Get Even More Visitors To Your Blog, Upgrade To A Business Listing >>

കേരളം വേണ്ടെന്ന് പറഞ്ഞവർ


                        ചെന്നൈയിലിരുന്ന് കേരളത്തിന്റെ 60 വർഷത്തെ കുറിച്ച് ചിന്തിക്കുമ്പോൾ കേരളപ്പിറവി തടയാൻ ഈ നഗരത്തിലെ താമസക്കാരായ ചില മലയാളികൾ നടത്തിയ അവസാന നിമിഷ ശ്രമം ഓർക്കാതിരിക്കുന്നതെങ്ങനെ?

                              മദിരാശി മലയാളികളുടെ പ്രമുഖ സംഘടനയായ മദ്രാസ് കേരള സമാജം 1950കളിൽ ഐക്യകേരള രൂപീകരണത്തെ ശക്തമായി പിന്തുണച്ചിരുന്നു. അതിന്റെ അദ്ധ്യക്ഷൻ ഡോ. സി.ആർ. കൃഷ്ണപിള്ള മദിരാശിയിൽ നിന്ന് ജയകേരളം എന്നൊരു ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതായിരുന്നു അക്കാലത്ത് മാതൃഭൂമി കഴിഞ്ഞാൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരുന്ന മലയാള വാരിക.

                   ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:സംഘടിപ്പിക്കണമെന്ന ആശയം ആദ്യം മുന്നോട്ടു വെച്ചത് ഗാന്ധി ആണ്. ഈസ്റ്റ് ഇൻഡ്യ കമ്പനി  കൽക്കത്ത, ബോംബേ, മദ്രാസ് എന്നിവിടങ്ങളിൽ രൂപീകരിച്ച മൂന്ന് പട്ടാളങ്ങൾ വെട്ടിപ്പിടിച്ച  പ്രദേശങ്ങളടങ്ങുന്ന ബ്രിട്ടീഷ് ഇന്ത്യയും കമ്പനി ബഹദൂറിന്റെ പരമാധികാരം അംഗീകരിച്ച  രാജാക്കന്മാരുടെ രാജ്യങ്ങളും അടങ്ങുന്നതായിരുന്നുഅന്നത്തെ ഇന്ത്യാമഹാരാജ്യം. കോൺഗ്രസിൽആധിപത്യം നേടിയഗാന്ധി അതിന്റെകീഴ്ഘടകങ്ങളെഭാഷാപ്രദേശങ്ങളുടെഅടിസ്ഥാനത്തിൽപുന:സംഘടിപ്പിച്ചു. സ്വാതന്ത്ര്യംനേടിയശേഷം സംസ്ഥാനങ്ങളെഭാഷയുടെ അടിസ്ഥാനത്തിൽപുന:സംഘടിപ്പിക്കുമെന്ന്പ്രഖ്യാപിക്കുകയുംചെയ്തു. എന്നാൽസ്വാതന്ത്ര്യംനേടിയപ്പോൾ നെഹ്രുസർക്കാർ അതിനെമുൻഗണന അർഹിക്കുന്നവിഷയമായി കണ്ടില്ല.
                               പോട്ടിശ്രീരാമുലു എന്നഗാന്ധിശിഷ്യൻമദ്രാസ് സംസ്ഥാനത്തിലെതെലുങ്കു പ്രദേശങ്ങളെവേർപെടുത്തി ആന്ധ്രസംസ്ഥാനം രൂപീകരിക്കണമെന്നആവശ്യം ഉന്നയിച്ചുകൊണ്ട്ബുലുസു സാംബമൂർത്തിഎന്ന തെലുങ്ക്കോൺഗ്രസ് നേതാവിന്റെമദിരാശിയിലെ വീട്ടിൽ1955 ഒക്ടോബർ19ന്അനിശ്ചിതകാലനിരാഹാരസമരം തുടങ്ങി..ശ്രീരാമുലുവിന്റെആരോഗ്യനില വഷളായപ്പോൾതെലുങ്കു പ്രദേശത്ത്ജനങ്ങൾ തെരുവിലിറങ്ങി. പലയിടത്തുംഅവർ തീവണ്ടികൾതടഞ്ഞു. സമരക്കാർ ചരക്കു വണ്ടികൾകുത്തി തുറന്ന്അരിയെടുത്ത്ഭക്ഷണമുണ്ടാക്കിവിശപ്പടക്കി. നെഹ്രുവുംമുഖ്യമന്ത്രി കെ. കാമരാജുംഅനങ്ങിയില്ല.

                                       തെലുങ്ക്പ്രദേശത്തു നിന്ന്തെരഞ്ഞെടുക്കപ്പെട്ടമുൻ കോൺഗ്രസ്നേതാവ് ടി. പ്രകാശത്തെമുന്നിൽ നിർത്തികമ്മ്യൂണിസ്റ്റുകാർകോൺഗ്രസിതരസർക്കാരുണ്ടാക്കാനുള്ളസാധ്യത കണക്കിലെടുത്ത് ഗവർണർ ജനറലായുംകേന്ദ്ര മന്ത്രിയായുംസേവനമനുഷ്ടിച്ചശേഷംവിശ്രമജീവിതംനയിക്കുകയായിരുന്നരാജഗോപാലാചാരിയെകോൺഗ്രസ് 1952രണ്ടാം തവണമദ്രാസ്മുഖ്യമന്ത്രിയാക്കിയിരുന്നു. അധികാരംഏറ്റെടുത്ത വേളയിൽഅദ്ദേഹംപറഞ്ഞു:“കമ്മ്യൂണിസ്റ്റുകാരാണ്എന്റെ ഒന്നാംനമ്പർ ശത്രു. കോൺഗ്രസിതരകക്ഷികൾ ഉയർത്തിയഭീഷണി നീങ്ങിയതിനെതുടർന്ന് 1954കാമരാജ്  മുഖ്യമന്ത്രിപദംഏറ്റെടുത്തു.

                                ഡിസംബർ15ന്, സത്യഗ്രത്തിന്റെ58ആംദിവസം, ശ്രീരാമുലുമരിച്ചുഅദ്ദേഹത്തിന്റെമൃതദേഹവുമായിതെലുങ്കർ നഗരത്തിലൂടെനടത്തിയ കൂറ്റൻവിലാപയാത്ര ഹിന്ദുപത്രത്തിന്റെകെട്ടിടത്തിന്റെരണ്ടാം നിലയിൽനിന്ന് കണ്ടഓർമ്മ ഇപ്പോഴും മനസിലുണ്ട്. അന്ന്മദിരാശിയിലുംഅക്രമങ്ങൾ നടന്നു.

                                      ഡിസംബർ19ന്നെഹ്രു ആന്ധ്രസംസ്ഥാനംരൂപീകരിക്കുന്നതാണെന്ന്പ്രഖ്യാപിച്ചു. അതിനുശേഷം കേന്ദ്രം ഭാഷാടിസ്ഥാനത്തിൽരാജ്യത്തെ സംസ്ഥാനങ്ങൾപുന:സംഘടിപ്പിക്കുന്നതിനെകുറിച്ച് പഠിച്ച്ശുപാർശ നൽകാൻജസ്റ്റിസ് ഫസൽഅലി അദ്ധ്യക്ഷനുംകെ.എം. പണിക്കർ,ഹൃദയനാഥ് കുൺസ്രുഎന്നിവർ  അംഗങ്ങളുമായുള്ളഒരു കമ്മിഷൻരൂപീകരിക്കുകയുംചെയ്തു.

                                     ഭാഷാസംസ്ഥനങ്ങൾഎന്ന ആശയംമുന്നോട്ടു വെച്ചത്കോൺഗ്രസ് ആണെങ്കിലുംപിന്നീട് കമ്മ്യൂണിസ്റ്റ്പാർട്ടി അതേറ്റെടുത്തു. വിശാലാന്ധ്രഎന്ന പേരിൽഒരു തെലുങ്കുസംസ്ഥാനം രൂപീകരിക്കണമെന്നആശയം പ്രചരിപ്പിക്കാൻപി. സുന്ദരയ്യ1945ഒരു ലഘുലേഖപ്രസിദ്ധീകരിച്ചു. .എം.എസ്. നമ്പൂതിരിപ്പാട്ഒന്നേകാൽ കോടിമലയാളികൾ, “കേരളംമലയാളികളുടെമാതൃഭൂമിഎന്നിങ്ങനെ രണ്ട് പുസ്തകങ്ങൾഎഴുതി.

                                      ഐക്യകേരളംവരുമെന്നായപ്പോൾമദിരാശിയിലെ ചില മലയാളികൾ അതിനെതിരെസമ്മേളനം സംഘടിപ്പിച്ചു. നേരത്തെഐക്യകേരളത്തെഅനുകൂലിച്ചിരുന്നകെ. കേളപ്പനാണ്അത് ഉത്ഘാടനംചെയ്യാനെത്തിയത്. കേരളം ഒന്നായാൽ കമ്മ്യൂണിസ്റ്റുകാർക്ക്മുൻകൈലഭിക്കുമെന്ന ഭയമാണ്കേളപ്പനെ എതിർ ചേരിയിൽഎത്തിച്ചത്. സമ്മേളനത്തിന്റെസംഘാടകരിൽ ഒരാൾദിവാൻ സി.പി. രാമസ്വാമിഅയ്യർ  ട്രാവൻകോർനാഷനൽ ൻഡ്കൊയിലോൺ ബാങ്ക്തകർക്കാനെടുത്തനടപടികളുടെ ഫലമായിജയിൽവാസം അനുഭവിച്ചശേഷംതിരുവിതാം-കൂർവിട്ട് മദിരാശിയിൽതാമസമാക്കിയ വ്യവസായിസി.പി. മാത്തൻആയിരുന്നു.

                                                  ആരൊക്കെയാണ്കേരള സംസ്ഥാനത്തെഎതിർക്കാനെത്തുന്നതെന്നറിയാനായിസമ്മേളനം നടക്കുന്നആർമീനിയൻ സ്ട്രീറ്റിലെഹാളിലെത്തിയപ്പോൾസ്റ്റാൻലി മെഡിക്കൽകോളെജിലെ നിരവധിവിദ്യാർത്ഥികളുംവിദ്യാർത്ഥിനികളുംഅവിടെ സ്ഥലംപിടിച്ചിരിക്കുന്നത് ഞാൻ കണ്ടു. പരിചയമുള്ളഒരു വിദ്യാർത്ഥിയോട് അവർ കേരള സംസ്ഥാനത്തെഎതിർക്കുന്നതിന്റെകാരണം ഞാൻതിരക്കി. ഒരെതിർപ്പുംഇല്ലെന്ന് സുഹൃത്ത് പറഞ്ഞു. കോളെജിലെഒരു പ്രൊഫസർനിർദ്ദേശിച്ചതനുസരിച്ചാണ്അവർ വന്നത്. പ്രാക്ടിക്കൽസിൽതോല്പിക്കാൻകഴിയുന്നയാളായതുകൊണ്ട്പ്രൊഫസറെ ധിക്കരിക്കനാകില്ല. അതുകൊണ്ട്അവർ വന്നുനിശ്ശബ്ദരായിഇരുന്നു.       
                                     ഡോ. കൃഷ്ണപിള്ളസമ്മേളന സ്ഥലത്തെത്തിസംഘാടകരോട് സംസാരിക്കാൻഅവസരം നൽകണമെന്നാവശ്യപ്പെട്ടു. അവർ) അവശ്യം അംഗീകരിച്ചുഅദ്ദേഹത്തിന്റെ പ്രസംഗത്തോടുള്ള പ്രതികരണംസദസ്യരിൽ ഭൂരിഭാഗവുംഐക്യകേരളത്തെഅനുകൂലിക്കുന്നവരാണെന്ന്വ്യക്തമാക്കി. അതോടെസംഘാടകരുടെ പദ്ധതിപാളി.

                               സംസ്ഥാനപുന:സംഘടനാകമ്മിഷൻ മദിരാശിയിൽവന്നപ്പോൾ ഞങ്ങൾചിലർ കെ.എം. പണിക്കരെകണ്ടു. സംസാരത്തിനിടയിൽആരൊ ഐക്യകേരളവിരുദ്ധസമ്മേളനത്തിന്റെകാര്യം പറഞ്ഞു. “നിങ്ങൾക്ക്വേണമെങ്കിലുംഇല്ലെങ്കിലും കേരളസംസ്ഥാനം വരും,“ എന്നായിരുന്നുപണിക്കരുടെ പ്രതികരണം.
( ബി ആർ പി ഭാസ്കർ കേരളപ്പിറവിയോടനുബന്ധിച്ച് സോഷ്യൽ നെറ്റ് വർക്കിൽ എഴുതിയ ലേഖനം

Share the post

കേരളം വേണ്ടെന്ന് പറഞ്ഞവർ

×

Subscribe to എം എസിന്റെ കുറിപ്പുകള്‍ | എം എസിന്റെ കുറിപ്പുകള്‍

Get updates delivered right to your inbox!

Thank you for your subscription

×