Get Even More Visitors To Your Blog, Upgrade To A Business Listing >>

പൂര്‍ണ്ണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തു, സുപ്രിയയ്ക്ക് തുടക്കത്തില്‍ ആശങ്കയായിരുന്നു.

Tags: agraveacute

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു സുകുമാരന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അദ്ദേഹവും നിറഞ്ഞു നിന്നിരുന്ന ഒരു കാലം മലയാള സിനിമയിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ ജീവിതത്തിന് മുന്നില്‍ പതറാതെ മക്കള്‍ക്ക് വേണ്ടി ജീവിതം കെട്ടിപ്പുക്കിയ ഒരമ്മയുണ്ട്. ആ അമ്മയെ നമ്മളെല്ലാമറിയും. മല്ലിക സുകുമാരന്‍. .സുകുമാരന്റെയും മല്ലികയുടെയും പാത പിന്തുടര്‍ന്നാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ തന്നെ വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ തുടരുന്ന ഈ രണ്ട് താരങ്ങളും ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. മരുമക്കളായി വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ തന്നെ സ്‌നേഹിക്കുമോയെന്ന ആശങ്ക തന്നെ അലട്ടിയിരുന്നുവെന്നും മല്ലിക പറയുന്നു.അച്ഛനില്ലാതെ താന്‍ വളര്‍ത്തിയ രണ്ട് ആണ്‍മക്കളുടെയും ഭാര്യമാര്‍ തന്നെ സ്‌നേഹിക്കുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് ശേഷം ഈ ആശങ്കയില്‍ കാര്യമില്ലെന്ന് മനസ്സിലാക്കിയെന്നും അവര്‍ വ്യക്തമാക്കുന്നു.ബിടെക്ക് കഴിഞ്ഞ് ജോലി ലഭിച്ചതിന് ശേഷമാണ് ഇന്ദ്രജിത്ത് പൂര്‍ണ്ണിമയെ വിവാഹം ചെയ്തത്. ഇന്ദ്രന്റെ കാര്യങ്ങളോടൊപ്പം പൃഥ്വിയേയും തന്നെയും പൂര്‍ണ്ണിമ നന്നായി പരിഗണിച്ചിരുന്നു. മകളുടെ സ്ഥാനത്തു നിന്ന് കാര്യങ്ങള്‍ ചെയ്തു.സുപ്രിയയെ ഇഷ്ടമാണെന്ന് പൃഥ്വി അറിയിച്ചതോടെ അവരുടെ വിവാഹം നടത്തി. തുടക്കത്തില്‍ സുപ്രിയയ്ക്ക് തന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് താന്‍ പെരുമാറിയതെന്നും അവര്‍ പറയുന്നു.മരുമക്കളുടെ വരവിന് ശേഷം കുടുംബത്തില്‍ സമാധാനം നില നില്‍ക്കണമെങ്കില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം നല്‍കണം. ഇത് പാലിക്കാന്‍ വേണ്ടിയാണ് അവരോടൊപ്പം താമസിക്കാതെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കാന്‍ തീരുമാനിച്ചത്.

The post പൂര്‍ണ്ണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തു, സുപ്രിയയ്ക്ക് തുടക്കത്തില്‍ ആശങ്കയായിരുന്നു. appeared first on Molly Live.



This post first appeared on MOLLY LIVE, please read the originial post: here

Share the post

പൂര്‍ണ്ണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തു, സുപ്രിയയ്ക്ക് തുടക്കത്തില്‍ ആശങ്കയായിരുന്നു.

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×