Get Even More Visitors To Your Blog, Upgrade To A Business Listing >>

പോലീസ് ആക്റ്റിലെ പുതിയ കൂട്ടിച്ചെർക്കൽ.

Tags: agraveacute

                    "" മലബാറിൽ നിന്നുള്ള രണ്ട് മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ബിനാമി  ഇടപാടിൽ ഇരുനൂറ് ഏക്കർ ഭൂമി.ഇ.ഡി. അന്വേഷണം ആരംഭിച്ചു." കഴിഞ്ഞ ദിവസം ഒരു മലയാള പത്രത്തിൽ വന്ന സംഭ്രമജനകമായ വാർത്തയാണിത്.ഒരൊറ്റ ദിവസത്തെ ആയുസ്സോടെ ആ വാർത്ത അസ്തമിക്കുകയും ചെയ്തു.ഇത്തരം ഒരു നൂറു വാർത്തകളെങ്കിലും നമ്മുടെ തന്നെ മാധ്യമങ്ങളിൽ നിന്നും നമുക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ചൂണ്ടിക്കാണിച്ച് തരാൻ കഴിയും.സ്വർണ്ണക്കടത്തുമായി എത്രയെത്ര നുണവാർത്തകളാണ് ഓരോ ദിവസവും സൂര്യോദയത്തോടെ ഉദിക്കുകയും രാത്രിയിലെ ചാനൽ ചർച്ചക്കു ശേഷം അസ്തമിക്കുകയും ചെയ്തതെന്നതിന്ന് കയ്യും കണക്കുമില്ല. ഇത് സമകാലീക കേരളത്തിന്റെ കഥ.പഴയ കാലത്തേക്കു നോക്കിയാൽ വ്യാജവാർത്തകളുടെ മലവെള്ളപ്പാച്ചിലായിരുന്നെന്നു കാണാം.ഒന്നും വേണ്ട, നമ്പി നാരായണൻ എന്ന ഐ.എസ് .ആർ .ഒ  ശാസ്ത്രജ്ഞനെ മാത്രം ഓർത്താൽ മതി.ഇന്ത്യയിലെ അറിയപ്പെടുന്ന ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹത്തിലൂടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗവും ആ ഗവേഷണങ്ങളിലൂടെ  ശാസ്ത്രജ്ഞനും എത്രയോ ഉയരങ്ങൾ താണ്ടേണ്ടതായിരുന്നു.പക്ഷെ ഒരു പത്രത്തിന്റെ അതിരുവിട്ട നുണപ്രചാരണങ്ങൾ അതേറ്റു പിടിച്ച മറ്റു പത്രങ്ങളും.അവരുണ്ടാക്കിയ നുണക്കൊടുങ്കാറ്റിൽ തകർന്ന് പോയത് ആ മനുഷ്യന്റെ സ്വപ്നങ്ങളും ഭാവിയും മാത്രമായിരുന്നില്ല ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ ഉയർച്ചയുടെ ചിറകുകൾ കൂടിയായിരുന്നു.

                   രാഷ്ട്രീയ രംഗത്തേക്ക് നോക്കിയാൽ ഒരു പ്രത്യേക പക്ഷത്തെ ഇന്നാട്ടിലെ പത്രങ്ങൾ കൂട്ടമായി സ്ഥിരമായി നശിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം.ഒരു പക്ഷം ചെയ്യുന്ന കാര്യങ്ങളെ മാത്രം തമസ്കരിക്കുക,അവരെക്കുറിച്ച് പറയേണ്ടി  വന്നാൽ അത് നുണമാത്രമായിരിയ്ക്കുക,അവർ ചെയ്യുന്ന കുറ്റങ്ങളെ പർവ്വതീകരിക്കുക , ആ പക്ഷവുമായി ബന്ധപ്പെട്ട നിയമനടപടികൾ ഉണ്ടാകുമ്പോൾ ആ പക്ഷത്തെ മുഴുവൻ കള്ളന്മാരും കൊള്ളക്കാരുമായി സാമാന്യവൽക്കരിക്കുക ഒക്കെ ഇവർ   നിരന്തരം നിർഭയം ചെയ്യുന്നിൻറെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഒരു ബുദ്ധിമുട്ടുമില്ലാതെ ചൂണ്ടിക്കാണിക്കാൻ കഴിയും. എന്നാൽ ഇതൊക്കെ ഒരു പക്ഷത്തെ കുറിച്ചുമാത്രമാണെന്നു കൃത്യമായി പറയുവാനാകും. മാധ്യമങ്ങളുടെ മാനസപുത്രന്മാരായ മറ്റൊരു പക്ഷം കാണിയ്ക്കുന്ന സകല വൃത്തികേടുകളും ഇവർ വെള്ളപൂശുക കൂടി ചെയ്യുന്നു എന്നതുംനമ്മൾ കാണാതിരുന്ന് കൂടാ. 

                മാധ്യമങ്ങളല്ലേ,, നാലാം തൂണല്ലേ സമൂഹത്തിന്റെ വിമർശകരല്ലേ എന്നൊക്കെ നമുക്ക് വിശ്വസിക്കാമെങ്കിലും യാഥാർത്‌ഥത്തിൽ അങ്ങനെയല്ലാ കാണുന്നത്.മാനസപുത്രർ ചെയ്യുന്ന വൃത്തികേടുകളെ പോലും വാഴ്ത്തിപ്പാടുകയും മറുപക്ഷം ചെയ്യുന്ന നല്ലതിനെ പോലും വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് മോശമായി ചിത്രീകരിയ്ക്കുകയും ചെയ്യുന്നു ഇവർ എന്നുള്ളതിന് ആർക്കും എതിരഭിപ്രായമുണ്ടാകും എന്ന് തോന്നുന്നില്ല.

                                 ഇനി മറ്റൊന്നുള്ളത് സോഷ്യൽ സൈറ്റുകളാണ്.സത്യത്തിൽ സോഷ്യൽ സൈറ്റുകൾ നാവില്ലാത്ത സമൂഹത്തിന്റെ നാവായിരുന്നു.ഒരേസമയം ഇവ സമൂഹത്തെ  - പ്രത്യേകിച്ച് മാധ്യമങ്ങൾ തഴഞ്ഞിട്ടിരുന്ന ,, അധ്:കൃതർ എന്നവർ വിവക്ഷിച്ചിരുന്ന - വലിയ വിഭാഗം ജനങ്ങളെ മുന്നോട്ടു കൊണ്ടുവരാൻ സഹായിച്ചു. അതോടൊപ്പം പൊതുവിടങ്ങളിൽ നിന്നും പിന്നോക്കം വലിയാനും ഇതവരെ പ്രേരിപ്പിച്ചു.അന്നുവരെ ജനങ്ങൾ അഭിയപ്രായപ്രകടനം നടത്താൻ ഉപയോഗിച്ചിരുന്ന നാടൻ ചായക്കടകൾ ,ബാർബർ ഷോപ്പുകൾ തുടങ്ങിയ പൊതുഇടങ്ങളുടെ സ്വഭാവം മാറിയ സാഹചര്യത്തിൽ സോഷ്യൽ സൈറ്റുകളിലേക്ക് വലിയൊരു  ഇടിച്ചുകയറ്റമാണുണ്ടായത്. അതിനു മറ്റൊരു കാരണം വ്യാപകമായ രീതിയിലുള്ള സ്മാർട്ട് ഫോണുകളും നെറ്റുമാണ്.

              പക്ഷെ ദുരുപയോഗം ഇവിടെയും  വന്നു. ഒരു ന്യൂനപക്ഷം തങ്ങളുടെ എതിരാളികൾക്കെതിരെ അപവാദ - അസഭ്യ പ്രചാരണങ്ങൾക്ക് ഈ വേദി വല്ലാതെ ഉപയോഗിക്കാൻ തുടങ്ങി. പ്രത്യേകിച്ചും സ്ത്രീവിരുദ്ധത ദളിത് വിരുദ്ധത എന്നിവ മുഖമുദ്രയായി കൊണ്ടുനടക്കുന്നവർ. ഏതൊരു സമൂഹത്തിലും താഴെക്കിടയിൽ നിന്നും ഉയർന്നു വരുന്നവരെ കൈപിടിച്ചുയർത്തേണ്ടതിനു പകരം സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുന്ന പുളിച്ച് നാറുന്ന പ്രയോഗങ്ങളിൽ അവരെ മൂടാനൊരു വിഭാഗം ശ്രദ്ധിച്ചു.അവരുടെ കുടുംബത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും മക്കളെക്കുറിച്ചും യാതൊരു അറപ്പോ ലജ്ജയോ ഇല്ലാതെ തെറികൾ ഉപയോഗിയ്ക്കാനവർ തുനിഞ്ഞു.ഇത് തങ്ങളുടെ എതിരാളികളായ രാഷ്ട്രീയ നേതാക്കൾക്കു  നേരെയും പ്ര‌യോഗിക്കപ്പെട്ടു  നിർലോഭം.

                ഇതൊക്കെ സംഭവിക്കുമ്പോഴും അതിലിടപെടാനോ അത്തരക്കാരെ തിരുത്താനോ പൊതുസമൂഹം ശ്രമിച്ചില്ല എന്ന് തന്നെയുമല്ല തന്റെ എതിരാളിയെ പറയുന്നത് ഇരുകൂട്ടരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ തുടങ്ങി. ഇത് തടയേണ്ടതല്ലേ? പൊതു സമൂഹം ഇപ്പോഴും കാഴ്ചക്കാരായി കയ്യുംകെട്ടി നിൽക്കുമ്പോൾ അതിനെ തടയേണ്ടത് സർക്കാരല്ലേ?സർക്കാരത് നിർവഹിക്കുമ്പോൾ അതീനെതിരെ ചന്ദ്രഹാസമിളക്കുന്നത് ശരിയാണോ? കടുത്ത കാര്യങ്ങളെ ഇല്ലാതാക്കാൻ കടുത്ത നടപടികൾ തന്നെ വേണ്ടിവരും.അത് പ്രകൃതിയിലെ നിയമം ആണ്. സമൂഹം അതിന്റെ കടമ നിർവഹിക്കാതെയിരിക്കുകയും സർക്കാർ ഇടപെടുകയും ചെയ്യുമ്പോൾ വിലപിയ്ച്ചിട്ടെന്തു കാര്യം.


Share the post

പോലീസ് ആക്റ്റിലെ പുതിയ കൂട്ടിച്ചെർക്കൽ.

×

Subscribe to എം എസിന്റെ കുറിപ്പുകള്‍ | എം എസിന്റെ കുറിപ്പുകള്‍

Get updates delivered right to your inbox!

Thank you for your subscription

×