളിനെക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്തിലല്ലോയെന്ന് ആലോചിക്കുന്നതിനിടയിലാണ് വേറിട്ട ആഘോഷത്തെക്കുറിച്ച് ഓര്‍ത്തതെന്ന് താരം കുറിച്ചിട്ടുണ്ട്. എന്നാല്‍ പിന്നെ അത് കുറിപ്പായി മാറ്റാമെന്ന് കരുതിയതായി താരം പറയുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പമല്ലാതിരുന്ന ഒരു പിറന്നാളാണ് കടന്ന് പോയത്. ഒരു കൂട്ടം കുട്ടികള്‍ക്കൊപ്പമായിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ ശാലിന്‍ ദീദി എന്ന ശബ്ദം കേട്ടാണ് താന്‍ എണീറ്റതെന്ന് താരം പറയുന്നു.

കാണുന്നവരെല്ലാം പിറന്നാളാശംസ നേര്‍ന്നുണ്ടായിരുന്നു. താന്‍ നടിയാണെന്നോ ആരാണെന്നോ പോലും അവര്‍ക്കറിയില്ലായിരുന്നു. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് വരുന്ന അവസ്ഥയായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ അവസ്ഥയായിരുന്നു അത്. ഭക്ഷണത്തിന് ശേഷം നന്ദി പറയാനായി കുട്ടികള്‍ തനിരികിലേക്കെത്തിയിരുന്നു. ഉസ്താദ് ഹോട്ടലിലെ ദുല്‍ഖര്‍ സല്‍മാന്റെ അവസ്ഥയായിരുന്നു തനിക്ക് അപ്പോഴെന്നും താരം കുറിച്ചിട്ടുണ്ട്.

The post വിവാഹം പോലെയാണ് കൊണ്ടാടാറുള്ളത്! വേറിട്ട പിന്നാളാഘോഷത്തെക്കുറിച്ച് ശാലിന്‍ സോയ appeared first on .



This post first appeared on MOLLY LIVE, please read the originial post: here

Share the post

വിവാഹം പോലെയാണ് കൊണ്ടാടാറുള്ളത്! വേറിട്ട പിന്നാളാഘോഷത്തെക്കുറിച്ച് ശാലിന്‍ സോയ

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×