Get Even More Visitors To Your Blog, Upgrade To A Business Listing >>

നീണ്ടുനിൽക്കുന്ന ആർത്തവം നിർത്താനാവശ്യമായ വീട്ടുവൈദ്യങ്ങൾ (Home Remedies to Stop Prolonged Periods)

ചിലപ്പോൾ, നിങ്ങളുടെ ആർത്തവം ഒരിക്കലും അവസാനിക്കാത്തതു പോലെ തോന്നിയേക്കാം. അത് ശരിക്കും ഉള്ളതു കൊണ്ടാണ്!  നീണ്ടുനിൽക്കുന്ന ആർത്തവം എന്താണ് എന്നും ദീർഘമായ ആർത്തവം എങ്ങനെ നിർത്താമെന്നും നമുക്ക് പര്യവേക്ഷണം ചെയ്യാം.നീണ്ടു നിൽക്കുന്ന.

ആർത്തവത്തെ നിർവചിക്കാം
ഏഴു ദിവസത്തിൽ കൂടുതൽ  ആർത്തവ രക്തസ്രാവം നീണ്ടുനിൽക്കുകയും 40ml ൽ കൂടുതൽ രക്തം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയെയാണ്  നീണ്ടു നിൽക്കുന്ന ആർത്തവമായി പറയുന്നത്.ഈ ഒരു അവസ്ഥ സ്ത്രീകളെ പലപ്പോഴും പാഡുകൾ മാറ്റാനായി പ്രേരിപ്പിക്കുന്നു, കാരണം ഈ അവസ്ഥയിൽ പാഡുകൾ വേഗത്തിൽ കുതിരുന്നു. നിങ്ങളുടെ  പാഡുകൾ ഒരു മണിക്കൂറിൽ കുതിർന്നു പോകുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ശരിക്കും കനത്ത രക്തസ്രാവം അനുഭവപ്പെടുന്നു എന്ന് മനസിലാക്കാം.

നീണ്ടു നിൽക്കുന്ന ആർത്തവത്തിത്തിന്‍റെ ലക്ഷണങ്ങൾ (Symptoms of prolonged periods)

വീട്ടുവൈദ്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ്, നിങ്ങൾ എന്താണ് അനുഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.  ദൈർഘ്യമേറിയ ആർത്തവത്തിന്റെ സൂചനകളും ലക്ഷണങ്ങളും ഇതാ:

  • 7 ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ആർത്തവം.
  • തുടർച്ചയായ മണിക്കൂറുകളിൽ, ഒരു മണിക്കൂർ സമയം കൊണ്ട് സാനിറ്ററി പാഡ് അല്ലെങ്കിൽ ടാംപൺ കുതിർന്നു പോകുന്ന അവസ്ഥ.
  • കനത്ത ഒഴുക്ക് നിയന്ത്രിക്കാനായി സാനിറ്ററി പാഡിന്റെ ഉപയോഗം ഇരട്ടിയാക്കേണ്ടി വരിക.
  • കനത്ത ആർത്തവം മൂലം വീട്ടിൽ തന്നെ കഴിയേണ്ടി വരിക.
  • ക്ഷീണം, തളർച്ച,ശ്വാസം മുട്ടൽ തുടങ്ങിയ അനീമിയയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുക.

എന്തുകൊണ്ടാണ് സ്ത്രീകളിൽ ദീർഘകാല  ആർത്തവം ഉണ്ടാകുന്നത്? (Why Women Experience Prolonged Period?)

ആർത്തവമുള്ള സ്ത്രീകളിൽ പകുതിയിലധികവും സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ കനത്ത ഒഴുക്ക് അനുഭവിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?  ദൈർഘ്യമേറിയ ആർത്തവം, വാസ്തവത്തിൽ, വളരെ സാധാരണമാണ്. നീണ്ടു നിൽക്കുന്ന ആർത്തവത്തിന് പുറകിലെ കാരണങ്ങൾ എന്തൊക്കെയാണ്?  ഇനിപ്പറയുന്ന കാരണങ്ങൾ കൊണ്ട് ഒരു  നീണ്ട ആർത്തവം സംഭവിക്കാം:

  • ഹോർമോൺ അസന്തുലിതാവസ്ഥ
  • അണ്ഡാശയത്തിന്റെ പ്രവർത്തന വൈകല്യം
  • ഗർഭാശയ ഫൈബ്രോയിഡുകൾ
  • പോളിപ്സ്
  • അഡെനോമിയോസിസ്
  • ഗർഭാശയ ഉപകരണം (IUD)
  • മരുന്നുകൾ

ദീർഘകാല ആർത്തവത്തിനുള്ള പ്രകൃതിദത്ത വീട്ടുവൈദ്യങ്ങൾ (Natural Home Remedies for Prolonged Periods)

ആർത്തവം സ്വാഭാവികമായി എങ്ങനെ നിർത്താം? ദീർഘകാല ആർത്തവം നിർത്താൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഇതാ:

1. കൂടുതൽ വിറ്റാമിൻ സി എടുക്കുക (Take in more vitamin C)

കൂടുതൽ വിറ്റാമിൻ സി കഴിക്കുന്നത്  വഴി നിങ്ങളുടെ ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യപ്പെടാനും അത് വിളർച്ചയിൽ നിന്ന് നിങ്ങളെ രക്ഷിക്കാനും സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് കുറവായതിനാൽ ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ്,കൂടാതെ ഗുരുതരമായ ഒരു അവസ്ഥയുമാണ്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി കൂടുതലായി കാണപ്പെടുന്നു. കൂടാതെ കിവി,സ്ട്രോബെറി, തക്കാളി മുതലായവയിൽ നിന്നും നിങ്ങൾക്ക് വിറ്റാമിൻ സി ലഭിക്കുന്നതാണ്.

 2. വിറ്റാമിൻ എ പരിഗണിക്കുക (Consider vitamin A)

വിറ്റാമിൻ എയുടെ പ്രതിദിന ഡോസ് 1 മില്ലിഗ്രാം ആണ്.  സ്ത്രീകളുടെ ഭക്ഷണത്തിൽ വിറ്റാമിൻ എയുടെ അഭാവം കനത്ത രക്തസ്രാവത്തിന് കാരണമാകുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആടിൽ നിന്നും ഉണ്ടാക്കുന്ന ചീസ്, കോഡ് ലിവർ ഓയിൽ, മധുരക്കിഴങ്ങ്, ചീര, കാരറ്റ് തുടങ്ങിയ ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.

3. ഭക്ഷണത്തിൽ കൂടുതൽ ഇരുമ്പ് ഉൾപ്പെടുത്തുക (Add more iron to your diet)

ശരീരത്തിലെ ഇരുമ്പിന്റെ അഭാവം കഠിനമായ ആർത്തവത്തിന് കാരണമായേക്കാമെന്ന് ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.അതിനാൽ പ്രകൃതിദത്ത ഭക്ഷണ സ്രോതസ്സുകളിൽ നിന്നും സപ്ലിമെന്റുകളിൽ നിന്നും ഇരുമ്പ് എടുക്കുക അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങളിലും, ചട്ടികളിലും ഭക്ഷണം പാകം ചെയ്ത് കഴിക്കുക.  നിങ്ങൾക്ക് നീണ്ടുനിൽക്കുന്ന ആർത്തവ രക്തസ്രാവം അനുഭവപ്പെടുമ്പോൾ ശരീരത്തിൽ നിന്ന് ഇരുമ്പിന്റെ അംശവും നഷ്ടപ്പെടും. അതിനാൽ ബീഫ്, ചീര, ബീൻസ്, ചിക്കൻ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

4. ഇഞ്ചി ഉപയോഗിക്കാം (Take ginger)

മൂന്ന് മാസക്കാലയളവിൽ തുടർച്ചയായി ദിവസവും ചെറിയ അളവിൽ ഇഞ്ചി കഴിക്കുന്നത് ആർത്തവത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന്  ഒരു ഗവേഷണത്തിൽ തെളിയിച്ചിട്ടുണ്ട്. അതിനാൽ എല്ലാ ദിവസവും രാവിലെ കടക് മസാല ചായയിൽ ചെറിയ അളവിൽ ചതച്ച ഇഞ്ചി ഇടുക.

5. ധാരാളം വെള്ളം കുടിക്കുക (Drink more water)

കുറച്ച് ദിവസങ്ങളായി നിങ്ങൾക്ക് കനത്ത രക്തസ്രാവമുണ്ടെങ്കിൽ,ശരീരത്തിലെ നിങ്ങളുടെ രക്തത്തിന്റെ അളവ് വളരെ കുറവായിരിക്കാം.അതിനാൽ  രക്തത്തിന്റെ അളവ് നിലനിർത്താനായി ധാരാളം വെള്ളം കുടിക്കുക. നിങ്ങൾ കുടിക്കുന്ന അധിക ജലം സന്തുലിതമാക്കാൻ,  ഭക്ഷണത്തിൽ കൂടുതൽ ഉപ്പ് ചേർക്കുക അല്ലെങ്കിൽ ഒരു ഗറ്റോറേഡ് ലായനി കുടിക്കുക.

6. ഐസ് പാക്ക് ഉപയോഗിക്കുക (Apply icepack)

അടിവയറ്റിൽ ഒരു തണുത്ത കംപ്രസ് വയ്ക്കുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കാൻ സഹായിക്കും, ഇത് ആർത്തവപ്രവാഹം കുറയ്ക്കുന്നു.കൂടാതെ വേദന, നീർവീക്കം, വീക്കം എന്നിവ ഒഴിവാക്കാനും അത് സഹായിക്കുന്നതാണ്.

7. OTC മരുന്നുകൾ (OTC medications)

നീണ്ടുനിൽക്കുന്ന ആർത്തവ രക്തസ്രാവം എങ്ങനെ നിർത്താം?  ചില ഓവർ-ദി-കൌണ്ടർ വേദന മരുന്നുകൾ ആർത്തവ രക്തസ്രാവം കുറയ്ക്കാൻ സഹായിക്കുന്നതാണ്. കൂടാതെ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് വഴി ആർത്തവ വേദന കുറയ്ക്കാനും സഹായിക്കുന്നതാണ്. കനത്ത, നീണ്ടുനിൽക്കുന്ന രക്തസ്രാവത്തിൽ നിന്ന് കൂടുതൽ ആശ്വാസം ലഭിക്കാൻ നിങ്ങൾക്ക് അവ മറ്റ് മരുന്നുകളോടൊപ്പം ഉപയോഗിക്കാവുന്നതാണ്.

8. സോയ കൊണ്ടുള്ള സാധനങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക (Include soy foods in your diet)

സോയ ഭക്ഷണങ്ങൾ നീണ്ട് നിൽക്കുന്ന ആർത്തവത്തെ നിർത്തിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ശരിയാണ്, സോയ ഭക്ഷണങ്ങളിൽ ഫൈറ്റോ ഈസ്ട്രജൻ അല്ലെങ്കിൽ ‘പ്ലാന്റ് ഈസ്ട്രജൻ’ അടങ്ങിയിട്ടുണ്ട്, ഇത് ഉപയോഗിക്കുന്നത് വഴി ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാനും, അത് നിങ്ങളുടെ ആർത്തവത്തെ ട്രാക്കിലേക്ക് കൊണ്ടുവരാനും വഴിയൊരുക്കും.അതിനാൽ, സോയ പാൽ, ടോഫു, ടെമ്പെ, സോയാ സോസ്, സോയാബീൻസ്, സോയ ചങ്ക്‌സ് തുടങ്ങിയ സോയ ഭക്ഷണങ്ങൾ കഴിക്കുക.

9. ഫ്ളാക്സ് സീഡ് പരീക്ഷിച്ചു നോക്കാം. (Try flaxseeds)

ഫ്ളാക്സ് സീഡ് അണ്ഡോത്പാദന പ്രക്രിയയെ ക്രമപ്പെടുത്താനും ശരീരത്തിൽ നിന്ന് അധിക ഈസ്ട്രജനെ പുറന്തള്ളാനും സഹായിക്കുന്നു, അത് കഠിനമായ ആർത്തവത്തെ തടയുന്നതിന് സഹായിക്കുന്നു, ഇത് ദീർഘകാല ആർത്തവം ഉടനടി നിർത്താനുള്ള ഏറ്റവും മികച്ച ഇന്ത്യൻ വീട്ടുവൈദ്യങ്ങളിലൊന്നായി കണക്കാക്കുന്നു.  ചണവിത്തുകൾക്ക് ഈസ്ട്രജന്റെ കുറഞ്ഞ അളവ് വർദ്ധിപ്പിക്കാൻ കഴിയും, അതിനാൽ നിങ്ങളുടെ ആർത്തവത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ ഫ്ളാക്സ് സീഡ് ഉൾപ്പെടുത്താവുന്നതാണ്.

ഇത്തരം വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നത് കൊണ്ട് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ? (Are There Any Side Effects of These Home Remedies?)

ഈ പ്രതിവിധികൾ പൊതുവെ സുരക്ഷിതമാണെങ്കിലും, നിങ്ങൾ ഭക്ഷണക്രമത്തിലോ ജീവിതശൈലിയിലോ എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് നിങ്ങൾക്ക്  എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ,അതിനായി സ്ഥിര മരുന്നുകൾ കഴിക്കുന്നുണ്ട് എങ്കിൽ.

നീണ്ട ആർത്തവം കൈകാര്യം ചെയ്യുന്നതിനുള്ള ചില നുറുങ്ങുകളും,തന്ത്രങ്ങളും (Pro Tips and Tricks to Deal with Prolonged Periods)

ശക്തമായ ആർത്തവം മികച്ച രീതിയിൽ നിയന്ത്രിക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ:

  • അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാനായി ഒരു ജോഡി വസ്ത്രങ്ങൾ അധികമായി സൂക്ഷിക്കുക.
  • ആ കനത്ത ദിവസങ്ങളെ നേരിടാനായി അധിക സാനിറ്ററി ഉൽപ്പന്നങ്ങളും കൈവശം കരുതുക.
  • ഇളം നിറത്തിലുള്ള പാന്റ്‌സ്, ഷോർട്ട്‌സ്, പാവാട മുതലായവ ഒഴിവാക്കുക.
  • പഴയ ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും മാത്രം ഉപയോഗിക്കുക.
  • വ്യായാമം;  ഇത് കഠിനമായി തോന്നുമെങ്കിലും വ്യായാമം ചെയ്യുന്നത് ദീർഘനാളത്തെ രോഗലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു.
  • ഈ കാലയളവിൽ ഉണ്ടാവുന്ന മലബന്ധം നിയന്ത്രിക്കാൻ ഹിറ്റ് പാഡുകളോ, ചൂടുവെള്ള കുപ്പികളോ ഉപയോഗിക്കുക.
  • രക്തക്കറകൾ ഉണ്ടെങ്കിൽ, സ്റ്റെയിൻ റിമൂവറുകൾക്കൊപ്പം തണുത്ത വെള്ളവും ഉപയോഗിക്കാവുന്നതാണ്.
  • നിങ്ങളുടെ ഷീറ്റുകളും,പാന്റുകളും വായുവിൽ ഉണക്കുക; ഒരു ഡ്രയർ ഉപയോഗിച്ച് സ്റ്റെയിൻ കൃത്യമായി പരിഹരിക്കാൻ സാധിക്കുന്നതാണ്.
  • നിങ്ങൾക്ക് എത്രത്തോളം രക്തസ്രാവം ഉണ്ടാവുന്നു, എത്ര നേരം രക്തസ്രാവം ഉണ്ടാവുന്നു, നിങ്ങൾ ഉപയോഗിക്കുന്ന ആർത്തവ ഉൽപന്നങ്ങളുടെ എണ്ണം, നീണ്ടുനിൽക്കുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങൾ, നിങ്ങൾ പരീക്ഷിച്ചു നോക്കുന്ന വീട്ടുവൈദ്യങ്ങൾ, കഴിക്കുന്ന മരുന്നുകൾ മുതലായവ ഉൾപ്പെടുത്തി ഒരു ജേണൽ തയ്യാറാക്കി വക്കുക.

എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്? (When to Seek Medical Help?)

ഈ പ്രതിവിധികളിൽ യാതൊരു വിധ മാറ്റങ്ങളും നിങ്ങൾക്ക് കാണാൻ സാധിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ദീർഘകാല രക്തസ്രാവം ഒരേ രീതിയിൽ തന്നെ തുടരുകയാണെങ്കിൽ, ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. കൂടാതെ ഇനിപ്പറയുന്നവ കൂടി ഉണ്ടെങ്കിൽ നിങ്ങൾ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്:

  • നിങ്ങളുടെ ആർത്തവ രക്തത്തിൽ വലിയ രക്ത കട്ടകൾ ശ്രദ്ധയിൽപെട്ടാൽ.
  • ആർത്തവങ്ങൾക്കിടയിൽ രക്തസ്രാവം ഉണ്ടായാൽ.
    നല്ല ക്ഷീണം അല്ലെങ്കിൽ ശ്വാസം മുട്ടൽ അനുഭവപ്പെടുകയാണെങ്കിൽ.

നിങ്ങൾ നോക്കുന്നത് “വീട്ടുവൈദ്യങ്ങൾ ഉപയോഗപ്പെടുത്തി  പെട്ടെന്ന് എങ്ങനെ ആർത്തവം നിർത്താം എന്നതാണെങ്കിൽ?”  നിങ്ങളോട് ഒന്നേ പറയാനുള്ളു: ദീർഘകാല ആർത്തവ പ്രശ്‌നങ്ങൾക്ക് പ്രകൃതിദത്ത പരിഹാരങ്ങൾ കൊണ്ട്  ആർത്തവത്തെ ഉടനടി തടയാനാകില്ല. രക്തസ്രാവം കുറയാൻ കുറച്ച് സമയമെടുക്കും.  അതുവരെ സഹായിച്ചേക്കാവുന്നത് നിങ്ങളുടെ എല്ലാ ഒഴുക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സാനിറ്ററി പാഡാണ്.  ഉദാഹരണത്തിന്, ഒരു RIO പാഡ്, ഏറ്റവും ഭാരമേറിയ ഒഴുക്ക് പരിഹരിക്കാനായി രൂപകൽപ്പന ചെയ്തതാണ്.

കൂടാതെ:

  • രക്തം കട്ട പിടിക്കുന്ന സാഹചര്യങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നു.
  • ലീക്കേജ് തടയാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.
  • ഇവ കറ്റാർവാഴയുടെയും ജോജോബയുടെയും സത്തിനാൽ സമ്പുഷ്ടമാണ്.
  • ബാക്ടീരിയ കൊണ്ടുള്ള അണുബാധ തടയാൻ ആന്റി ബാക്ടീരിയൽ ടോപ്പ് ഷീറ്റ് ഉപയോഗിച്ചിരിക്കുന്നു.
  • ദ്രാവകത്തെ ജെൽ രൂപത്തിലാക്കാൻ ലോകോത്തര SAP ടെക്നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

RIO തിരഞ്ഞെടുക്കൂ,നല്ല ആർത്തവ ദിനങ്ങൾ ഉണ്ടാകട്ടെ!

The post നീണ്ടുനിൽക്കുന്ന ആർത്തവം നിർത്താനാവശ്യമായ വീട്ടുവൈദ്യങ്ങൾ (Home Remedies to Stop Prolonged Periods) appeared first on .



This post first appeared on Rio Sanitary Pads, please read the originial post: here

Share the post

നീണ്ടുനിൽക്കുന്ന ആർത്തവം നിർത്താനാവശ്യമായ വീട്ടുവൈദ്യങ്ങൾ (Home Remedies to Stop Prolonged Periods)

×

Subscribe to Rio Sanitary Pads

Get updates delivered right to your inbox!

Thank you for your subscription

×