Get Even More Visitors To Your Blog, Upgrade To A Business Listing >>

എന്താണ് അലർജിക്ക് റൈനൈറ്റിസ് (Allergic Rhinitis)?

വിട്ടുമാറാത്ത ആസ്മ ,തുമ്മൽ , തൊണ്ടവേദന
തുടങ്ങിയ അലർജി രോഗ ലക്ഷണങ്ങൾ കാരണം പ്രയാസപ്പെടുന്നവരായി ധാരാളം പേരുണ്ട്.

നാം കഴിക്കുന്ന ഭക്ഷണം അല്ലെങ്കിൽ ശ്വസിക്കുന്ന വായു
എന്നിവയിലുള്ള അലർജൻ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് അലർജിക് റൈനൈറ്റിസ് .
ഏത് പ്രായത്തിലുള്ള
വരെയും ഇത് ബാധിക്കാം.തുമ്മൽ പോലുള്ള നിസ്സാര പ്രശ്നങ്ങൾ മുതൽ ആസ്ത്മ പോലെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥകളും അലർജിക് റിയാക്ഷൻ കാരണം ഉണ്ടാകാം. വർഷത്തിൽ ഏതെങ്കിലും സീസണൽ ആയിട്ട് അലർജി ബാധിക്കുകയാണെങ്കില്‍ സീസണൽ അലർജി ക് റൈനൈറ്റിസ് എന്നും ,ഏതു കാലാവസ്ഥയിലും അലർജിക് റൈനറ്റിസ് ബാധിക്കുകയാണെങ്കിൽ അതിനെ പെരിനിയൽ അലർജിക് റൈനൈറ്റിസ് എന്നും പറയുന്നു, ചില ആളുകളിൽ മിക്സഡ് ആയും കാണപ്പെടാറുണ്ട്.ഇടയ്ക്കിടെയുള്ള കാലാവസ്ഥ വ്യതിയാനംഅഥവാ ചൂടുകാലവും തണുപ്പ് കാലവും പെട്ടെന്ന് മാറുന്ന മാസങ്ങളിൽ പൊതുവേ അലർജിക് റൈനൈറ്റിസ് കൂടുതലായി കാണപ്പെടാറുണ്ട് .മാതാപിതാക്കൾ അലർജി ഉള്ളവരാണെങ്കിൽ മക്കളിൽ അലർജി വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ലക്ഷണങ്ങൾ :
തുമ്മൽ ,മൂക്കടപ്പ്,മൂക്കൊലിപ്പ്, കണ്ണ് ,തൊണ്ട, മൂക്ക് എന്നിവ ചൊറിച്ചിൽ, തലവേദന , ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഉറക്കക്കുറവ്, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.അന്തരീക്ഷത്തിലെ പൊടി പുകവലിക്കുമ്പോഴോ കത്തിക്കുമ്പോഴും ഉണ്ടാകുന്ന പുക ചിലതരം ഭക്ഷണങ്ങൾ അഥവാ പാല് ,മുട്ട, നട്ട്സ്, ഞണ്ട്, ചെമ്മീൻ, എന്നിവയെല്ലാം അലർജി ആയി മാറാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചുറ്റുപാടുകൾ പൊടി നീക്കം ചെയ്തു
വൃത്തിയായി സൂക്ഷിക്കുക.അലർജിക്ക് ആയി മാറുന്ന ഭക്ഷണങ്ങൾ മനസിലാക്കി ഒഴിവാക്കുക,
കാരണം നിസാരമായി തള്ളിയാല്‍ ചിലപ്പോള്‍ മൂക്കില്‍ ദശ വളരുക പോലുള്ള അവസ്ഥകളിലേക്കും ചിലപ്പോള്‍ ആരോഗ്യപരമായ പല പ്രശ്‌നങ്ങളിലേക്കും ഇത്തരം അലർജിക് റൈനൈറ്റിസ് വഴിയൊരുക്കാം.

▪️▪️▪️▪️▪️▪️▪️
Dr Naseera Kunhammed .
Dr Basils Homeo Hospital .
Pandikkad .
Malappuram.
9778158502

The post എന്താണ് അലർജിക്ക് റൈനൈറ്റിസ് (Allergic Rhinitis)? appeared first on Dr. Basil Homoeo Hospital.

Share the post

എന്താണ് അലർജിക്ക് റൈനൈറ്റിസ് (Allergic Rhinitis)?

×

Subscribe to There Is Medicine For Allergies Dr. Basil Yusuf Chief Physician, Dr. Basil Homeo Hospital Pandikkad

Get updates delivered right to your inbox!

Thank you for your subscription

×