Get Even More Visitors To Your Blog, Upgrade To A Business Listing >>

"ഇതാണ് അവന്റെ വിധി!" സ്‌പൈഡര്‍മാനെ പോലെ ടൊവിനോ! ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍.. റിലീസ് പ്രഖ്യാപിച്ച് ടൊവിനോ


ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ മൂവി എന്ന വിശേഷണത്തോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ചിത്രമാണ് മിന്നല്‍ മുരളി.  ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. മോഷന്‍ പോസ്റ്ററിനൊപ്പം റിലീസിനെ കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. 

ടൊവിനോ തോമസും പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. "ഇതാണ് അവന്റെ വിധി. ബഹുഭാഷാ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ മോഷന്‍ പോസ്റ്റര്‍ ഇതാ.." ഓണം റിലീസായാണ് ചിത്രം തിയേറ്ററില്‍ എത്തുന്നതെന്നുമാണ് ടൊവിനോ തന്റെ കുറിപ്പില്‍ പങ്കുവെച്ചിരിക്കുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മര്‍മപ്രധാനമായ ക്ലൈമാക്‌സ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തീകരിച്ചത്. ഏപ്രില്‍ പത്തിന് അവശേഷിക്കുന്ന ഭാഗങ്ങളും പൂര്‍ത്തിയാക്കും. 


പ്രേക്ഷക സ്വീകാര്യത നേടിയ ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി. ജോക്കര്‍, ജിഗര്‍ത്തണ്ട തുടങ്ങീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ബൈജു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. 

ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മാണം. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിര്‍ ആണ്. ഷാന്‍ റഹ്‌മാനാണ് സംഗീതം. ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങീ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ് ചിത്രത്തിലെ രണ്ട് സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. 

വി.എഫ്.എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ വി.എഫ്.എക്സ് സൂപ്പര്‍വൈസ് ചെയ്യുന്നത് ആന്‍ഡ്രൂ ഡിക്രൂസാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മിസ്റ്റര്‍ മുരളി എന്നാണ് ഹിന്ദി പതിപ്പിന് പേര് നല്‍കിയിരിക്കുന്നത്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.



This post first appeared on Online Peeps - The Best E - Magazine, please read the originial post: here

Share the post

"ഇതാണ് അവന്റെ വിധി!" സ്‌പൈഡര്‍മാനെ പോലെ ടൊവിനോ! ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍.. റിലീസ് പ്രഖ്യാപിച്ച് ടൊവിനോ

×

Subscribe to Online Peeps - The Best E - Magazine

Get updates delivered right to your inbox!

Thank you for your subscription

×