Get Even More Visitors To Your Blog, Upgrade To A Business Listing >>

വാഹന മോഷണത്തെ ചെറുക്കാൻ ദേശീയ കർമ്മ പദ്ധതി ആരംഭിച്ച് ഫെഡറൽ ഗവൺമെൻ്റ്

Reading Time: minute

വാഹന മോഷണങ്ങളെ ചെറുക്കുന്നതിനുള്ള ദേശീയ കർമ്മ പദ്ധതി ആരംഭിച്ച് ഫെഡറൽ ഗവൺമെൻ്റ്. മോഷ്ടാക്കൾക്കെതിരായി ശക്തമായ ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയാണ് കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ബ്രാംപ്ടണിൽ തിങ്കളാഴ്ച രാവിലെ നടന്ന വാർത്താ സമ്മേളനത്തിലാണ് കാബിനറ്റ് അംഗങ്ങൾ പദ്ധതി പ്രഖ്യാപിച്ചത്. അതിർത്തിക്കും വിവിധ പോലീസ് ഏജൻസികൾക്കുമുള്ള വർധിച്ച ധനസഹായം, നിർദ്ദിഷ്ട ക്രിമിനൽ കോഡ് ഭേദഗതികൾ എന്നിവ ഉൾപ്പെടെ വാഹന മോഷണത്തിനെതിരെ പോരാടുന്നതിന് മുമ്പ് പ്രഖ്യാപിച്ച നടപടികൾ പദ്ധതിയിൽ ഉൾപ്പെടുന്നു.
2022 ഇൻഡസ്ട്രി എസ്റ്റിമേറ്റ് അനുസരിച്ച്, മുൻവർഷത്തെ അപേക്ഷിച്ച് നിരവധി പ്രവിശ്യകളിൽ വാഹന മോഷണ നിരക്ക് ഉയർന്നു. ക്യുബെക്കിൽ മോഷണങ്ങൾ 50 ശതമാനം വർദ്ധിച്ചു. ഒൻ്റാറിയോയിൽ 34.5 ശതമാനം ഉയർന്നു.
മോഷ്ടിച്ച കാറുകളിൽ ഭൂരിഭാഗവും വിദേശത്ത്, പ്രത്യേകിച്ച് ആഫ്രിക്കയിലും മിഡ് ഈസ്റ്റിലുമാണ് വിൽക്കുന്നത്. മോഷ്ടിച്ച വാഹനങ്ങൾ വിറ്റുകിട്ടുന്ന പണം കാനഡയിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി കാനഡയിലെ അറ്റോർണി ജനറൽ ആരിഫ് വിരാനി പറഞ്ഞു.

The post വാഹന മോഷണത്തെ ചെറുക്കാൻ ദേശീയ കർമ്മ പദ്ധതി ആരംഭിച്ച് ഫെഡറൽ ഗവൺമെൻ്റ് appeared first on ente Canada.



This post first appeared on Canada Malayalam News Online, please read the originial post: here

Share the post

വാഹന മോഷണത്തെ ചെറുക്കാൻ ദേശീയ കർമ്മ പദ്ധതി ആരംഭിച്ച് ഫെഡറൽ ഗവൺമെൻ്റ്

×

Subscribe to Canada Malayalam News Online

Get updates delivered right to your inbox!

Thank you for your subscription

×