Get Even More Visitors To Your Blog, Upgrade To A Business Listing >>

പിരിയാൻ തയ്യാറായി ധനുഷും ഐശ്വര്യ രജനീകാന്തും, വിവാഹമോചനത്തിന് അപേക്ഷ നൽകി

Reading Time: minute

സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം – സെക്ഷൻ 13 ബി പ്രകാരമാണ് ഹർജി സമർപ്പിച്ചതെന്നാണ് റിപ്പോട്ട്. 2022 ജനുവരിയിൽ വേർപിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചു. ആ സമയത്ത്, അവരുടെ പ്രഖ്യാപനം ആരാധകരിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്.
ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയത് . വൈകാതെ ഇവരുടെ കേസ് പരിഗണിക്കും. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷം അവരുടെ മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂൾ പരിപാടികളിലും ഇരുവരെയും കണ്ടിരുന്നു.
2022 ജനുവരി 17-ന് ധനുഷ് തങ്ങളുടെ വേർപിരിയൽ എക്സിലൂടെ പ്രഖ്യാപിച്ചിരുന്നു. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. ധനുഷും ഐശ്വര്യയും യഥാക്രമം 21-ഉം 23-ഉം വയസ്സുള്ളപ്പോൾ 2004 ലാണ് വിവാഹിതരായി. ഇരുവരും ഇപ്പോൾ യാത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുടെ മാതാപിതാക്കളാണ്.

The post പിരിയാൻ തയ്യാറായി ധനുഷും ഐശ്വര്യ രജനീകാന്തും, വിവാഹമോചനത്തിന് അപേക്ഷ നൽകി appeared first on ente Canada.



This post first appeared on Canada Malayalam News Online, please read the originial post: here

Share the post

പിരിയാൻ തയ്യാറായി ധനുഷും ഐശ്വര്യ രജനീകാന്തും, വിവാഹമോചനത്തിന് അപേക്ഷ നൽകി

×

Subscribe to Canada Malayalam News Online

Get updates delivered right to your inbox!

Thank you for your subscription

×