Get Even More Visitors To Your Blog, Upgrade To A Business Listing >>

തൃശൂരില്‍ 12 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

തൃശൂർ: ഏഴാം ക്ലാസ് വിദ്യാർഥിനിയായ 12 വയസുകാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് 40 വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു.ഇതിന് പുറമെ മൂന്ന് ലക്ഷം സംസ്ഥാന സർക്കാർ കുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും വിധിയിലുണ്ട്.

പീച്ചി-പായിക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ പാസ്റ്ററായ കോട്ടയം കറുകച്ചാൽ കുറ്റിക്കൽ സനൽ കെ. ജെയിംസാ (37)ണ് പ്രതി. തൃശൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി സുധീറാണ് ശിക്ഷ വിധിച്ചത്. 2014 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ഫിബ്രവരിയിയിലാണ് ഇയാൾ അറസ്റ്റിലായത്.

പീച്ചി-പായിക്കണ്ടം സാൽവേഷൻ ആർമി ചർച്ചിലെ പാസ്റ്ററായിരുന്ന ഇയാൾ പള്ളിയുടെ ഈ പ്രദേശത്തെ കുടുംബങ്ങളിലെ നിത്യസന്ദർശകനായിരുന്നു.

പാസ്റ്ററെന്ന നിലയിൽ ഭാര്യയോടൊപ്പമേ വീടുസന്ദർശനം നടത്താവൂവെന്ന് നിബന്ധനയുണ്ടെങ്കിലും പലപ്പോഴും ഇയാൾ ഒറ്റയ്‍ക്കാണ് ഇത്തരം സന്ദർശനങ്ങൾ നടത്താറുള്ളതെന്ന് പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങളിലെ മുതിർന്നവർ അതിരാവിലെ തന്നെ ജോലിക്ക് പോകുന്നത് മുതലെടുത്താണ് ഇയാൾ കുട്ടികളുമായി ചങ്ങാത്തം കൂടിയത്. വീട്ടുകാരുമായും കുട്ടികളുമായും നല്ലരീതിയിൽ പെരുമാറി ഇവരുടെ വിശ്വാസം നേടിയെടുത്ത ഇയാൾ പീന്നീട് രഹസ്യമായി കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചെറിയതോതിലുള്ള പീഡനങ്ങൾ തുടങ്ങി.

പിന്നെ ഇത് ഗുരുതരമായ രീതിയിലേക്ക് മാറി. പാസ്റ്ററെപ്പറ്റി എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന ധൈര്യം ഇയാൾക്ക് പീഡനം നടത്താൻ തുണയായി. പീഡനത്തിന് ഇരയായ പെൺകുട്ടികളിലൊരാൾ ഈ വിവരം അധ്യാപികയോട് പറഞ്ഞു. അധ്യാപിക ഇത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും പോലീസിലും അറിയിച്ചതിനെ തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. പെൺകുട്ടിയുടെ മൊഴിയിൽനിന്നാണ് ഈ കുട്ടിയുടെ കൂട്ടുകാരിയായ മറ്റൊരു പെൺകുട്ടിയേയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്താവുന്നത്. കേസ് രജിസ്റ്റർ ചെയ്‌യുന്ന വിവരം അറിഞ്ഞ് കോട്ടയം ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലായത്.

Read more



This post first appeared on CASPERWEB | News, Travel, Entertainment, Photograp, please read the originial post: here

Share the post

തൃശൂരില്‍ 12 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

×

Subscribe to Casperweb | News, Travel, Entertainment, Photograp

Get updates delivered right to your inbox!

Thank you for your subscription

×