Get Even More Visitors To Your Blog, Upgrade To A Business Listing >>

ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്‌…

Tags: homoeo

നമ്മുടെ ശരീരത്തിൽ ഏറ്റവും വലുപ്പം കൂടിയ രണ്ടാമത്തെ അവയവമാണ് കരൾ. കരളിൽ കൊഴുപ്പ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇത് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നും അറിയപ്പെടുന്നു.ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. മദ്യപരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ ആൽക്കഹോളിക് ഫാറ്റിലിവറെന്നും മദ്യപിക്കാത്തവരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ എന്നും പറയുന്നു.

കാരണങ്ങൾ എന്തെല്ലാം?

-അമിതവണ്ണം
-പ്രമേഹം
-ഉയർന്ന കൊളസ്ട്രോൾ നില
-മെറ്റബോളിക് സിൻഡ്രോം
-സ്റ്റിറോയ്ഡ് ഉപയോഗം
-പെട്ടെന്ന് ശരീരഭാരം കുറയ്ക്കുക

  • മദ്യപാനം

ലക്ഷണങ്ങൾ എന്തെല്ലാം?

രോഗലക്ഷണങ്ങള്‍ ഒട്ടും തന്നെ പ്രകടിപ്പിക്കാതെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഒട്ടുമിക്ക കരള്‍ രോഗങ്ങളും ഏറെ വൈകിയാണ് കണ്ടുപിടിക്കാറുള്ളത്. വൈകിയാണെങ്കിലും കണ്ടുവരുന്ന ചില ലക്ഷണങ്ങൾ

-വയറിന്റെ മുകളിൽ വലതുഭാഗത്ത് വയറുവേദന അല്ലെങ്കിൽ അസ്വസ്ഥത.
-പെട്ടെന്ന് ശരീരഭാരം കുറയുക.
-ഛർദ്ദി
-ചർമ്മത്തിന്റെ നിറത്തിൽ മാറ്റം
-വീർത്ത വയറും കാലുകളും
-കടുത്ത ക്ഷീണം
-വിശപ്പില്ലായ്മ
-ചൊറിച്ചില്‍

രോഗനിർണയം എങ്ങനെ?

-ലിവർ ഫങ്ഷൻ ടെസ്റ്റ്
-അൾട്രാസൗണ്ട് സ്കാനിങ് എന്നിവ നടത്തി കരളിന്റെ അവസ്ഥ വിലയിരുത്താം.

ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ:

-ഫ്‌ലാക്‌സ് സീഡ്‌സ്, ഒലീവ് ഓയില്‍, അവോകാഡോ, നട്‌സ്, ഗ്രീൻ ടീ, ഓട്സ് എന്നിവ കഴിക്കാവുന്നതാണ്.

  • പ്രോടീയിൻ അടങ്ങിയ ആഹാരം ധാരാളം കഴിക്കുന്നത് നല്ലതാണ്.
    -കൊഴുപ്പുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
    -സിട്രസ് പഴങ്ങള്‍, പിയര്‍, തണ്ണിമത്തന്‍ തുടങ്ങിയ തണുത്തതും അസിഡിറ്റി ഇല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുക.
    -ആവിയില്‍ വേവിച്ച പച്ചക്കറികളും ക്വിനോവ പോലുള്ള ധാന്യങ്ങളും കഴിക്കുക.
    -മദ്യപാനംമൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റിലിവറിന്റെ ചികിത്സയ്ക്ക് പ്രധാനം മദ്യപാനം ഒഴിവാക്കുക എന്നതുതന്നെ. ജീവിതശൈലിയിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ:

-ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
-സമീകൃതാഹാരം കഴിക്കുക
-കൊളെസ്ട്രോളും പ്രമേഹവും നിയത്രിക്കുക
-പതിവായി വ്യായാമം ചെയ്യുക

ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്‌. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും‌. കൃത്യസമയത്ത് രോഗനിർണയം നടത്തുകയാണെങ്കിൽ ലിവർ സിർറോസിസ് പോലുള്ള ഘട്ടത്തിലേക് പോകാതിരിക്കാനും സഹായിക്കും. ഹോമിയോപ്പതിയിൽ ഫാറ്റി ലിവറിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ് .രോഗിയുടെ മാനസികവും ശാരീരികവും ആയ പ്രേത്യേകതകൾ കൂടി പരിഗണിച്ചാണ് മരുന്ന് നിർണയം നടത്തുന്നത്.

Dr. Nasneem Salim (BHMS)
Dr. Basil‘s Homoeo Hospital
Pandikkad, Malappuram dst
+919899533365

The post ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്‌… appeared first on Dr. Basil Homoeo Hospital.

Share the post

ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്‌…

×

Subscribe to There Is Medicine For Allergies Dr. Basil Yusuf Chief Physician, Dr. Basil Homeo Hospital Pandikkad

Get updates delivered right to your inbox!

Thank you for your subscription

×