Get Even More Visitors To Your Blog, Upgrade To A Business Listing >>

പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാര്‍ഥിന്റെ വിവാഹം മാറ്റിവച്ചു!! കാരണം വധുവിന് ശസ്ത്രക്രിയ

സഹോദരന്റെ വിവാഹം ആഘോഷിക്കാനായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം ഇന്ത്യയിലേയ്ക്ക് മടങ്ങി എത്തിയിരുന്നു. എന്നാൽ സഹോദരൻ വിവാഹം ആഘോഷിക്കാതെ താരം ഇന്ത്യ വിട്ടിരിക്കുകയാണ്. സഹോദരൻ സിദ്ധാർഥിന്റെ വിവാഹം മാറ്റിനവെച്ചിരിക്കുകയാണത്രേ. സിദ്ധാർഥിന്റേയും ഇഷിതയുടേയും വിവാഹ നിശ്ചയവും വിവാഹ വാർത്തയുമെല്ലാം വർത്തകളിൽ ഇടം പിടിച്ചിരുന്നു. ദിവസങ്ങൾ മാത്രം അവശേഷിക്കെ വിവാഹം മാറ്റിവച്ചു എന്നുള്ള വാർത്തയാണ് പ്രചരിക്കുന്നത്.

വിവാഹത്തോട് അടുത്തുളള ദിവസങ്ങളിലായി ഇഷിത ഒരു ശസ്ത്രക്രിയക്ക് വിധേയമാകുന്നത് കൊണ്ടാണ് വിവാഹം മാറ്റിവെച്ചതത്രേ. ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കാൻ ഇഷിതയ്ക്ക് അൽപം സമയം ആവശ്യമാണ്, ഇരു കുടുംബങ്ങളും ചേർന്ന് മറ്റൊരു മുഹൂർത്തം നോക്കുകയാണ്. ചോപ്ര കുടുംബത്തോട് ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മുംബൈ മിററാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഫെഹബ്രുവരി 27 ന് ദില്ലിയിൽവെച്ചായിരുന്നു സിദ്ധാർഥ്- ഇഷിത വിവാഹ നിശ്ചയം നടന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഭർത്താവ് നിക്കിനോടൊപ്പമായിരുന്നു പ്രിയങ്ക വിവാഹ നിശ്ചയത്തിന് എത്തിയത്. ഏറെ നാളത്തെ പ്രണയത്തിലൊടുവിലാണ് ഇഷിത-സിദ്ധാർഥ് വിവാഹം നടക്കാൻ പോകുന്നത്.

The post പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാര്‍ഥിന്റെ വിവാഹം മാറ്റിവച്ചു!! കാരണം വധുവിന് ശസ്ത്രക്രിയ appeared first on .



This post first appeared on MOLLY LIVE, please read the originial post: here

Share the post

പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാര്‍ഥിന്റെ വിവാഹം മാറ്റിവച്ചു!! കാരണം വധുവിന് ശസ്ത്രക്രിയ

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×