Get Even More Visitors To Your Blog, Upgrade To A Business Listing >>

സീത

രാവണാ ഇത് നിൻ പുതു യുഗം 
പത്തു തലകളും 
അതിന്നിരട്ടി കരങ്ങളുമില്ലേലും
ഇന്നുമീ സീത നിന്നെ ഭയക്കുന്നു
അബലയാണിന്നവൾ
പുരുഷോത്തമനാം രാമനിന്നവൾക്കന്യൻ 
സോദരനാം ലക്ഷ്മണനിന്നവൾക്കില്ലാ
രക്ഷിപ്പാൻ  ജടായുവുമില്ലാ
കരയാനറിയാത്ത കണ്ണുകളും
ചലനമറ്റ കൈകളും
നരച്ച മുടിയിലൊളിപ്പിച്ച ധൈര്യവും
കൂർപ്പിച്ചു മിനുക്കിയ ദംഷ്ട്രയുമായിന്നവൾ
ജീവിക്കുന്നു നിനക്കു  മുന്നിൽ
ഇനിയീ മണ്ണു പിളരില്ല
ഇനിയൊരു ഇടിമിന്നൽ പേമാരി വരുകില്ല
എന്തേ രാവണാ  നിനക്കു മാത്രം
പുനർജന്മമെന്നോർത്ത്‌ വിലപിക്കും
സീത തൻ കണ്ണീരൊപ്പാൻ
ഇനിയൊരു രാമനുദിക്കുമോ ഈ മണ്ണിൽ


This post first appeared on കാന്താരിമുക്ക്, please read the originial post: here

Share the post

സീത

×

Subscribe to കാന്താരിമുക്ക്

Get updates delivered right to your inbox!

Thank you for your subscription

×