നിരവധി ഹിറ്റ് മ്യൂസിക് ആല്‍ബങ്ങള്‍ സംവിധാനം ചെയ്ത റംഷാദ് തലശ്ശേരിയുടെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ ആരമ്പ പൂമോൾ റിലീസായി. ‘ഓട്ടിസം ബാധിച്ച മകളും മകളെ കഷ്ടപ്പെട്ട് വളർത്തുന്ന ഒരമ്മയുടെയും സ്നേഹ ബന്ധത്തിൻ്റെ കഥയാണ് ആരമ്പ പൂമോൾ പറയുന്നത്. റ്റാല്‍ ബോയ്സ് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ആരമ്പ പൂമോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടുന്നത്.
Related Articles
ആല്‍ബത്തിന്റെ രചന നിർവഹിച്ചത് ജലീൽ രാമന്തളിയാണ്. സംഗീതവും ആലാപനവും അബു ഷെഹീം ഇടക്കാട്. ആല്‍ബത്തിന്റെ ക്യാമറയും എഡിറ്റിംഗും ഫൈജു വൈഡ് സ്ക്രീനും സംഗീതം കമറുദ്ദീൻ കീച്ചേരിയാണ് ചെയ്തിരിക്കുന്നത്.
ഓട്ടിസം ബാധിച്ച മകളെ ഓമനിച്ചു വളർത്തുന്ന അമ്മയുടെ സ്നേഹത്തിൻ്റെയും വേദനയുടെയും കഥയാണിതെന്ന് സംവിധായകൻ റംഷാദ് തലശ്ശേരി(ചോക്ലീ)പറഞ്ഞു.സിനിമയെ ഏറെ സ്നേഹിക്കുന്ന റംഷാദ് നിരവധി ആൽബങ്ങളും ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
താഞ്ഞും ചെലഞ്ഞും, ഇടനെഞ്ചിൽ, പറയാതെ, ഖലീഫ, ഖൽബാണ് അവൻ, എന്നീ ആൽബങ്ങൾക്ക് ശേഷം റംഷാദ് ഒരുക്കിയ മ്യൂസിക്കല്‍ ആല്‍ബമാണ് ആരമ്പ പൂമോൾ. റംഷാദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ഷോർട്ട് ഫിലിം ആണ് ഹോം ഒഫ് ഹൊറർ, ഇതു കൂടാതെ രണ്ട് മ്യൂസിക്കല്‍ ആല്‍ബങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തലശ്ശേരിയിലെ ചോക്ലിയാണ് റംഷാദിന്റെ സ്വദേശം. പി.ആര്.ഓ. സുനിത സുനില്‍
The post ആരമ്പ പൂമോൾ ആൽബം റിലീസ് ചെയ്തു appeared first on .