Get Even More Visitors To Your Blog, Upgrade To A Business Listing >>

തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത് കളക്ടർ ടി.വി അനുപമ നൽകിയ ഈ റിപ്പോർട്ട്

എൽ.ഡി.എഫ് മന്ത്രിസഭയിലെ മൂന്നാം വിക്കറ്റ് തെറിപ്പിച്ചത് കലക്ടർ ടി.വി അനുപമ നൽകിയ റിപ്പോർട്ട്. ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത് ആലപ്പുഴ ജില്ലാകളക്ടറായ അനുപമ നൽകിയ റിപ്പോർട്ടാണ്. 

തോമസ് ചാണ്ടിയുടെ ഉട്മസ്ഥതയിലുള്ള തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന പരാതിയിലാണ് അനുപമ മന്ത്രിക്കെതിരെ സംശയാത്മകമായ റിപ്പോർട്ട് സമർപ്പിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും തോമസ് ചാണ്ടിക്കെതിരെ ഇത്തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അന്നത്തെ ജില്ലാ കളക്ടറോട് കയ്യേറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍ തോമസ് ചാണ്ടിയെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന തരത്തിലാണ് അന്നത്തെ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷേ, ഇത്തവണ ആരോപണമുയര്‍ന്നപ്പോള്‍ ടിവി അനുപമ ഐഎഎസായിരുന്നു ആലപ്പുഴ ജില്ലാ കളക്ടറുടെ കസേരയില്‍. സംഭവത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാണ് ടിവി അനുപമ മന്ത്രി  റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ മാറഞ്ചേരി സ്വദേശിനിയായ ടിവി അനുപമ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയാണ് ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചത്.  കോഴിക്കോട്, കാസര്‍കോട്, തലശേരി എന്നിവിടങ്ങളില്‍ സബ് കളക്ടറായി സേവനമനുഷ്ടിച്ച ശേഷം ആറളം ട്രൈബല്‍ ഡെവലപ്‌മെന്റ് മിഷനില്‍ സ്‌പെഷ്യല്‍ ഓഫീസറായും, സാമൂഹിക നീതി വകുപ്പില്‍ ഡയറക്ടര്‍ പദവിയും വഹിച്ചു. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയിലിറക്കിയ നിറപറയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ഫുഡ് സേഫ്റ്റി കമ്മീഷണറായിരുന്ന കാലത്ത് അനുപമ തന്റെ കരുത്ത് കാണിച്ചു.  അമിത വില ഈടാക്കുന്നവര്‍ക്കെതിരെയും ടിവി അനുപമ മുഖംനോക്കാതെ നടപടി സ്വീകരിച്ചു.

അനുപമ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് ചുവടെ:


This post first appeared on News Of Kerala, please read the originial post: here

Share the post

തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത് കളക്ടർ ടി.വി അനുപമ നൽകിയ ഈ റിപ്പോർട്ട്

×

Subscribe to News Of Kerala

Get updates delivered right to your inbox!

Thank you for your subscription

×