Get Even More Visitors To Your Blog, Upgrade To A Business Listing >>

എല്ലാ വിമര്‍ശനങ്ങളെയും മൗനം കൊണ്ട് നേരിട്ട് സായി പല്ലവി, സത്യത്തില്‍ എന്താണ് ശരിക്കും പ്രശ്നം?

പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായി പല്ലവി എന്ന നായിക ഹിറ്റായത്. ഒരേ ഒരു മലയാള സിനിമയിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടി എന്ന പേരും സായി പല്ലവി സ്വന്തമാക്കി. ഇപ്പോള്‍ തെലുങ്കില്‍ സായിയ്ക്ക് തിരക്കേറുന്നു. സായി പല്ലവിയെ പോലെ നല്ല ഒരു നായികയെ കിട്ടാന്‍ പ്രയാസമാണെന്നും അത്രയേറെ വിനയത്തോടെയും പക്വതയോടെയുമാണ് സായി സെറ്റില്‍ പെരുമാറുന്നത് എന്നുമൊക്കെയാണ് പ്രേമത്തിന്റെ സഹതാരങ്ങള്‍ പറഞ്ഞത്.

      എന്നാല്‍ തെലുങ്കില്‍ എത്തിയപ്പോഴേക്കും കഥയാകെ മാറി.എംബിബിഎസ് പഠനത്തിനിടെയാണ് സായി പല്ലവി പ്രേമം എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തുന്നത്. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തില്‍ മലര്‍ മിസ് ആയി കൈയ്യടി നേടി.ഒരു പുതുമുഖ നായികയ്ക്കും കിട്ടാത്ത വരവേല്‍പാണ് സായി പല്ലവിയ്ക്ക് സിനിമാ ലോകത്ത് കിട്ടിയത്. ഇന്നുവരെ ഒരു പുതുമുഖ നായികയുടെയും ഇന്‍ട്രോ സീനില്‍ കൈയ്യടിയും വിസിലടിയും ഉണ്ടായിരിക്കില്ല. എന്നാല്‍ സായിയ്ക്കത് കിട്ടി. മലയാളത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലുമെല്ലാം.പ്രേമത്തിന് ശേഷം സായി പല്ലവിയുടേതായി പല സിനിമകളും പറഞ്ഞു കേട്ടു. എന്നാല്‍ ഒന്നിനോടും സായി പ്രതികരിച്ചില്ല. പ്രേമം പൂര്‍ത്തായിക്കി സായി പല്ലവി തുടര്‍ പഠനത്തിന് വേണ്ടി അപ്പോഴേക്കും ജോര്‍ജ്ജായില്‍ പോയിരുന്നു. പഠനത്തിനാണ് പ്രാധാന്യം ഇപ്പോള്‍ സിനിമയില്ല എന്ന് നടി വ്യക്തമാക്കി.പിന്നെ സിനിമകള്‍ പലതും നിരസിച്ച് സായി പഠനത്തിരക്കിലേക്ക് മാറി.

നടി എന്നതിനപ്പും ഡോക്ടര്‍ എന്ന പദവിയാണ് ആവശ്യം എന്ന് പറഞ്ഞ് നടി പഠനം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയെടുത്തു.മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ എന്ന് പറഞ്ഞത് പോലെ, വളരുന്ന നായികയോടല്ലേ അസൂയ ഉണ്ടാവൂ. സായി പല്ലവി ഓരോ സ്‌റ്റെപ്പ് എടുത്ത് വയ്ക്കുമ്പോഴും ഓരോ ഗോസിപ്പ് വന്നു. സിനിമകള്‍ അഹങ്കാരം കൊണ്ട് ഉപേക്ഷിച്ചു, പ്രതിഫലം കൂടുതല്‍ വാങ്ങി എന്നൊക്കെയായിരുന്നും കിംവദന്തികള്‍.ഗോസിപ്പുകളോടൊന്നും പ്രതികരിക്കാതെ സായി പല്ലവി തന്റെ തിരക്കുകളില്‍ മുഴുകി.

കരു എന്ന തമിഴ് ഹൊറര്‍ ചിത്രമാണ് ഏറ്റവുമൊടിവില്‍ ചെയ്തത്. കനം എന്ന പേരില്‍ സിനിമ തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്.കരു എന്ന ചിത്രത്തില്‍ സഹതാരമായി എത്തിയ നാഗ ഷൗര്യ എന്ന നടനാണ് ഇപ്പോള്‍ സായി പല്ലവിയ്‌ക്കെതിരെ ആരോപണവുമായി എത്തിയത്. സെറ്റില്‍ വളരെ മോശക്കാരിയാണ് സായി പല്ലവി എന്നും.. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുമെന്നും നാഗ ഷൗര്യയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പതിവ് പോലെ ഈ ആരോപണത്തോടും സായി പല്ലവി പ്രതികരിച്ചിട്ടില്ല. വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും മൗനം കൊണ്ട് നേരിട്ട് തന്റെ തിരക്കുകളില്‍ മുഴുകുക.ാണ് സായി.ധനുഷ് നായകനാകുന്ന മാരി 2 എന്ന ചിത്രത്തിലാണ് നിലവില്‍ സായി പല്ലവി അഭിനയിച്ചുകണ്ടിരകിയ്ക്കുന്നത്. സൂര്യയ്‌ക്കൊപ്പം ഒരു സിനിമയും, ശര്‍വാനന്ദിനൊപ്പം ഒരു സിനിമയും കരാറ് ചെയ്തിട്ടുണ്ട്.

The post എല്ലാ വിമര്‍ശനങ്ങളെയും മൗനം കൊണ്ട് നേരിട്ട് സായി പല്ലവി, സത്യത്തില്‍ എന്താണ് ശരിക്കും പ്രശ്നം? appeared first on Molly Live.This post first appeared on MOLLY LIVE, please read the originial post: here

Share the post

എല്ലാ വിമര്‍ശനങ്ങളെയും മൗനം കൊണ്ട് നേരിട്ട് സായി പല്ലവി, സത്യത്തില്‍ എന്താണ് ശരിക്കും പ്രശ്നം?

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×