Get Even More Visitors To Your Blog, Upgrade To A Business Listing >>

ആരെങ്കിലും ഈ ഓട്ട ഒന്ന് അടയ്കു ഇല്ലെങ്കിൽ കേരളത്തിന്റ്റെ കാര്യം ശശി





കടപ്പാട് : ഗൂഗിൾ ഇമേജ്

അല്ലല്ല മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ചല്ല ഉദ്ദേശിച്ചത്. അത് പൊട്ടുകയോ പോട്ടാതിരിക്കുകയോ ചെയ്യാം. വിധി എന്ന് സമാധാനിച്ചാൽ മതി. കേരളത്തിൻറെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞതാണ്‌. എല്ലാ അർത്ഥത്തിലും കുത്തഴിഞ്ഞ പുസ്തകം. ആർക്കും അവനവനോട് പോലും ആത്മാർത്ഥത ഇല്ലാത്ത നിലയിലേക്ക് കാര്യങ്ങൾ  എത്തിപ്പെട്ടിരിക്കുന്നു.

പതിവ് പോലെ നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. കഷ്ടി ഒരു രണ്ടു മാസം കഴിയുമ്പോൾ തെരഞ്ഞെടുപ്പു നടക്കും (മെയ്‌ 16 ന്). സ്ഥാനാർഥി നിർണയവും പ്രകടന പത്രികയും ഒക്കെ മൂന്നു നാല് ആഴ്ചകൾക്ക് മുൻപ് നടന്നാൽ ആയി. തെരഞ്ഞെടുപ്പിന് മുൻപുള്ള കേളികൊട്ട് വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നു. അതിന്റ്റെ രൂപവും ഭാവവും യഥാർത്ഥ പ്രചരണത്തിൽ നിന്നും അല്പം വ്യത്യസ്തം  ആയിരുന്നു എന്നു മാത്രം.

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അൽപ്പം  വ്യത്യാസം ഉള്ളതാണ് .  മുന്പുള്ളവയിൽ വലിയ പരിധി വരെ ജാതി ഒരു ഘടകം ആയിരുന്നു എങ്കിലും ഇത്തവണ അത് പൂര്ണമായും ജാതി അടിസ്ഥാനത്തിൽ ആയിരിക്കും എന്നുള്ളതാണ്. പുറമെ എല്ലാവരും മതേതര ജനാധിപത്യത്തെ കുറിച്ച് ഘോരം ഘോരം പ്രസങ്ങിക്കുമെങ്കിലും ഒളിഞ്ഞും   തെളിഞ്ഞും അത് പരമാവധി പ്രയോജനപ്പെടുത്തും.

ഇതുവരെ കണ്ടതും ഇനി കാണാൻ ഇരിക്കുന്നതും ഉപരിപ്ളവമായ ബഹളം മാത്രമാണ്. അർത്ഥവത്തായ ഒരു സംവാദം ഈ  കാലമത്രയും ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാകുകയും ഇല്ല. എങ്ങനെ ഉണ്ടാകും? രാഷ്ട്രിയ കക്ഷികളും, മതങ്ങളും മാധ്യമങ്ങളും ഒച്ചപ്പാടിന് മുൻഗണന കൊടുക്കുമ്പോൾ പ്രാധാന്യം ഉള്ളവിഷയങ്ങളെ ചർച്ച നടക്കുകയില്ല. അവരെ എന്തിനു  പഴിക്കണം. ജനത്തിന് ആവശ്യമുള്ളതാണ് അവർ കൊടുക്കുന്നത്.

പൊതു താല്പര്യമുള്ള ഒരു വിഷയത്തെക്കുറിച്ചും ആർക്കും ഉല്ഖണ്ട   ഇല്ല. എല്ലാവർക്കും അവരവുരുടെ കാര്യം മാത്രം. എന്നിട്ട് എല്ലാ കുഴപ്പങ്ങല്ക്കും മറ്റുള്ളവരെ പഴി ചാരുക. ഒരു ദിവസം കൊണ്ട് നമ്മൾ ഇവിടെ എത്തിപ്പെട്ടതല്ല. അനേക വർഷത്തെ കെടുകാര്യസ്ഥതയും അഴിമതിയും സ്വജന പക്ഷപാതവും അവയ്ക്ക് നേരെ ഉള്ള നമ്മുടെ നിസ്സങ്ഗതയും വരുത്തി വച്ച വിനയാണിത്. നമുക്കിത് വളരെ നന്നായി അറിയാമെന്നിരിക്കെ എല്ലാത്തിനും മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടി നമ്മൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു.

കാലിയായ ഖജനാവും, അഭ്യസ്തവിദ്യരുടെ തൊഴിലില്ലാപടയും, വികസനന്തിന്റെയും റിയൽ എസ്റ്ററ്റെറ്റിന്റെയും പേരിൽ മുച്ചൂടും മുടിച്ച ഭൂമിയും, വിഷാംശം നിറഞ്ഞ ഭക്ഷണവും, എല്ലാ കൊല്ലവും രോഗങ്ങളുടെ പുതിയപതിപ്പും (version) എന്നുവേണ്ട ഇവിടെ ഇല്ലാത്ത വികല്പങ്ങൾ ഒന്നുമില്ല. പറയുന്നത് നമ്മൾ പുരോഗതിയിലേക്ക് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുക ആണെന്നാണ്.

നിലവിലുള്ള ഒരു രാഷ്ട്രിയ കക്ഷിയും - ചെറുതോ വലുതോ ഇടതോ വലതോ മാധ്യമമോ ഏതും ആയികൊള്ളട്ടെ - ജനങ്ങളുടെ താല്പര്യങ്ങൾക്ക് തെല്ലു വിലയും കൊടുക്കുന്നില്ല. എന്നിട്ടും മിടുക്കന്മാരെന്നഭിമാനിക്കുന്ന നമ്മൾ തന്നെയും പിന്നയും ഇവരെ വീണ്ടും ജയിപ്പിച്ചു വിടുന്നു. ഇത് കേരളത്തിൽ ഒതുങ്ങി നില്കുന്ന പ്രത്യേക രാഷ്ട്രീയ സംവിധാനത്തിന്റെ മാത്രം കാര്യമല്ല. ദേശീയ തലത്തിലയാലും മറ്റു സംസ്ഥാനങ്ങളിൽ ആയാലും സ്ഥിതി ഒന്ന് തന്നെ. ഇങ്ങനെ പോയാൽ വരും തലമുറയുടെ ഭാവി എന്താകും. ഇരുപതോ അൻപതോ വർഷങ്ങൾക്കു ശേഷമല്ല.  വളരെ സമീപ ഭാവിയിൽത്തന്നെ ദുരന്തം നമ്മെ കാത്തിരിക്കുന്നു. ഇതിന് ഒരു അവസാനം ഉടനെ കാണുവാൻ കഴിയില്ല. പക്ഷെ മാറ്റത്തിന്റെ ഒരു തുടക്കം ഇടുവാൻ സാധിക്കും. അതിന് കുറേക്കൂടി ഗൌരവമായ് ഈ തെരഞ്ഞെടുപ്പിനെ നമ്മൾ സമീപിക്കേണ്ടിയിരിക്കുന്നു. കുറഞ്ഞ പക്ഷം നമ്മുടെ കുഞ്ഞുങ്ങളെ ഓർത്ത്.




This post first appeared on മിടുക്കൻ മലയാളി - MIDU, please read the originial post: here

Share the post

ആരെങ്കിലും ഈ ഓട്ട ഒന്ന് അടയ്കു ഇല്ലെങ്കിൽ കേരളത്തിന്റ്റെ കാര്യം ശശി

×

Subscribe to മിടുക്കൻ മലയാളി - Midu

Get updates delivered right to your inbox!

Thank you for your subscription

×