Get Even More Visitors To Your Blog, Upgrade To A Business Listing >>

രാജേഷ് പിള്ളയുടെ ‘ടേക്ക് ഓഫ്’

Tags: agraveacute

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ മലയാള സിനിമയുടെ പ്രിയ സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്നങ്ങള്‍ക്ക് ചിറകു വെക്കുന്നു. മലയാള സിനിമക്ക് ഒരു പുത്തന്‍ പാത വെട്ടിത്തുറന്നു നല്‍കാന്‍ മുന്നില്‍ നിന്ന രാജേഷ് പിള്ളയുടെ സ്വപ്ന സിനിമകളില്‍ ഒന്നായിരുന്ന ‘ടേക്ക് ഓഫ്’ എന്ന ചിത്രം ഇന്ന് തീയറ്ററുകളില്‍ എത്തുകയാണ്. രാജേഷിന്റെ പ്രിയ സുഹൃത്തും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാജേഷ് പിള്ള സംവിധാനം ചെയ്ത ‘മിലി’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ മഹേഷിന്റെ ആദ്യ സംവിധാന സംരംഭമാണിത്. വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാരുടെ കഥ പറയുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പി വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ്.

 കെ ആര്‍ മനോജ് സംവിധാനം ചെയ്ത ‘കന്യക ടാക്കീസ്’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി സിനിമയിലെത്തിയ ഷാജികുമാര്‍ കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമാണ്.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇറാഖില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ ജീവിതവും അവര്‍ക്ക് നേരിടേണ്ടി വരുന്ന കടുത്ത പ്രതിസന്ധികളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വിശ്വരൂപം, ഡേവിഡ്, തൂങ്കാവനം, വാസീര്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സാനു വര്‍ഗീസ് ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. രാജേഷ് പിള്ള ഫിലിംസിന് വേണ്ടി ഈ ചിത്രം നിര്‍മ്മിക്കുന്നത് രാജേഷിന്റെ പത്നി മേഘയും ആന്റോ ജോസഫും ഷെബിന്‍ ബെക്കറും ചേര്‍ന്നാണ്

Source: http://m.dailyhunt.in/news/india/malayalam/cinemascoop-epaper-cinsco/rajesh+pillayude+svapnangalude+dekk+oph+inn-newsid-65503698

The post രാജേഷ് പിള്ളയുടെ ‘ടേക്ക് ഓഫ്’ appeared first on Molly Live.



This post first appeared on MOLLY LIVE, please read the originial post: here

Share the post

രാജേഷ് പിള്ളയുടെ ‘ടേക്ക് ഓഫ്’

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×