Get Even More Visitors To Your Blog, Upgrade To A Business Listing >>

പാവ്‌ലോവിന്റെ (Pavlov) പട്ടികൾ

Tags: zwnj



കടപ്പാട് - ഗൂഗിൾ ഇമേജ്

അങ്ങനെ നമ്മൾ ആകാംക്ഷ പൂർവ്വം കാത്തിരുന്ന തെരഞ്ഞെടുപ്പ്  പ്രകടന പത്രിക എല്ലാവരും പ്രസിദ്ധീകരിച്ചു.  പാലും തേനും ഒഴുകുന്ന വാഗ്ദത്തനാട് എല്ലാവരും തരുമെന്ന് ഉറപ്പായിരുന്നു.  എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും പെൻഷൻ, എല്ലാവർക്കും ആഹാരം, വസ്ത്രം,  പാർപ്പിടം, കള്ളവും ചതിയും ഇല്ലാത്ത, യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത സ്വഛ സുന്ദരമായ മാവേലി നാട്. ഇതെല്ലാം ജനങ്ങൾക്ക്‌ അറിയാമെന്നു രാഷ്ട്രീയക്കാർക്ക് അറിയാമെങ്ങിലും ഒരുനേർച്ച പോലെ ഈ കലാപരിപാടി മുടങ്ങാതെ എന്തിനു നടത്തുന്നു എന്ന് ചോദിച്ചേക്കാം. അതൊരു മനശാസ്ത്രം ആണ്.

പ്രശസ്ത റഷ്യൻ ശാസ്ത്രഞ്ജനും നോബൽ സമ്മാന ജേതാവും ആയ ഐവാൻ പാവ്‌ലോവിന്റെ സിദ്ധാന്തം അനുസരിച്ച് ജന്തുക്കളുടെ പെരുമാറ്റം ഓരോ അവസരങ്ങൾക്ക് അനുസരിച്ച് എങ്ങനെ രൂപപ്പെടുന്നു എന്നും അതിൻറെ അടിസ്ഥാനത്തിൽ അവയുടെ പ്രതികരണങ്ങളെ നിയന്ത്രിക്കുന്നവരുടെ ഇഷ്ടം അനുസരിച്ച് എങ്ങനെ സ്വാധീനിക്കാം (classical conditioning) എന്നും അദ്ദേഹം തെളിയിച്ചു. നായ്ക്കളിൽ ആയിരുന്നു പരീക്ഷണം എങ്കിലും മനുഷ്യൻറെ മനശാസ്ത്രം മനസ്സിലാക്കുവാൻ ഇതു ഏറെ സഹായിച്ചിട്ടുണ്ട്. വളരെ ലളിതമായ ഒരു പരീക്ഷണം. ആഹാരം കാണുമ്പോൾ അല്ലെങ്കിൽ ആഹാരത്തിന്റെ മണം നാസാരന്ധ്രത്തിൽ കയറുമ്പോൾ നായുടെ വായിൽ വെള്ളം നിറയും. ഒരേ സമയം ഭക്ഷണം അതിൻറെ മുമ്പിൽ വയ്കുകയും ഒരു മണിനാദം മുഴക്കിയും പരീക്ഷണം ആവർത്തിക്കുന്നു. പിന്നീട് ആഹാരം ഇല്ലാതെതന്നെ മണി മുഴക്കിയാൽ പട്ടിയുടെ നാവിൽ ഉമിനീർ ഒലിക്കും.

സമകാലീന ലോകത്ത് ഇതു ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് രാഷ്ട്രീയ പാർട്ടികൾ ആണ്. പ്രകടന പത്രിക കാണുമ്പോൾ ജനങ്ങൾക്ക്‌ വായിൽ വെള്ളം ഊറും. വാഗ്ദാനങ്ങൾ ഒന്നും പാലിക്കണ്ട കാര്യമില്ല. അവർ വോട്ട് ചെയ്തു കൊള്ളും. അനേക ദശാബ്ദങ്ങളായി ലോകത്തെമ്പാടും പരീക്ഷിച്ചു വിജയിച്ചുകൊണ്ടിരിക്കുന്ന സംഭവമാണ്. എല്ലാ രാഷ്ട്രീയക്കാർക്കും ഈ കാര്യത്തിൽ ജനങ്ങളെ നൂറു ശതമാനം  വിശ്വാസവും  ആണ്.


Share the post

പാവ്‌ലോവിന്റെ (Pavlov) പട്ടികൾ

×

Subscribe to മിടുക്കൻ മലയാളി - Midu

Get updates delivered right to your inbox!

Thank you for your subscription

×