Get Even More Visitors To Your Blog, Upgrade To A Business Listing >>

കേരള സർക്കാർ മലയാളം മിഷൻ കാനഡ കോഓർഡിനേറ്റർ ആയി ജോസഫ് ജോണിനെ നിയമിച്ചു

Reading Time: minute

കേരള സർക്കാർ സംരംഭമായ മലയാളം മിഷൻ കാനഡ കോഓർഡിനേറ്റർ ആയി ജോസഫ് ജോണിനെ നിയമിച്ചു. കേരളാ സർക്കാരിന്റെ കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം. 2023 ജൂൺ 6 ന് നടന്ന കാനഡയിലെ മലയാള ഭാഷ പ്രവർത്തകരുടെ യോഗത്തിന് ശേഷമാണ് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, കാനഡ കോ ഓർഡിനേറ്റർ ആയി ജോസഫ് ജോണിനെ നിയമിച്ചത്.
കാൽഗറി ആസ്ഥാനമായുള്ള നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്റ റേച്ചറിന്റെ (NAMMAL) “നമ്മളുടെ പള്ളിക്കൂടം ” എന്ന ഓൺലൈൻ മലയാളം സ്കൂളിൻറെ നാഷണൽ കോർഡിനേറ്ററും അദ്ധ്യാപകനുമാണ് ശ്രീജോസഫ് ജോൺ. മലയാളം മിഷനുമായി ബന്ധപ്പെട്ട കാനഡയിലെ കാര്യങ്ങൾ അറിയുവാൻ ജോസഫ് ജോണിനെ [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

The post കേരള സർക്കാർ മലയാളം മിഷൻ കാനഡ കോഓർഡിനേറ്റർ ആയി ജോസഫ് ജോണിനെ നിയമിച്ചു appeared first on ente Canada.



This post first appeared on Canada Malayalam News Online, please read the originial post: here

Share the post

കേരള സർക്കാർ മലയാളം മിഷൻ കാനഡ കോഓർഡിനേറ്റർ ആയി ജോസഫ് ജോണിനെ നിയമിച്ചു

×

Subscribe to Canada Malayalam News Online

Get updates delivered right to your inbox!

Thank you for your subscription

×