Get Even More Visitors To Your Blog, Upgrade To A Business Listing >>

സര്‍ക്കാര്‍ മാഫിയയുടെ പിടിയിലാണോ?

കേരളം എക്കാലവും ഏതെങ്കിലും ഒരു മാഫിയ യുടെ കീഴില്‍ ആരുന്നു... ഉദ്യോഗസ്ഥ മാഫിയ.. മണല്‍ മാഫിയ.. ലോട്ടറി മാഫിയ.. കറന്റ്‌ മാഫിയ..റിയല്‍ എസ്റ്റേറ്റ്‌ മാഫിയ...വിദ്യാഭ്യാസ മാഫിയ...ബ്ലേഡ് മാഫിയ...അങ്ങനെ കൊറേ.... ഇപ്പറയുന്ന മാഫിയകളും ഗുണ്ടാ സംഘങ്ങളും ചേര്‍ന്ന് കേരളം ഇങ്ങനെ ഒക്കെ ആക്കി. എന്ത് ചെയ്യാം? വിവരം കൂടിയത് കൊണ്ടുള്ള ദോഷങ്ങള്‍ തന്നെ...അധ്വാനിക്കാതെ അന്യന്‍റെ മുതല്‍ തിന്നു കൊഴുത്ത രാഷ്ട്രീയ മേലാളന്മാരെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെയും കണ്ടു വളര്‍ന്ന അഭ്യസ്തവിദ്യരായ ഒരു തലമുറയുടെ വഴിതെറ്റിയ യാത്ര!
അവസരങ്ങള്‍ തുറന്നു കൊടുക്കാതെ അടിമകള്‍ ആക്കി ഒരു തലമുറയെ മുഴുവന്‍ രാഷ്ട്രീയ ലകഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചപ്പോള്‍ ആരും ഇങ്ങനെ ഒരു ഭാവി കാലം ആലോചിച്ചു കാണില്ല - ഉദ്ദേശിച്ചത് 80 's & 90 's ആണ്... അന്ന് യുവാക്കള്‍ക് തുറന്നു കിട്ടിയ അനേകം വാതിലുകള്‍ കോട്ടിയടച് അരക്ഷിതാവസ്ഥയുടെ ഭ്രാന്തന്‍ വാതിലുകള്‍ അവര്‍ക്മുന്നില്‍ തുറന്നിട്ട് രക്ഷ്ട്രീയ ലകഷ്യങ്ങള്‍ നേടിയെടുത്തവര്‍ ഇന്നു പരിതപിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. മലയാളി അച്ഛടക്കവും സഹജീവി സ്നേഹവും മറന്നതും ഇക്കാലയളവില്‍ തന്നെ! ഒന്നും നേടാന്‍ ഇല്ലാതെ.... മുന്നോട്ട് നയിക്കുവാന്‍ ദാര്‍ശനിക ചിന്തയുള്ള നേതാക്കള്‍ ഇല്ലാതെ ഉഴന്ന ഒരു തലമുറ ജീവിക്കുവാന്‍ അവര്‍ക്കിഷ്ടമുള്ള മാര്‍ഗങ്ങള്‍ തേടിയതിനു ഇപ്പോ മാഫിയ എന്നു വിളിക്കുന്നവരോട് ഒരു വാക്ക്... "കാലപ്പഴക്കം ചെന്നതും പോട്ടിപോളിഞ്ഞതും ആയ സിദ്ധാന്തങ്ങളില്‍ പിടിച് കടന്നു വരുന്ന തലമുറയെ മുരടിപ്പിക്കാതെ അവര്‍ക്ക് വാതില്‍ തുറന്നു വളരാനുള്ള അവസരം കൊടുക്കൂ വാതില്‍ കൊട്ടിയടച് നിക്കാതെ മാറി നിന്ന് വരും തലമുറകള്‍ക്ക് മോക്ഷം കൊടുക്കൂ "



This post first appeared on Crazy, please read the originial post: here

Share the post

സര്‍ക്കാര്‍ മാഫിയയുടെ പിടിയിലാണോ?

×

Subscribe to Crazy

Get updates delivered right to your inbox!

Thank you for your subscription

×