Get Even More Visitors To Your Blog, Upgrade To A Business Listing >>

ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം!! ഭർത്താവിനു മുന്നിൽ തുറന്നുപറഞ്ഞ് സാമന്ത

തെന്നിന്ത്യൻ താര ദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒരുമിച്ച് എത്തുന്ന ചിത്രമാണ് മജിലി. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 5 നാണ് റിലീസിനായി എത്തുന്നത്. ഇപ്പോഴിത വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ഒന്നിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരങ്ങൾ.വ്യത്യസ്‍തമായ ഒരു പ്രമേയമാണ് ചിത്രത്തിലേതെന്ന് സാമന്തയും നാഗ ചൈതന്യയും പറയുന്നത്. നാഗ ചൈതന്യയെ വിവാഹം ചെയ്‍തതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും സാമന്ത പറയുന്നു.

മജിലിയെ കുറിച്ച് സാമന്ത പറയുന്നത് ഇങ്ങനെ. കാമുകനായ നാഗ ചൈതന്യയെക്കാളും ഭര്‍ത്താവായ നാഗ ചൈതന്യയെയാണ് ഞാൻ കൂടുതല്‍ സ്‍നേഹിക്കുന്നത്. ഞങ്ങള്‍ ഒരു പ്രണയകഥ ചെയ്യുകയാണെങ്കില്‍ ഇനി വിശ്വസിക്കാൻ പ്രയാസമായിരിക്കും. അത്തരത്തിലുളള ഒരു ഘട്ടത്തിൽ നിന്ന് മാറി കഴിഞ്ഞു. എങ്ങനെയാണ് സ്‍നേഹം ആള്‍ക്കാരെ തമ്മിലിണക്കുന്നത് അതുപോലെ തന്നെ വിഷമവും രണ്ടുപേരെയും കരുത്തരാക്കും. എന്നെ സംബന്ധിച്ച് സ്‍നേഹവും വിഷമങ്ങളുമെല്ലാം ബന്ധത്തെ കൂടുതല്‍ കരുത്താക്കുകയാണ് ചെയ്യുന്നത്- സാമന്ത പറഞ്ഞു.

ചിത്രത്തിൽ ക്രിക്കറ്റ് കളിക്കാരനായിട്ടാണ് നാഗ ചൈതന്യ പ്രത്യക്ഷപ്പെടുന്നത്. പ്രണയം എവിടെയുണ്ടോ അവിടെ വേദനയും ഉണ്ടാകും എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്‍ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം. ഒരു തെലുങ്ക് റൊമാന്റിക് ഡേരാമ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം.

The post ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം!! ഭർത്താവിനു മുന്നിൽ തുറന്നുപറഞ്ഞ് സാമന്ത appeared first on .



This post first appeared on MOLLY LIVE, please read the originial post: here

Share the post

ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം!! ഭർത്താവിനു മുന്നിൽ തുറന്നുപറഞ്ഞ് സാമന്ത

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×