Get Even More Visitors To Your Blog, Upgrade To A Business Listing >>

തിരഞ്ഞെട്പ്പു സർവേകൾ

Tags: agraveacute

മാതൃഭൂമിയുടെ സർവേയും പുറത്തുവന്നിട്ടുണ്ട്.പതിവുപോലെ യുഡിഎഫിനുതന്നെയാണ് മുൻതൂക്കം.പക്ഷേ സർവേ ഫലത്തിനോടൊപ്പം അവരൊരു നല്ലകാര്യം പറഞ്ഞിട്ടുണ്ട്.മാതൃഭൂമി- എ.സി.നീൽസൺ അഭിപ്രായ സർവേ ഫലത്തിന് പ്രവചനസ്വഭാവം ഉണ്ടാവണമെന്നില്ല.ഈയൊരു വാചകമൊഴിച്ചാൽ സർവേഫലമെന്നപേരിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു കാര്യത്തിനും യുക്തിഭദ്രതയില്ലെന്ന് ഖേദപൂർവം പറയേണ്ടിവരുന്നു.
       ഉദാഹരണത്തിന് 20 പാർലമെൻറ് മണ്ഡലങ്ങളിലെ 264 ലക്ഷം വോട്ടർമാരെ പ്രതിനിധീകരിച്ച് 5103 പേരെയാണ് സർവേയിലേയ്ക്ക് തിരഞ്ഞെടുത്തത്.ഈ തിരഞ്ഞെടുത്തത് എന്ന വാക്കുതന്നെ അൽപ്പം കുഴപ്പം പിടിച്ചതാണ്.എന്തായിരുന്നു തിരഞ്ഞെടുപ്പിൻറെ മാനദണ്ഡം ഒരു മണ്ഡലത്തിൻറെ വ്യത്യസ്ഥഭാഗങ്ങളിലുള്ള 3 നിയമസഭാ മണ്ഡലങ്ങളിലുള്ളവർ എന്നേ മാതൃഭൂമി പറയുന്നുള്ളു.കൂടുതൽ ചോദ്യങ്ങൾക്കുള്ള മറുപടിയായി മാതൃഭൂമിയുടെ മുൻകൂർ ജാമ്യമുണ്ട്,പ്രവചനസ്വഭാവമില്ല എന്ന്.
       ഇങ്ങനെയൊരു സർവേ റിപ്പോർട്ടിനെ വിശകലനം ചെയ്യുന്നതുതന്നെ ഭോഷ്ക് ആണ്.എന്നാലും ഇലക്ഷൻ കാലമായതിനാൽ ചെയ്യാതിരിക്കാനും കഴിയില്ല.കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,മാവേലിക്കര,എറണാകുളം,കോട്ടയം,ഇടുക്കി,ചാലക്കുടി,തൃശ്ശൂർ,മലപ്പുറം പൊന്നാനി, വയനാട്,കണ്ണൂർ,കാസറകോട് എന്നീ മണ്ഡലങ്ങളിൽ യൂഡിഎഫും തിരുവനന്തപുരത്ത് ബീജേപിയും ജയിക്കും.ഇതിൽ കാസറകോട്,കണ്ണൂർ,തൃശ്ശൂർ,ചാലക്കുടി മണ്ഡലങ്ങൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് തിരിച്ചു പിടിക്കുകയും എൽഡിഎഫിന് വിഷമം വരാതിരിക്കാനായി കോഴിക്കോടും വടകരയും എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.നല്ലത്,ജനഹിതം അതാണെങ്കിൽ അതംഗീകരിക്കുക തന്നെ വേണം.പക്ഷെ കേരള സർക്കാരിൻറെ പ്രകടനം മാതൃഭൂമി സർവേയിൽ തന്നെ മികച്ചതാണെന്നാണ് കണ്ടത്തിയിരിക്കുന്നത്.നോക്കുക,46 ശതമാനം പേർ സംസ്ഥാന സർക്കാർ നല്ലതാണെന്ന് പറയുമ്പോൾ 32 ശതമാനമേ മോശമെന്ന് പറയുന്നുള്ളു.മാതൃഭൂമിയടക്കം മിക്കമാധ്യമങ്ങളും സകലമാന പ്രതിപക്ഷകക്ഷികളും സംസ്ഥാനസർക്കാറിനെ മോശമാക്കി പ്രചാരണം നടത്തിയിട്ടും 58 ശതമാനം പേരും സർക്കാറിൻറെ ഇടപെടലിനെ പുകഴ്ത്തുന്നു.(സത്യത്തിൽ ഇതല്ലേ ശരിയായ വിലയിരുത്തൽ മാമാ മാധ്യമങ്ങളുടെ ഇംഗിതമനുസരിച്ചല്ല ജനഹിതം രൂപപ്പെടുന്നതെന്ന് മാതൃഭൂമി തന്നെ തുറന്ന് സമ്മതിക്കുകയല്ലേ അങ്ങനെയെങ്കിൽ ഈ സർവേ സർവാബദ്ധമാണെന്ന് പറയാതെ പറയുകയല്ലേ മാതൃഭൂമി.)ഇനി ശബരിമല ഇടപെടലിൽ 47 ശതമാനം പേർ സർക്കാരിനെ പിൻതുണയ്കുമ്പോൾ 43 ശതമാനം പേർ മാത്രമാണ് സർക്കാരിനെ എതിർത്തത്.ശബരിമല പ്രശ്നം സംസ്ഥാനത്ത് ജാതിധ്രുവീകരണമുണ്ടാക്കിയിട്ടില്ലെന്ന് 58 ശതമാനം പേർ അഭിപ്രായപ്പെടുന്നു.ശബരിമലയിലെ യുവതീപ്രവേശത്തെ പകുതിപ്പേർ പിൻതുണയ്ക്കുന്നില്ല എന്നു പറഞ്ഞാൽ പകുതിപ്പേരും യുവതികൾ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്നു എന്നുതന്നെയാണർത്ഥം.പിന്നെ ഒന്നുള്ളത് 57 ശതമാനം പേരും മോദിയെ തള്ളിപ്പറയുന്നു എന്നതാണ്.ഇനിയുള്ളത് 62 ശതമാനം യുപിഎ സർക്കാരിനെ അനുകൂലിക്കുന്നു എന്നതാണ്.യുഡിഎഫിന് അനുകൂലമെന്ന് പറയാവുന്ന ഒരേയൊരു ഘടകം ഇതു മാത്രമാണ്.അതും യുപിഎ ഒറ്റയ്ക്കാണോ അതോ മൂന്നാം മുന്നണി സപ്പോർട്ടോടെയാണോ എന്നും പറയുന്നില്ല.മുന്നാം മുന്നണിയേക്കുറിച്ച് പ്രത്യേകം പരാമർശമില്ലാത്തതിനാലും ദേശീയ പരിതസ്ഥിതികൾ കണക്കിലെടുത്താലും യുപിഎ ഒറ്റയ്ക്ക് ഭരിക്കില്ലെന്നത് വ്യക്തം.അപ്പോൾ മാതൃഭൂമി ഉയർത്തിക്കാട്ടുന്ന ആ ഘടകവും യുഡിഎഫിനെ തുണയ്ക്കുന്നതല്ല.
       അപ്പോൾ ഇത്രയേയുള്ളു. കാര്യങ്ങളൊക്കെ എൽഡിഎഫിനനുകൂലം.സൂചകങ്ങളും അവർക്കൊപ്പം.എന്നാലും ബഹുഭൂരിപക്ഷം സീറ്റിലും ജയി്കുന്നത് യുഡിഎഫ്.അതെന്താ അങ്ങനെ എന്നാരെങ്കിലും ചോദിച്ചാൽ മറുപടിയും മാതൃഭൂമിക്കുണ്ട്-- ഈ സർവേയ്ക്ക്  പ്രവചനസ്വഭാവമില്ല.
    അപ്പോപ്പിന്നെ എന്താ ഇതുകൊണ്ടുള്ള പ്രയോജനമെന്നു ചോദിച്ചാൽ ഒന്നുമില്ല,ഊർദ്ധശ്വാസം വലിക്കുന്ന കോൺഗ്രസ്സിന്,യുഡിഎഫിന് അൽപ്പം ഓക്സിജൻ നൽകാനുള്ള ശ്രമം.അതുകൊണ്ട് യുഡിഎഫ് രക്ഷപ്പെടുമോ  അതും ഉറപ്പില്ല.ഇതിൽ നിന്ന് എൽഡിഎഫ് പഠിക്കേണ്ടത് യുഡിഎഫിനെ വീശിത്തണുപ്പിക്കാനും നാരങ്ങവെള്ളം നൽകാനും ഓക്സിജൻ നൽകാനും നിരവധിപ്പേരുണ്ട്.എന്നാൽ നമുക്കോ  തൽക്കാലം നമുക്ക് നാം മാത്രമേയുള്ളു.നമ്മെ പൊക്കിപ്പറഞ്ഞാലും ഇകഴ്ത്തിപ്പറഞ്ഞാലും അതിൽ പ്രകോപിതരാകാതെ നമ്മുടെ ജോലികൾ സമയബന്ധിതമായി നമ്മൾ ചെയ്തു തീർക്കുക.വിജയം നമ്മുടേതാണ്.

Share the post

തിരഞ്ഞെട്പ്പു സർവേകൾ

×

Subscribe to എം എസിന്റെ കുറിപ്പുകള്‍ | എം എസിന്റെ കുറിപ്പുകള്‍

Get updates delivered right to your inbox!

Thank you for your subscription

×