Get Even More Visitors To Your Blog, Upgrade To A Business Listing >>

ഫാങ്ഷുയി : പരീക്ഷിയ്ക്കൂ, ഭാഗ്യം നിങ്ങളെ തേടിയെത്തും!!



ഭാഗ്യം ഒരാളുടെ ജീവിതം മാറ്റി മറയ്ക്കുന്ന വലിയൊരു ഘടകമാണ്. കഴിവുണ്ടായാല്‍ മാത്രം പോര, ഒരു പരിധി വരെ ഭാഗ്യവും വേണം, നാം രക്ഷപ്പെടാന്‍.
ഭാഗ്യം കൊണ്ടുവരുമെന്നു പൊതുവെ വിശ്വസിയ്ക്കപ്പെടുന്ന പല കാര്യങ്ങളും നാം പിന്‍തുടരാറുമുണ്ട്. ഇതിലൊന്നാണ് ഫാങ്ഷുയി.
ഫാങ്ഷുയി പ്രകാരം നമുക്ക് ഭാഗ്യം നല്‍കാന്‍ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, പരീക്ഷിച്ചു നോക്കൂ, ഭാഗ്യം നമുക്കുമുണ്ടായാലോ,

1.     വീടിന്റെ ഇടതുഭാഗത്ത് മൂലയിലായി ആരോഗ്യമുള്ളൊരു ചെടിനടുക .  ഇതിന്റെ ചുവട്ടില്‍ മൂന്നു തിളക്കമുള്ള നാണയങ്ങള്‍ കുഴിച്ചിടുക. ഇത് സാമ്പത്തികം നന്നാക്കും. ചട്ടിയിലായാലും മതി. നീല നിറമുളള ചട്ടിയിലാണ് ചെടി നടുന്നതെങ്കില്‍ ഇത് കൂടുതല്‍ നല്ലതാണ്.


2.  പൊക്കത്തിലേയ്ക്ക പോകുന്ന കാര്യങ്ങള്‍ ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കും.  മുകളിലേയ്ക്കായി പുസ്തകങ്ങള്‍ അടുക്കി വയ്ക്കാം. ഒന്നിനു മുകളില്‍  ഒന്നായി കസേരയടുക്കി വയ്ക്കാം. അല്ലെങ്കില്‍ എന്തെങ്കിലും ആര്‍ട് വര്‍ക്കാകാം.


3.  പച്ച ഫാംഗ്ഷുയി പ്രകാരം ഭാഗ്യം കൊണ്ടുവരും. പച്ച പെയിന്റ്, സസ്യങ്ങള്‍ എന്നിവയെല്ലാം പരീക്ഷിയ്ക്കാo.


4.  സൂര്യകാന്തിച്ചെടി, പിങ്ക് ഡെയ്‌സി എന്നിവ വീടിന്റെ  വടക്കുപടിഞ്ഞാറായി വയ്ക്കാം. ഇത് ബന്ധങ്ങളെ പോഷിപ്പിക്കും.


5.  മരസാമഗ്രികള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് ഫാംങ്ഷുയി പറയുന്നത്. മരം കൊണ്ടുളള ഫ്ലവർവേസുകൾ , കസേര, മേശ തുടങ്ങിയവ പരീക്ഷിയ്ക്കാം.


6.  വെള്ളമൊഴുകുന്ന ഫൗണ്ടന്‍ വീടിന്റെ മുന്‍വാതിലിനു സമീപം വയ്ക്കുന്നത്  കരിയര്‍ വളര്‍ച്ചയ്ക്കു നല്ലതാണ്. ഇതില്‍ നല്ല വെള്ളം നല്ല രീതിയില്‍ പ്രവഹിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഫൗണ്ടനില്‍ മൂന്നു കോയിനുകള്‍ വയ്ക്കുന്നത് ഭാഗ്യം ഇരട്ടിയാക്കും.



7.  ഗോള്‍ഡ് ഫിഷ് ഉള്ള അക്വേറിയം ഭാഗ്യം കൊണ്ടുവരും. അക്വേറിയം വയ്‌ക്കേണ്ടത് താഴെ പറയുന്ന ഏതെങ്കിലും ഇടത്താകണം, മുന്‍വാതിലിനു സമീപം, മുന്‍വാതിലിനു സമീപം അല്‍പം നീക്കി ഇടതു വശത്തായി, വീടിന്റെ നടുഭാഗത്ത് ഇടതുവശത്തായി. എട്ടു കറുത്ത മീനുകളും ഒരു ഗോള്‍ഡ് ഫിഷും സന്തോഷവും സമൃദ്ധിയും നല്‍കും.


8.  ദൗര്‍ഭാഗ്യം പിന്‍തുടരുന്നവരെങ്കില്‍ ഇതു തടയാന്‍ വീടിന് കാവല്‍ക്കാരനെന്ന തത്വം പിന്‍തുടരാം. വീടിന്റെ മുന്‍വാതിലിനു തൊട്ടു പുറത്തായി ഫാങ്ഷുയി പ്രകാരം ഒരു പ്രതിമ വയ്ക്കാം. നിങ്ങളുടെ സംരക്ഷണമാണ് ഉദ്ദേശമെങ്കില്‍ ഡ്രാഗണ്‍, പണത്തിന് തവള, കരിയര്‍ പ്രശ്‌നങ്ങളെങ്കില്‍ ആമ, വൈകാരികമെങ്കില്‍ പൂച്ച, ശത്രുക്കളെങ്കില്‍ നായ എന്നിങ്ങനെ പോകുന്നു ഇത്.

9. തുളസി, പുല്ല്, കുക്കുമ്പര്‍ എന്നിവയുടെ ഗന്ധം നിങ്ങള്‍ക്കു ചുറ്റുമുള്ള അവസരങ്ങള്‍ തിരച്ചറിയാന്‍ സഹായിക്കും. ഇവ വീടിനുള്ളില്‍ വയ്ക്കാം.


10. ഭാഗ്യകരമായവ മുടിനാരിഴയ്ക്കു നഷ്ടപ്പെടുന്നുവെങ്കില്‍ ഭാഗ്യം നിങ്ങളെ കണ്ടെത്താനുള്ള വഴികള്‍ പരീക്ഷിയ്ക്കുക. പുറത്തു നിന്നും നിങ്ങളുടെ വീട് പെട്ടെന്നു കണ്ണില്‍പെടുത്താന്‍ വഴികളുണ്ടാക്കുക. നല്ലൊരു ലൈറ്റ് മുന്‍ഭാഗത്തു തൂക്കിയാലും മതി. ഇത് നല്ലതു പോലെ പ്രവര്‍ത്തിയ്ക്കുന്നതുമാകണം.


ഫാങ് ഷൂയി പരീക്ഷിക്കൂ ഭാഗ്യം ഒരുപക്ഷെ നിങ്ങളെ തേടിയെത്തും





 


This post first appeared on Kerala Realestate And Property Tips, please read the originial post: here

Share the post

ഫാങ്ഷുയി : പരീക്ഷിയ്ക്കൂ, ഭാഗ്യം നിങ്ങളെ തേടിയെത്തും!!

×

Subscribe to Kerala Realestate And Property Tips

Get updates delivered right to your inbox!

Thank you for your subscription

×