Get Even More Visitors To Your Blog, Upgrade To A Business Listing >>

ആദിയുടെ വിജയത്തെക്കുറിച്ച് പ്രണവും അറിഞ്ഞു ഹിമാലയന്‍ മഞ്ഞുമലകള്‍ക്കിടയില്‍ നിന്നും അപ്പു പറഞ്ഞത്?

Tags: agraveacute

നായകനായി അരങ്ങേറുന്ന ആദ്യ സിനിമ തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. സിനിമാലോകവും പ്രേക്ഷകരും മികച്ച അഭിപ്രായമാണ് പറയുന്നത്. അച്ഛനും അമ്മയും അണിയറപ്രവര്‍ത്തകരുമെല്ലാം അതീവ സന്തോഷത്തില്‍. എന്നാല്‍ ആദിത്യ മോഹനെന്ന ആദിയിലെ നായകനോ, സുഹൃത്തിനോടൊപ്പം ഹിമാലയന്‍ യാത്രയിലാണ് പ്രണവ്. ആദി പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ ഹിമാലയന്‍ സന്ദര്‍ശനത്തിനായി പോവുമെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.താരങ്ങളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്ന താരപുത്രന്‍മാര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പ്രണവിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ മകന്‍ എന്നതിനും അപ്പുറത്ത് അഭിനയത്തിലൂടെയാണ് ഈ താരപുത്രന്‍ പ്രേക്ഷകമനം കീഴടക്കിയത്.നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആദി പ്രേക്ഷകസമക്ഷം എത്തിയത്. അസാധാരണം അഭിനയമൊന്നുമല്ലെങ്കിലും പ്രണവ് തന്റെ തുടക്കം ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.നാളുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ ആദിയുടെ പ്രതികരണത്തെക്കുറിച്ച് താനും അറിഞ്ഞുവെന്ന് പ്രണവ് പ്രതികരിച്ചിരുന്നു. ഹിമാലയന്‍ യാത്രയ്ക്കിടിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ പ്രണവ് വിസമ്മതിച്ചിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഒരു രംഗമൊഴികെ ബാക്കിയെല്ലാം പ്രണവ് തന്നെയാണ് ചെയ്തത്. ആക്ഷന്‍ രംഗങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട് ഈ താരപുത്രനെന്ന് ആരാധകരും വ്യക്തമാക്കുന്നു.പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നേടിയത് വെറുതെയായില്ല. ഹോളിവുഡ് സിനിമകളില്‍ കണ്ടുവരുന്ന ആക്ഷന്‍ രീതിയാണ് ചിത്രത്തിന് വേണ്ടി ഉപയോഗിച്ചത്.ആദിയുടെ പ്രധാന ഹൈലൈറ്റും അതായിരുന്നു. ആക്ഷന്‍ രംഗങ്ങളില്‍ പ്രണവിന്റെ പ്രകടനത്തെക്കുറിച്ച് സിനിമ കണ്ടവരും വാചാലരാവുകയാണ്.

The post ആദിയുടെ വിജയത്തെക്കുറിച്ച് പ്രണവും അറിഞ്ഞു ഹിമാലയന്‍ മഞ്ഞുമലകള്‍ക്കിടയില്‍ നിന്നും അപ്പു പറഞ്ഞത്? appeared first on Molly Live.



This post first appeared on MOLLY LIVE, please read the originial post: here

Share the post

ആദിയുടെ വിജയത്തെക്കുറിച്ച് പ്രണവും അറിഞ്ഞു ഹിമാലയന്‍ മഞ്ഞുമലകള്‍ക്കിടയില്‍ നിന്നും അപ്പു പറഞ്ഞത്?

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×