Get Even More Visitors To Your Blog, Upgrade To A Business Listing >>

സൂര്യ ലണ്ടനിൽ അല്ല!! മധുരരാജയിൽ ജയ് എത്താൻ കാരണം ലൂസിഫർ, വെളിപ്പെടുത്തി മമ്മൂട്ടിയും വൈശാഖും…

മധുരരാജ തിയേറ്ററുകളിൽ ആഘോഷമായിരിക്കുകയാണ്. ഇത്തവണത്തെ അവധി ആഘോഷം രാജയ്ക്കും ടീമിനുമൊപ്പം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഹൗസ് ഫുള്ളായി തിയേറ്ററുകളിൽ വിജയയാത്ര ആരംഭിച്ചിരിക്കുകയാണ്.ആദ്യ ഭാഗമായ പോക്കിരി രാജയെ പോലെ മുതിർന്നവരും കുട്ടികളും ഒരുപോലെ മധുരരാജയേയും നെഞ്ചിലേറ്റി കഴിഞ്ഞു.

രാജുവിനെ മിസ് ചെയ്തു

മധുരരാജയിൽ രാജുവിനെ മിസ് ചെയ്തെന്ന് സംവിധായകൻ വൈശാഖ്. പൃഥ്വിയെ ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്നതിന്റെ കാരണവും വൈശാഖ് വെളിപ്പെടുത്തിയിട്ടുണ്ട് . മധുരരാജയുടെ ഷൂട്ടിങ് തുടങ്ങുമ്പോൾ രാജു ആദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ തിരക്കിലായിരുന്നു. അതുകൊണ്ടാണ് പൃഥ്വി ചിത്രത്തിൽ അഭിനയിക്കാതെ പോയത്. എന്നാൽ ഇക്കാര്യം അദ്ദേഹത്തിനോട് പറഞ്ഞിരുന്നില്ല. അത്രയും വലിയ ചിത്രത്തിന്റെ തിരക്കിലായതു കൊണ്ട് ശല്യപ്പെടുത്താൻ പറ്റുകയില്ലല്ലോ എന്നും വൈശാഖ് പറഞ്ഞു.

മധുരരാജയിലും ലൂസിഫർ

പോക്കിരി രാജയിൽ രാജയുടെ സഹോദരൻ സൂര്യയായിട്ടായിരുന്നു പൃഥ്വി എത്തിയത്. എന്നാൽ മധുരരാജയിൽ താരം ഇല്ലായിരുന്നെങ്കിലും സൂര്യ എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു.മധുരരാജയുടെ ഒരു രംഗത്തിൽ രാജ തന്നെ സൂര്യയെ കുറിച്ചു പറയുന്നുണ്ട്. സഹോദരൻ പോക്കിരി സൂര്യ എവിടെ എന്ന് ചോദിക്കുമ്പോൾ അവൻ ഒരു സിനിമ സംവിധാനം ചെയ്യുകയാണെന്ന് രാജ പറയുന്നുണ്ട്.

10 വർഷത്തിനു ശേഷം

2010 ൽ പുറത്തിറങ്ങിയ പോക്കിരി രാജ അന്ന് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ വൃത്യസ്ത ഗെറ്റപ്പും ഇംഗ്ലീഷുനുമൊക്കെ കയ്യടി നേടിയിരുന്നു. പോക്കി രാജ പുറത്തിറങ്ങി 10 വർഷങ്ങൾക്ക് ശേഷമാണ് മധുരരാജ എത്തുന്നത്. അതുകൊണ്ട് തന്നെ ആദ്യ ഭാഗത്തിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങൾ കഥയിലും കഥാപാത്രത്തിലും വരുത്തിയിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു.

മമ്മൂക്കയുടെ കൈ ഉരുകി

മറക്കാനാവാത്ത നിരവധി സംഭവങ്ങൾ മധുരരാജയുടെ ഷൂട്ടിങ്ങിനിടെ നടന്നിരുന്നു. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെ മമ്മൂക്കയുടെ കയ്യിൽ ഒരു തീപ്പൊരി വീണ് കൈ പൊളളിയിരുന്നു. ആ ഭാഗം ഒരുകിയിട്ടും അദ്ദേഹം അനങ്ങാതെ തന്നെ നിൽക്കുകയായിരുന്നു. ആ ഷോർട്ട് കഴിയുന്നതുവരെ അനങ്ങിയിരുന്നില്ല- വൈശാഖ് പറഞ്ഞു.

The post സൂര്യ ലണ്ടനിൽ അല്ല!! മധുരരാജയിൽ ജയ് എത്താൻ കാരണം ലൂസിഫർ, വെളിപ്പെടുത്തി മമ്മൂട്ടിയും വൈശാഖും… appeared first on .



This post first appeared on MOLLY LIVE, please read the originial post: here

Share the post

സൂര്യ ലണ്ടനിൽ അല്ല!! മധുരരാജയിൽ ജയ് എത്താൻ കാരണം ലൂസിഫർ, വെളിപ്പെടുത്തി മമ്മൂട്ടിയും വൈശാഖും…

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×