Get Even More Visitors To Your Blog, Upgrade To A Business Listing >>

ജൊസഫൈന്‍ വീണ്ടും

             ജോസഫൈന്‍ പ്രശ്നം ഇനിയും കെട്ടടങ്ങിയിട്ടില്ല.കനലുകള്‍ പലരുടെ നെഞ്ചിലും പ്രതികാരാഗ്നിയായി ഇപ്പോഴും നില്ക്കുന്നു.ചവറ്റുകടലാസ് മുഴുവന്‍ കത്തിത്തീര്‍ന്നിട്ടും അത് സൂക്ഷിച്ച വീടുകൂടി കത്തിച്ച് കളയാന്‍ ആര്‍ത്തി പൂണ്ട സംഘം ചുറ്റിലുമിപ്പോഴുമുണ്ട്  കനാലുകള്‍ ഊതിക്കത്തിക്കാന്‍ ശ്രമിച്ചു കൊണ്ട്.അതുകൊണ്ടുതന്നെ ഈ പ്രശ്നത്തില്‍ മറ്റൊരു രീതിയിലുള്ള വിശകലനം നടത്തി നോക്കുകയാണ്‍ ഞാന്‍.(വീണ്ടും ആവര്‍ത്തിക്കുന്നു,ന്യായീകരണ തൊഴിലാളിയാണ് ഞാന്‍.പൊങ്കാല തുടങ്ങാം, പക്ഷേ ഇത് മുഴുവന്‍ വായിച്ചു കഴിഞ്ഞിട്ട്.)ലേശം നീണ്ടു പോയെന്നും തോന്നുന്നു.

                    കൌണ്‍സിലിങ്ങ് സൈക്കോളജിയിലെ ഒരു പ്രധാനപ്പെട്ട ഒരു വിഭാഗമാണ്‍ ട്രാന്‍സാക്ഷണല്‍ അനാലിസിസ് എന്നും ടി.എ. എന്നു ചുരുക്കപ്പേരിലും അറിയപ്പെടുന്നത്.അത് പ്രകാരം മനുഷ്യന് മൂന്നു തരം ഈഗോ സ്റ്റേറ്റുകളുണ്ടെന്നും എപ്പോഴും ഏതെങ്കിലും ഒരു സ്റ്റേറ്റില്‍ നിന്നുകൊണ്ടേ  അവന് സമൂഹത്തില്‍ ഇടപെടാന്‍ കഴിയൂ എന്നും ഈ വിഭാഗം പറയുന്നു.നിരവധി രോഗികളേയും അല്ലാത്തവരേയും ദീര്‍ഘകാലം നിരീക്ഷിച്ചശേഷം ടി.എ.യുടെ ഉപജ്ഞാതാവ് എറിക് ബേണ്‍ എത്തിച്ചേര്‍ന്ന നിഗമനമാണിത്.ഒന്നു ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഇത് വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. പാരെന്‍റ് (P), അഡല്‍റ്റ്(A), ചൈല്‍ഡ്(C) എന്നാണാ ഭാവങ്ങള്‍ക്ക് അല്ലെങ്കില്‍ സ്റ്റേറ്റുകള്‍ക്ക് അദ്ദേഹം പേരിട്ടിരിക്കുന്നത്.ഒരു മനുഷ്യന്റെ എല്ലാ ഇടപെടലുകളും ഇതിലേതെങ്കിലും ഒരു സ്റ്റേറ്റില്‍ നിന്നുകൊണ്ടായിരിക്കുമെന്ന് അദ്ദേഹം പറായുന്നു. .      

                    ഇതില്‍ പാരെന്‍റ് ചെറുപ്പകാലത്ത് നമ്മെ നന്നാക്കാന്‍ നന്നായി വളര്‍ത്താന്‍ പാടുപെട്ട മുതിര്‍ന്നവര്‍ നല്കിയ നിര്ദേശങ്ങളും ഉപദേശങ്ങളും ശാസനകളും ഭീഷണികളും ഒക്കെ ഓര്‍മ്മകളായി നമ്മേ നിയന്ത്രിച്ചുകൊണ്ട് നമ്മിലുണ്ട്.നമ്മുടെയൊക്കെ പല പെരുമാറ്റ രീതികളിലും സംസാരങ്ങളിലും ഒക്കെ ഇതിന്റെ ലാന്‍ഛന നമുക്കുതന്നെ കാണാന്‍ കഴിയും.ചൈല്‍ഡ് ഭാവത്തില്‍ കുട്ടിക്കാലത്തുണ്ടായ നമ്മുടെ പല അനുഭവങ്ങളും ഫീലിങ്ങുകളും മറ്റു കാര്യങ്ങളുമൊക്കെയാണ് ഉണ്ടാവുക.തമാശ പറയാന്‍ കഴിയുക, തമാശ കേട്ടാല്‍ മതിമറന്നു പൊട്ടിച്ചിരിക്കാന്‍ കഴിയുക ഒക്കെ ഇതിന്റെ ഭാഗമാണ്.അഡല്‍റ്റ് എന്നാല്‍ പക്വഭാവം.അതായത് ഏതൊരു കാര്യത്തേയും കാര്യകാരണ ബോധത്തോടെ യുക്തിപൂര്‍വം കൈകാര്യം ചെയ്യുക ഈ ഭാവത്തിലായിരിക്കുമത്രെ.ഇനി പാരെന്‍റ് ഭാവത്തെ പ്രധാനമായും രണ്ടായി തിരിക്കുന്നു, ഒന്ന്‍ controlling Parent, പിന്നൊന്ന് Nurturing parent. Controlling Parent എന്നാല്‍ നമ്മെ ശക്തമായി നിയന്ത്രിക്കുന്ന ഭാവം.അവിടെ വിട്ടുവീഴ്ചകള്‍ ഇല്ല ശക്തമായ ആജ്ഞ്ജാപ്പിക്കലുകള്‍ മാത്രം.ഭീഷണി മാത്രം,അടിച്ചമര്‍ത്തലുകള്‍ മാത്രം. Nurturing Parent ല്‍ നേരെ തിരിച്ചുമാണ് സ്നേഹപ്രകടനങ്ങള്‍ സ്നേഹത്തോടെയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഒക്കെ മാത്രം.അതേസമയം ശിശുഭാവത്തെ വീണ്ടും നാലായി തിരിക്കാമത്രേ.Complaint Child , Adapted Child, little Professor,Rebellious Child.ഇവിടെ ഞാന്‍ Complaint ചൈല്‍ഡ് മാത്രമേ വിശദീകരിക്കുന്നുള്ളൂ.അനുസരണയുള്ള കുട്ടികള്‍ എന്നാണ് പറയുന്നതു.മുതിര്‍ന്നവര്‍ പറയുന്നതു കണ്ണടച്ച് അനുസരിക്കുന്നവര്‍.

              ഇനി ജോസഫൈന്‍ പ്രശ്നത്തിലേക്ക് വരാം.ഇതാദ്യമായല്ല ഇവരുടെ പെരുമാറ്റത്തില്‍ മറ്റുള്ളവര്‍ അസഹ്യത പ്രകടിപ്പിക്കുന്നത്.ഇവരൂടെ സംസാരത്തിന്റെ ടോണ്‍, ബോഡി ലാങ്ഗ്വേജ് , സംസാരത്തിലുപയോഗിക്കുന്ന വാക്കുകള്‍ ഒക്കെ ഇവരോരു Controlling Parent സ്റ്റേജ് കാരിയാണെന്ന് നിസ്സംശയം .തെളിയിക്കുന്നു.ഇവരുടെ മൊത്തത്തിലുള്ള പെരുമാറ്റം (ഇതും ഇതിന് മുംപുള്ളതും) അത് തെളിയിക്കുന്നു.എന്നാല്‍ ഫോണില്‍ അവരോടു സംസാരിച്ച ആ പെണ്‍കുട്ടിയോ സംശയമില്ല അവളൊരു Complaint child ഉം.വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ പീഢനങ്ങളേറ്റ് വാങ്ങി നിശബ്ദയായി ജീവിച്ച ആ പെണ്‍കുട്ടിയെ മറ്റെന്താണ് വിളിക്കാന്‍ കഴിയുക.ജോസഫൈന്‍റെ ചോദ്യങ്ങളോടും എത്ര അനുസരണത്തോടെയാണവര്‍ നേരിട്ടതെന്നുമോര്‍ക്കുക.

             ഇതൊന്നും ഒരു രോഗമോ മാനസീക പ്രശ്നമോ അല്ല.നമ്മള്‍ നമ്മുടെ മുന്‍തലമുറയില്‍ നിന്നുമാര്‍ജ്ജിച്ചതാണെന്നു മാത്രം.ഞാനുമൊരു Conrolling Parent ആയിരുന്നു,കാരണം എന്നെ ഏറ്റവുമധികം സ്വാധീനിച്ച എന്റെ അച്ഛനുമതായിരുന്നു.പക്ഷെ പൊതുപ്രവർത്തനത്തിനിറങ്ങിയ എന്നെ എൻറെ സഹപ്രവർത്തകർ ,വീട്ടിൽ എന്റെ അമ്മ , അനിയൻ,പെങ്ങന്മാർ , ഭാര്യ, മകൻ ഒക്കെ സ്നേഹത്തോടെയും വഴക്കിട്ടും ചൂണ്ടിക്കാണിച്ചതും എന്റെ വായനയും ടി.എ .തെറാപ്പിയിലുള്ള പരിശീലനവും ഒക്കെ എന്നെ ഇതിൽനിന്നും കരകയറ്റി.അപ്പോൾ ഒരു സ്വഭാവവ്യത്യാസം മാത്രം.എപ്പോൾ വേണമെങ്കിലും മാറ്റാവുന്നതാണി ത്.അലാതെ ഇത് അവരുടെ ധാർഷ്ട്യമാണ്,അഹങ്കാരമാണ് എന്നൊക്കെ പറയുന്നത് അവരുടെ മൊത്തം പ്രവർത്തനം വിലയിരുത്താതെയാണ്.പിന്നെ പറയാവുന്നത് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പൊതു സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ ഒരു Controlling Parent നു പകരം ഒരു Nurturing Parent നെ പരിഗണിക്കാമായിരുന്നു.        

  

Share the post

ജൊസഫൈന്‍ വീണ്ടും

×

Subscribe to എം എസിന്റെ കുറിപ്പുകള്‍ | എം എസിന്റെ കുറിപ്പുകള്‍

Get updates delivered right to your inbox!

Thank you for your subscription

×