മലയാള സിനിമയിലെ 2018 ലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് പ്രണവ് മോഹന്‍ലാലിന്റെ ആദി. ആദി പൂര്‍ത്തിയാക്കിയ ഉടനെ തന്നെ ഹിമാലയത്തിലേക്ക് പോയിരിക്കുകയാണ് പ്രണവ്. ജനുവരി 26നായിരുന്നു ചിത്രം റിലീസ് ചെയ്തത്.
Related Articles
തുടക്കം മുതല്‍ത്തന്നെ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും ഈ താരപുത്രന് വേണ്ടി വഴി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.കുടുംബ പശ്ചാത്തലത്തിലൊരുക്കിയ ആദിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടക്കക്കാരനെന്ന നിലയില്‍ അഭിനയത്തില്‍ പ്രണവിന് ചില പാകപ്പിഴവുകളുണ്ട്. എന്നാല്‍ ആക്ഷന്റെ കാര്യത്തില്‍ അത്തരത്തിലൊരു ആക്ഷേപമില്ല. മികച്ചതെന്ന് തന്നെയാണ് സിനിമാപ്രവര്‍ത്തകരും ആരാധകരുമടക്കം എല്ലാവരും വിലയിരുത്തിയത്. പതിനായിരം ഷോയും കഴിഞ്ഞ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ആദി.പതിനായിരവും കടന്ന് കുതിക്കുന്നു തുടക്കം മുതല്‍ കുതിക്കുകയാണ് ആദി. ഇതിനോടകം തന്നെ പതിനായിരം പ്രദര്‍ശനം ചിത്രം പൂര്‍ത്തിയാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.ജനുവരി 26 ന് തിയേറ്ററുകളിലേക്കെത്തിയ ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ദിവസേന 420 ല്‍ അധികം ഷോയുമായാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനം തുടരുന്നത്.ജനുവരി 26ന് കേരളത്തില്‍ റിലീസ് ചെയ്ത ആദി വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഫെബ്രുവരി 16നാണ് വിദേശ രാജ്യങ്ങളിലേക്ക് ആദിയെത്തുന്നത്.
The post പ്രദര്‍ശനത്തില്‍ പതിനായിരവും കടന്ന് ആദി കുതിക്കുന്നു, ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് appeared first on Molly Live.