Get Even More Visitors To Your Blog, Upgrade To A Business Listing >>

uprising cancer treatment method (ജനിതകപഠനത്തിലൂടെ കാന്‍സര്‍ ചികിത്സയില്‍ പുതിയ വെളിച്ചം)

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പുതിയ ചികിത്സ രീതിയുമായി ഗവേഷകലോകം.  അര്‍ബുദ കോശങ്ങളുടെ ജനിതക ഘടന തിരിച്ചറിഞ്ഞ് ശരീരത്തിന്‍െറ പ്രതിരോധ സംവിധാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ആശയമാണ് ലണ്ടനിലെ യൂനിവേഴ്സിറ്റി കോളജിലെ ഗവേഷകര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത് മികച്ച ആശയമാണെങ്കിലും ഇത് നടപ്പാക്കാനുള്ള കാലതാസവും ഭാരിച്ച ചെലവും, സമീപ ഭാവിയില്‍ സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാവില്ളെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം വ്യക്തമാക്കുന്നു. 
അര്‍ബുദത്തിന് പൊതുചികിത്സയെന്നതില്‍നിന്ന് ഓരോ വ്യക്തിക്കും അനുയോജ്യമായ ചികിത്സ നല്‍കാനാകുമെന്നതാണ് പുതിയ ആശയത്തിന്‍െറ ഏറ്റവും വലിയ പ്രത്യേകത. ഇതിലേക്ക് വഴിവെച്ചതാകട്ടെ, യാദൃച്ഛികമായ ഒരു കണ്ടത്തെലും.  
എല്ലാ അര്‍ബുദ കോശങ്ങളിലും പ്രതിരോധത്തെ സഹായിക്കുന്ന അംശങ്ങള്‍ പ്രോട്ടീന്‍ രൂപത്തില്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നതായിരുന്നു ആ കണ്ടത്തെല്‍.  ശ്വാസകോശത്തിലും ചര്‍മത്തിലും ബാധിക്കുന്ന കാന്‍സറിന്‍െറ ജനിതക ഘടന പഠിച്ചതിലൂടെയാണ് യൂനിവേഴ്സിറ്റി കോളജിലെ ഗവേഷകര്‍ ഇക്കാര്യം മനസ്സിലാക്കിയത്. എന്നാല്‍, ശരീരത്തിലെ പ്രതിരോധ കോശങ്ങളില്‍ ചെറിയ ശതമാനം മാത്രമാണ് ഇവയെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നത്. ഇതാകട്ടെ, അര്‍ബുദ പ്രതിരോധത്തിന് അപര്യാപ്തവുമാണ്. കാന്‍സറിനെ ചെറുക്കുന്ന കോശങ്ങളെ പുറത്തെടുത്ത് ലബോറട്ടറിയില്‍ പെരുപ്പിച്ചതിനുശേഷം രോഗിയുടെ തന്നെ ശരീരത്തിലേക്ക് കുത്തിവെച്ചാല്‍ ഫലപ്രദമാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ഇത് പരീക്ഷിച്ചു നോക്കിയിട്ടല്ളെങ്കിലും ആശയം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നുതന്നെയാണ് ഗവേഷകരുടെ പ്രതീക്ഷ.
അര്‍ബുദത്തിനെതിരെ മുമ്പ് വാക്സിന്‍ ചികിത്സാ രീതികള്‍  വികസിപ്പിച്ചിരുന്നു. എന്നാല്‍, അര്‍ബുദ കോശങ്ങളുടെ ഘടനയിലുണ്ടാവുന്ന വ്യതിയാനങ്ങളും സങ്കീര്‍ണതകളും മൂലം ശരീരത്തില്‍ പ്രതിരോധ ഘടകങ്ങളെ ഉല്‍പാദിപ്പിക്കുന്ന ആന്‍റിജനുകള്‍ക്ക് വാക്സിനുകളോട് ഫലപ്രദമായി പ്രതികരിക്കാന്‍ സാധിച്ചിരുന്നില്ല. പുതിയ പഠനത്തിലൂടെ ഈ പരിമിതി മറികടക്കാനാകുമെന്നാണ് കരുതുന്നത്.


This post first appeared on The Facts And News Around You, please read the originial post: here

Share the post

uprising cancer treatment method (ജനിതകപഠനത്തിലൂടെ കാന്‍സര്‍ ചികിത്സയില്‍ പുതിയ വെളിച്ചം)

×

Subscribe to The Facts And News Around You

Get updates delivered right to your inbox!

Thank you for your subscription

×