Get Even More Visitors To Your Blog, Upgrade To A Business Listing >>

Concurrent Forces Experiment in Malayalam

Experiment - 1


CONCURRENT FORCES - I


Aim: To find the weight of a given body using parallelogram law of forces


പരീക്ഷണരീതി (Procedure)

Drawing Board - ല്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട്‌ കപ്പികളിലൂടെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ P, Q എന്നി weight കൾ തൂക്കിയിടുക. ഈ നൂലിന്റെ നടുവിലായി ഠ എന്ന point ല്‍ നിന്ന്‌ weight കണ്ടുപിടിക്കേണ്ട വസ്തു തൂക്കിയിടുക. ഈ നൂലിന്‌ പിന്നിലായി board ല്‍ ഒരു paper ഉറപ്പിക്കുക. O എന്ന point ന്‌ നേരെ നോക്കിക്കൊണ്ട്‌ പേപ്പറില്‍ നാലു point കള്‍ അടയാളപ്പെടുത്തുക. (1 -> 'O' യുടെ നേരെ 2 -> താഴേക്കുള്ള നൂലിനു നേരെ 3,4 -> മുകളിലേയ്ക്കുള്ള നുലുകൾക്കു നേരെ) അതിനുശേഷം paper അവിടുന്ന്‌ എടുത്ത്‌ OX,OY,OZ വരക്കുക. ഒരു അനുയോജ്യമായ scale എടുത്തുകൊണ്ട്‌ കോമ്പസിന്റെ സഹായത്താല്‍ parallelogram complete ചെയ്യുക. അതിന്റെ diagonal അളക്കുക. Diagonal ന്റെ നീളത്തെ scale factor കൊണ്ട്‌ ഗുണിക്കുമ്പോള്‍ തന്നിരിക്കുന്ന വസ്തുവിന്റെ weight കിട്ടും.


അതുപോലെ തന്നെ angle XOY = θ അളന്നെടുത്ത്‌ സമവാക്യം ഉപയോഗിച്ച്‌ weight നിര്‍ണ്ണയിക്കാം. P - യുടെയും Q - ന്റെയും വില മാറ്റി പരീക്ഷണം ആവര്‍ത്തിക്കുക.


Experiment - 2


CONCURRENT FORCES - II


Aim: To find the relative density of solid and liquid using parallelogram law of forces. 


പരീക്ഷണരീതി (Procedure)


Drawing Board - ല്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട്‌ കപ്പികളിലൂടെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ P, Q എന്നീ weight കൾ തൂക്കിയിടുക. ഈ നൂലിന്റെ നടുവിലായി ഠ എന്ന point ല്‍ നിന്ന്‌ weight കണ്ടുപിടിക്കേണ്ട വസ്തു തൂക്കിയിടുക. ഈ നൂലിന്‌ പിന്നിലായി board ല്‍ ഒരു paper ഉറപ്പിക്കുക. ഒരു പെന്‍സില്‍ കൊണ്ട്‌ O യുടെ സ്ഥാനവും നൂലുകളുടെ സ്ഥാനവും (OX, OY, OZ) പേപ്പറിൽ അടയാളപ്പെടുത്തുക. പേപ്പർ ഡ്രോയിംഗ്‌ ബോര്‍ഡില്‍ നിന്നും മാറ്റി (OX, OY, OZ) എന്നിവ വരയ്ക്കുക. യുക്തമായ ഒരു തോത്‌ എടുത്ത്‌ (Eg: 50g = 1 cm) സാമാന്തരികം OADB വരയ്ക്കുക. അതിന്റെ Diagonal OD അളക്കുക. OD യെ തോത്‌ കൊണ്ട്‌ ഗുണിക്കുമ്പോള്‍ വസ്തുവിന്റെ വായുവിലുള്ള ഭാരം (Wa) ലഭിക്കും. ഇതിനുശേഷം വസ്തുവിനെ പൂര്‍ണ്ണമായും വെള്ളത്തില്‍ മുക്കിവയ്ക്കുക. മുകളില്‍ വിവരിച്ചതുപോലെ വെള്ളത്തിലുള്ള വസ്തുവിന്റെ ഭാരം (Ww) കാണുക. അതിനുശേഷം വസ്തുവിനെ തന്നിരിക്കുന്ന ദ്രാവകത്തില്‍ മുക്കിവയ്ക്കുക.


വസ്തുവിന്റെ ഭാരം (Wl) കാണുക. ഇവ ഉപയോിച്ച്‌ വസ്തുവിന്റെ ആപേക്ഷിക സാന്ദ്രത (Relative Density) യും തന്നിരിക്കുന്ന ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രതയും കണ്ടുപിടിക്കാവുന്നതാണ്‌.



This post first appeared on Trivandrum Attractions, please read the originial post: here

Share the post

Concurrent Forces Experiment in Malayalam

×

Subscribe to Trivandrum Attractions

Get updates delivered right to your inbox!

Thank you for your subscription

×