Get Even More Visitors To Your Blog, Upgrade To A Business Listing >>

ബജറ്റ് : പ്രതിരോധവകുപ്പിന്റെ വിഹിതം ”രണ്ടരലക്ഷം കോടി”

ന്യൂഡൽഹി: 2016-17 സാമ്പത്തികവർഷത്തിൽ പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യ ചിലവിടുക രണ്ടരലക്ഷം കോടി രൂപ. 2.33 ലക്ഷം കോടിയായിരുന്നു 2015-16 സാമ്പത്തികവർഷത്തിൽ ഇന്ത്യ പ്രതിരോധത്തിനായി മാറ്റിവച്ചത്. ഇക്കുറി 9.76 ശതമാനം വർധനയോടെ 2.58 ലക്ഷം കോടിയാവും ചിലവിടുക. പ്രതിരോധബജറ്റിൽ 86,000 കോടി രൂപ സൈന്യത്തിന്റെ ആധുനികവൽകരണത്തിനായി മാറ്റിവച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച പാർലമെന്റെിൽ അവതരിപ്പിച്ച ബജറ്റിൽ അരുൺ ജയ്റ്റലി പ്രതിരോധചിലവുകളെക്കുറിച്ച് വ്യക്തമാക്കതിരുന്നത് നേരിയ ആശയക്കുഴപ്പത്തിന് വഴിവച്ചിരുന്നു.

ഫ്രഞ്ച് നിർമ്മിത റാഫേൽ പോർവിമാനങ്ങൾ, അപ്പാച്ചെ ഹെലികോപ്ടറുകൾ, ചീനൂക്ക് കാമോവ് ഹെലികോപ്ടറുകൾ എന്നിവ വാങ്ങുന്നതടക്കം 1,50,000-ത്തോളം കോടി രൂപ ചിലവ് വരുന്ന 86-ഓളം ഇടപാടുകൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. അടുത്ത 4-5 മാസങ്ങൾക്കുള്ളിൽ ഈ കരാറുകൾ യഥാർത്ഥ്യമാക്കണമെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതിയപോർ വിമാനങ്ങൾ വാങ്ങിക്കാനും, അത്യാധുനിക മുങ്ങികപ്പലുകൾ, ഹെലികോപ്ടറുകൾ, മിസൈലുകൾ എന്നിവ നിർമ്മിക്കാനും സൈന്യത്തിന് പദ്ധിതകൾ ഉള്ളതിനാൽ ഇനിയങ്ങോട് ഇന്ത്യയുടെ പ്രതിരോധബജറ്റിൽ കാര്യമായ വർധനവായിരിക്കും രേഖപ്പെടുത്തുക. മേഖലയിലെ പ്രധാനഎതിരാളിയായ ചൈന ആയുധനിർമ്മാണത്തിൽ നേടിയ വളർച്ച പ്രതിരോധ രംഗത്തെ മെയ്‍ക്ക് ഇൻ ഇന്ത്യ സംരഭങ്ങൾ വ്യാപകമാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കും. 2016-17 വർഷത്തിലെ കേന്ദ്രസർക്കാരിന്റെ മൊത്തം ചിലവിന്റെ 17.2 ശതമാനമാണ് (സൈനികർക്കുള്ള പെൻഷൻ ഉൾപ്പടെ) പ്രതിരോധരംഗത്തേക്കായി വകമാറ്റേണ്ടി വരിക.

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. ചൈനയേക്കാളും പാകിസ്താനേക്കാളും മൂന്നിരട്ടി ആയുധങ്ങളാണ് 2011-15 വർഷങ്ങളിൽ ഇന്ത്യ ഇറക്കുമതി ചെയ്തത്. നിലവിൽ ഇന്ത്യയുടെ ആയുധവ്യാപാരത്തിന്റെ 70 ശതമാനവും റഷ്യയുമായിട്ടാണ്. പക്ഷേ ഭാവിയിൽ ഇസ്രായേലും, ഫ്രാൻസും ഇന്ത്യയുടെ പ്രധാനആയുധപങ്കാളികളായി ഉയർന്നേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറക്കുമതി കുറച്ച് മെയ്‍ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ കൂടുതൽ ആയുധങ്ങളും വിമാനങ്ങളും ഇവിടെ തന്നെ ഉദ്പാദിപ്പിക്കാനും പ്രതിരോധവകുപ്പ് പദ്ധതിയിടുന്നുണ്ട്.

Read more



This post first appeared on CASPERWEB | News, Travel, Entertainment, Photograp, please read the originial post: here

Share the post

ബജറ്റ് : പ്രതിരോധവകുപ്പിന്റെ വിഹിതം ”രണ്ടരലക്ഷം കോടി”

×

Subscribe to Casperweb | News, Travel, Entertainment, Photograp

Get updates delivered right to your inbox!

Thank you for your subscription

×