Get Even More Visitors To Your Blog, Upgrade To A Business Listing >>

മലയാളിയെ തോല്‍പ്പിക്കാനാവില്ല മക്കളേ; നോട്ട് മാറാന്‍ കണ്ടുപിടിച്ച തന്ത്രം മോഡിയെ പോലും വെല്ലും!!!


കൊച്ചി: ഇന്ത്യയില്‍ കറന്‍സി നോട്ട് അസാധുവാക്കിയതിനാല്‍ ബാങ്കുകളിലും മറ്റും പറഞ്ഞറിയിക്കാന്‍ പറ്റാത്ത തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എന്നാല്‍ ഇതിനെ കടത്തിവെട്ടാന്‍ കഴിയുന്ന മലയാളികളുടെ ബുദ്ധിയെ പ്രശംസിക്കാതിരിക്കാന്‍ വയ്യ.

എറാണകുളത്തുള്ള ഒരു യുവാവ് നോട്ട് മാറുന്നതിന് ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ പോയി ക്യൂ നില്‍ക്കാനൊന്നും മെനക്കെട്ടില്ല. ആശാന്‍ നേരെ റെയില്‍വേ സ്റ്റേഷനില്‍ പോയി. എറണാകുളം നോര്‍ത്ത് റെയില്‍വേ സറ്റേഷനില്‍ നിന്നും ഡല്‍ഹിക്ക് സെക്കന്‍ഡ് ക്ലാസ് എസിയില്‍ 6 ടിക്കറ്റ് എടുത്തു. നവംബര്‍ 28ന് പോയി ഡിസംബര്‍ 15ന് തിരിച്ചു വരാനുള്ള ടിക്കറ്റാണ് എടുത്തത്. 40800 രൂപയുടെ ടിക്കറ്റുകളാണ് എടുത്തത്. ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്.

ടിക്കറ്റ് എടുത്ത് കുറച്ച് സമയത്തിനുള്ളില്‍ ഇയാള്‍ മറ്റൊരു കൗണ്ടറില്‍ നിന്നും ഇതേ രീതിയില്‍ മുംബൈയ്ക്കും ടിക്കറ്റ് എടുത്തു. നവംബര്‍ 20ന് പോകാനും ഡിസംബര്‍ അഞ്ചിന് തിരികെ വരാനുമുള്ള രീതിയില്‍ ആയിരുന്നു ഇത്തവണ ടിക്കറ്റ് എടുത്തത്. 31800 രൂപയുടെ ടിക്കറ്റുകളായിരുന്നു ഇത്. എന്നാല്‍ ആദ്യമെടുത്ത ടിക്കറ്റില്‍ ഡിസംബര്‍ 15ന് ഡല്‍ഹിയിലുണ്ടാവുകയും ചെയ്യുന്ന രീതിയിലായിരുന്നു. ഒരേ ആളുകളുടെ വിവരങ്ങള്‍ കൊടുത്ത് മുംബൈയ്ക്കും ഡല്‍ഹിക്കും പോവുന്നതിന് കുറിച്ച് ചിന്തിച്ചപ്പോഴാണ് അധികൃതര്‍ക്ക് വാസ്തവത്തില്‍ സംഭവം മനസിലായത്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ പിന്നീട് ക്യാന്‍സല്‍ ചെയ്ത് കള്ളപ്പണം വെളുപ്പിക്കാനാണോ എന്ന് സംശയം തോന്നിയതോടെ അധികൃതര്‍ ജാഗ്രത പാലിക്കുകയും ചെയ്തു.

ഇയാള്‍ 71600 രൂപയുടെ ടിക്കറ്റാണ് മൊത്തം എടുത്തത്. ഈ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ 70000 രൂപയാണ് തിരികെ ലഭിക്കുക. അതായത് ക്യാന്‍സല്‍ ചെയ്താല്‍ എഴുപതിനായിരം രൂപയുടെ പുതിയ നോട്ടുകള്‍ തിരികെ ലഭിക്കും. ബാങ്കില്‍ നിന്നും മറ്റും പണം മാറാനുള്ളത് പോലെയുളള യാതൊരു ബുദ്ധിമുട്ടും ഇങ്ങനെ ചെയ്യുന്നതിലൂടെ ഉണ്ടാവില്ലെന്നു മനസിലായത് കൊണ്ടാവാം ഇയാള്‍ ഈ വഴി തിരഞ്ഞെടുത്തത്.

മൂന്നാമതും ടിക്കറ്റ് എടുക്കാന്‍ വന്ന ഇയാളോട് അധികൃതര്‍ കാര്യം തിരക്കിയപ്പോള്‍ ഉടനെ ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കാണ് ഇയാള്‍ പോയത്. എന്നാല്‍ നേരത്തെ തന്നെ അവിടെ അധികൃതരുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ അയാള്‍ക്ക് അവിടെ നിന്നും ടിക്കറ്റ് എടുക്കാനായില്ല. അതേസമയം ഇയാള്‍ക്കെതിരെ നിയമനടപടികള്‍ക്കൊന്നും വകുപ്പില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് നിയമവിരുദ്ധമല്ലെങ്കിലും വിചിത്രമാണെന്നാണ് റെയില്‍വേ അധികൃതര്‍ പ്രതികരിച്ചത്.

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala







This post first appeared on Kerala Realestate And Property Tips, please read the originial post: here

Share the post

മലയാളിയെ തോല്‍പ്പിക്കാനാവില്ല മക്കളേ; നോട്ട് മാറാന്‍ കണ്ടുപിടിച്ച തന്ത്രം മോഡിയെ പോലും വെല്ലും!!!

×

Subscribe to Kerala Realestate And Property Tips

Get updates delivered right to your inbox!

Thank you for your subscription

×