Get Even More Visitors To Your Blog, Upgrade To A Business Listing >>

പൊന്നാനിയിൽ സി.പി.എം ലോക്കൽ കമ്മറ്റി അംഗത്തിനു നേരെ ആക്രമണം

പൊന്നാനിയിലെ സി.പി.ഐ.എം ലോക്കൽ കമ്മറ്റി അംഗത്തിനു നേരെ അക്രമം. പള്ളപ്രം കൊല്ലൻപടി സ്വദേശി വാലിയിൽ രമേശനെയാണ് മുളകുപൊടി മുഖത്തെറിഞ്ഞ് അടിച്ച് പരിക്കേൽപ്പിച്ചത്. ഗുരുതരമായ പരിക്കുകളോടെ അദ്ദേഹത്തെ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സി.പി.എം സമ്മേളനത്തിന് വെച്ച കൊടിതോരണങ്ങളും സ്തൂപങ്ങളും നശിപ്പിച്ചതിനെ ചൊല്ലി സമീപപ്രദേശങ്ങളിൽ രണ്ട് ആഴ്ച മുൻപ് അനിഷ്ടസംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സമാധാനപരമായി കാര്യങ്ങൾ നീങ്ങുന്ന സാഹചര്യത്തിലാണ് ഇന്നലെ(29/10/17) അർദ്ധരാത്രിയിൽ കടവനാട് കൈരളി ഗ്രന്ഥാലയത്തിന് നേരെ അക്രമം ഉണ്ടായത്. സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഒരു രാഷ്ട്രീയ പാർട്ടിയുടേതല്ലെന്നിരിക്കെ അക്ഷരവിരോധികളായ ഒരു കൂട്ടർ സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാ‍നാണ് വായനശാലയ്ക്ക് നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്. വായനശാല അക്രമിച്ചതിനെതിരേ നാളെ (31/10/2017) കൊല്ലൻപടിയിൽ വെച്ച് പ്രതിഷേധ ജനകീയ കൂട്ടായ്മ നടക്കാനിരിക്കെയാണ് പ്രകോപനം സൃഷ്ടിക്കുന്നതിനായി ഇന്ന് വൈകുന്നേരം സി.പി.എം നേതാവിനു നേരെ അക്രമം നടത്തിയത്.


This post first appeared on News Of Kerala, please read the originial post: here

Share the post

പൊന്നാനിയിൽ സി.പി.എം ലോക്കൽ കമ്മറ്റി അംഗത്തിനു നേരെ ആക്രമണം

×

Subscribe to News Of Kerala

Get updates delivered right to your inbox!

Thank you for your subscription

×