Get Even More Visitors To Your Blog, Upgrade To A Business Listing >>

അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥ - 4

Tags: agraveacute


(ഫേസ്‌ബുക്കിൽ ജനം ടിവി ഉദ്യോഗസ്ഥനേഴുതിയ  ലേഖനം)


                വൈദികാരാധനയില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉല്‍സവങ്ങളായ അംഗുരാദി-പടഹാദി-ധ്വജാദി മുതലായ സാങ്കേതിക സംജ്ഞകള്‍ രൂപപ്പെടുന്നതിനും മുന്നേ കാവുകളില്‍ പാട്ടുല്‍സവങ്ങളായിരുന്നു നടന്നിരുന്നത്. കൂറപാവി, കളമെഴുതുകയും പാട്ടിലൂടെയും കൂത്തിലൂടെയുമൊക്കെയുള്ള കാവുല്‍സവങ്ങള്‍ ഇപ്പോഴും നടന്നുവരുന്നുണ്ട്. നെന്മാറ-വല്ലങ്ങി വേലയില്‍ പ്രാചീനമായ നമ്മുടെ കാവുല്‍സവത്തിന്റെ മായ്ച്ചുകളയാന്‍ വയ്യാത്ത അനുരണനം കാണാന്‍ പറ്റും. വൈദികാരാധനയുടെ ഭാഗമായി അംഗുരാദിയുല്‍സവങ്ങള്‍ക്കു പ്രാമാണ്യവും പ്രാധാന്യവും കൈവന്നപ്പോള്‍ പാട്ടുല്‍സവങ്ങള്‍ക്കു രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുണ്ടായി. എന്നാല്‍ ഈ മാറ്റങ്ങള്‍ സ്വാഭാവികമോ പ്രകൃതിദത്തമോ ആയിരുന്നില്ല. അതു മനുഷ്യനിര്‍മിതമായിരുന്നു. പ്രാക്തനമായ അവൈദിക സങ്കല്‍പ്പനങ്ങളെ വൈദികനുകത്തിനു കീഴില്‍ കെട്ടിപ്പൂട്ടാനുള്ള ബോധശ്രമങ്ങളായി വേണം പാഠം നിര്‍മിക്കാനെന്നു ചുരുക്കം. ജാതിചിന്തയില്ലാതെ നടന്നുവന്നിരുന്ന ആചാരങ്ങളെല്ലാം വൈദികവല്‍ക്കരിക്കുകയും കാവുകള്‍ ക്ഷേത്രങ്ങളായി അപനിര്‍മിക്കപ്പെടുകയും ചെയ്തു. ഇതിന്റെ പ്രത്യക്ഷോദാഹരണങ്ങള്‍ കേരളത്തിലെ എല്ലാ ക്ഷേത്രൈതിഹ്യങ്ങളിലും കാണാം. കാവുകള്‍ ക്ഷേത്രങ്ങളായി പരിണമിച്ചപ്പോഴും ഐതിഹ്യകഥനങ്ങളില്‍ ഒരു കൈക്കുറ്റപ്പാടു നമുക്കു വായിച്ചെടുക്കാന്‍ കഴിയും. കേരളത്തിലെ ഏതാണ്ടെല്ലാ ക്ഷേത്രങ്ങളുടേയും ഐതിഹ്യകഥ തുടങ്ങുന്നത് ഒരു പുലയി/ചെറുമി പുല്ലരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അരിവാള്‍ ഒരു കല്ലില്‍ കൊള്ളുകയും ആ കല്ലില്‍ നിന്നു രക്തം പൊടിയുകയും ചെയ്യുമ്പോഴാണ്. ഭയപരവശയായ പുലയി തൊട്ടടുത്തുള്ള നമ്പൂതിരിയുടെ ഇല്ലത്തു ചെന്നു വിവരം പറയുന്നു. ഉടന്‍തന്നെ നമ്പൂരി മേപ്പടി സ്ഥലത്തെത്തെത്തുകയും തന്റെ ഭൂതവര്‍ത്തമാനഭവിഷ്യല്‍ക്കാര്യങ്ങളിലുള്ള പരിജ്ഞാനം കൊണ്ടു ആ കല്ലില്‍ ദേവചൈതന്യം കണ്ടെത്തുകയും ചെയ്യുന്നു. അപ്പോള്‍ത്തന്നെ നമ്പൂതിരി ദേവതാരൂപം ധ്യാനിക്കുകയും തന്റെ കണ്‍വെട്ടത്തിലുള്ള വസ്തുക്കള്‍കൊണ്ട് വഴിപാടു ചെയ്തു എന്ന മട്ടിലുമാണ് കഥകളുടെ പോക്ക്. പിന്നീട് ആ ക്ഷേത്രത്തിന്റെ ഊരാളനായി ആ നമ്പൂതിരിക്കുടുംബം മാറുകയും ചെയ്യുന്നു. നാമിന്നു കാണുന്ന എല്ലാ മഹാക്ഷേത്രങ്ങളുടേയും ഐതിഹ്യത്തില്‍ ഒരു ചെറുമിയോ പുലയിയോ പ്രത്യക്ഷപ്പെടുന്നതിന്റെ അന്തര്‍രഹസ്യം ലളിതമാണ്. പണ്ടുകാലത്തെ കാവുകളെ ക്ഷേത്രമാക്കി മാറ്റിയിട്ടും യഥാര്‍ത്ഥ ക്ഷേത്രാധികാരികളെ മറന്നാലുണ്ടാകുന്ന ദേവകോപത്തെ ഇല്ലാതാക്കുക എന്നതാണ് ആ ലളിതയുക്തി. ഇതിനു പ്രത്യക്ഷോദാഹരണം നമ്മുടെ ഭൂലോകവൈകുണ്ഠമായ ഗുരുവായൂര്‍ ക്ഷേത്രമാണ്. ആ മഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയവര്‍ക്കു കാണാന്‍ സാധിക്കുന്ന ഒരു കാര്യം, പ്രധാനദേവനായ ഉണ്ണിക്കണ്ണന്റെ ഇടതുഭാഗത്ത് ഉപദേവതയായി ഒരു കൊച്ചുശ്രീകോവിലില്‍ കുടികൊള്ളുന്ന ഇടത്തരികത്ത് ദേവിയെയാണ്. എന്താണീ ദേവിയെ കണ്ണന്റെ ഇടത്തരികത്തുതന്നെ പ്രതിഷ്ഠിച്ചതെന്നു ആലോചിക്കുമ്പോഴാണ് ചില സത്യങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. പണ്ടുകാലത്ത് ഇവിടെ ഒരു കാവായിരുന്നെന്നും അവിടെ സര്‍വാഭീഷ്ടദായിനിയായി കുടികൊണ്ടിരുന്ന ദേവിയെ ബ്രാഹ്മണ്യത്തിന്റെ വൈദികാധികാരികള്‍ മാറ്റി വിഷ്ണുചൈതന്യത്തെ സ്ഥാപിക്കുകയുമായിരുന്നു. എന്നാല്‍ ദേവതാസ്ഥാനം മാറ്റുകയും ദേവിയുടെ പ്രാമുഖ്യം കുറയ്ക്കുകയും ചെയ്തപ്പോഴും ദേവിയെ പുറന്തള്ളാന്‍ കഴിഞ്ഞില്ല. അതിന്റെ ഭാഗമായാണ് കണ്ണന്റെ ഇടത്തരികത്തായി ദേവിയെ പ്രതിഷ്ഠിച്ചതും. ഗുരുവായൂരില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥ ഇന്നും ദേവിയാണ്, കൃഷ്ണനല്ല. ദേവീസ്ഥാനമായിരുന്ന പണ്ടുകാലം ഗുരുവായൂരിന്റെ പേര്കുരവയൂര്‍ എന്നായിരുന്നു എന്നോര്‍ക്കണം.

          ക്രിസ്തുവര്‍ഷം പതിനാലാം ശതകത്തിലെ കോകസന്ദേശത്തില്‍ ഇന്നത്തെ ഗുരുവായൂര്‍ കുരവയൂരാണ്’: ‘അമ്പില്‍ കുമ്പിട്ടചലതനയാം പിന്നെ നീ പോക പോനാല്‍ മുന്നില്‍ കാണാമഥ കുരവയൂരെന്‌റു പേരാം പ്രദേശം.എന്നാല്‍ ദേവിയെ മാറ്റി വിഷ്ണുവിനെ പ്രതിഷ്ഠിച്ചപ്പോള്‍ കുരവയൂരിനെ സംസ്‌കൃതവക്താക്കള്‍ ഗുരുവായൂര്‍ എന്നാക്കിമാറ്റുകയും ഗുരുവായ ബൃഹസ്പതിയും വായുവും ചേര്‍ന്നു പ്രതിഷ്ഠിച്ചു എന്ന കഥാഖ്യാനവും സന്നിവേശിപ്പിച്ചു. എത്ര ലളിതവും നിഷ്‌കളങ്കവമുമായ അടിച്ചുമാറ്റല്‍! അതുമാത്രമല്ല, ക്ഷേത്രനാഥയായ ദേവിയെ ഗുരുവായുരിലെ നാലമ്പലത്തിനകത്ത് പ്രതിഷ്ഠിച്ചതിലുമുണ്ട് ഒരു കുരുട്ടുബുദ്ധി. കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ അകത്തല്ല പുറത്താണ്, പുറത്തല്ല അകത്താണഎന്ന പ്രമാണമനുസരിച്ചാണ്. ഗുരുവായൂരിലും ഈ പ്രമാണമനുസരിച്ചാണ് ഇടത്തരികത്ത് ദേവിയെ കുടിയിരുത്തിയിരിക്കുന്നത്. നാലമ്പലത്തിനു പുറത്തു നിന്നു നോക്കുന്നയാള്‍ക്കു പ്രതിഷ്ഠ അകത്താണെന്നു തോന്നണം. എന്നാല്‍ നാലമ്പലത്തിനകത്തു കയറിയാല്‍ പ്രതിഷ്ഠ പുറത്താണെന്നും തോന്നണം! ഇതാണ് ആ തന്ത്രം. കാവുകളെ ഗളച്ഛേദനം നടത്തി ക്ഷേത്രങ്ങളാക്കി മാറ്റുന്ന പ്രക്രിയയില്‍ ബ്രാഹ്മണ്യത്തെപ്പോലെത്തന്നെ ദൈവജ്ഞന്മാര്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്ത സ്ഥാനമുണ്ട്. മലനാട കെട്ടുകാഴ്ച മലനാട കെട്ടുകാഴ്ച കൊല്ലം ജില്ലയില്‍ പഴമകൊണ്ടും ആരാധനാരീതികൊണ്ടും അപൂര്‍വമായൊരു ക്ഷേത്രമാണ് മലനട ദുര്യോധനക്ഷേത്രം. നൂറ്റുവരില്‍ പ്രധാനിയായ ദുര്യോധനനെ ദൈവമായി ആരാധിക്കുന്ന വ്യതിരിക്തവും വിശേഷതയാര്‍ന്നതുമായ ആരാധനാകേന്ദ്രം. ദുര്യോധനനോടൊപ്പം നൂറ്റുവരില്‍ പ്രധാനികള്‍ക്കെല്ലാം അവിടെ ആരാധനാസ്ഥലങ്ങളുണ്ട്. ഇതില്‍ അവരുടെ ഗുരുവായ ദ്രോണരും കുടിയിരിക്കുന്നു. പൂജകളും മറ്റും ചെയ്യുന്നത് ജാതിയില്‍ താഴ്ന്നവരെന്നു മുദ്രയടിക്കപ്പെട്ടവരും. ദ്രോണര്‍ ജാതിയില്‍ ബ്രാഹ്മണനായതിനാല്‍ അടിയാളന്‍ പൂജചെയ്യുന്നതു വൈദികവക്താക്കള്‍ക്കു രുചിക്കാതെയായി. അതിനു മറുമരുന്നായി അവര്‍ ദേവപ്രശ്‌നമെന്ന കൊടുവാളില്‍ തങ്ങളുടെ അനിഷ്ടം പ്രകടിപ്പിച്ചു. ദ്രോണര്‍ക്കു ബ്രാഹ്മണന്‍ തന്നെ പൂജ ചെയ്യണമെന്നും വര്‍ഷത്തില്‍ രണ്ടുതവണ മാത്രം പൂജാചടങ്ങുകള്‍ മതിയെന്നും വിധിച്ചു. ഈ അധിനിവേശം നടന്നത് ചരിത്രാതീത കാലത്തൊന്നുമല്ല. ആധുനികമെന്നു നാം വിശേഷിപ്പിക്കുന്ന ഇക്കാലത്തുതന്നെയായിരുന്നു. കേരളത്തിലെ പ്രാചീനദേവാലയങ്ങള്‍ കാവുകള്‍ മാത്രമായിരുന്നു. മേല്‍പ്പുരയില്ലാതിരുന്

Share the post

അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥ - 4

×

Subscribe to എം എസിന്റെ കുറിപ്പുകള്‍ | എം എസിന്റെ കുറിപ്പുകള്‍

Get updates delivered right to your inbox!

Thank you for your subscription

×